തക്കാളിയെ എപ്പോഴും ആക്രമിക്കുന്ന കീടങ്ങളിൽ പ്രധാനമാണ് ചിത്രകീടം. ചെടിയെ പൂർണ്ണമായും നാശത്തിന്റെ വക്കിൽ എത്തിക്കുന്ന ഈ കീട വർഗ്ഗത്തെ നശിപ്പിക്കാൻ പ്രതിരോധമാർഗങ്ങൾ തേടുകയാണ് കർഷകർ ഇപ്പോഴും. ഇലകളിൽ തുടങ്ങി കായ്കളും തണ്ടുകളും ആക്രമിച്ച് ചെടി പൂർണ്ണമായും ഇല്ലാതാക്കുന്നു.
ഇലകളിൽ ചിത്രം വരച്ച പോലെ പാടുകൾ കാണുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങളുടെ പച്ചക്കറിത്തോട്ടത്തിൽ ചിത്ര കീടങ്ങൾ ഉണ്ട്.
കായ്കളുടെ ഞെട്ടി ലൂടെ ആക്രമണം ആരംഭിക്കുന്ന ഇവ ചെടിയുടെ മാംസളമായ ഭാഗങ്ങളിലൂടെ തുരന്ന് മുന്നേറുന്നു. ഇലകളിൽ മാത്രമല്ല കായലുകളിലും ചിത്രം വരച്ച പോലെ പാടുകൾ കാണാൻ സാധിക്കുന്നതാണ്.
ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത് ലാറ്റിനമേരിക്കയിൽ ആണ്. പിന്നീട് ലോകത്താകമാനം ഇത് റിപ്പോർട്ട് ചെയ്തു. 2015ൽ കർണാടകയിലെ പോളിഹൗസ് ഫാമുകളിൽ വ്യാപകമായി ഈ രോഗം പടർന്നു പിടിച്ചിരുന്നു.
ഒരു പച്ചക്കറി ഇനത്തെ ഇതു ബാധിച്ചാൽ തൊട്ടടുത്തുള്ള എല്ലാ പച്ചക്കറി വിളകളെയും ഇത് ആക്രമിക്കുമെന്ന് സുനിശ്ചിതമാണ്. ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നവർ ആണെങ്കിൽ ഒരു വിളയിൽ ഇത് കണ്ടാൽ അത് പൂർണ്ണമായും അവിടുന്ന് മാറ്റാൻ ശ്രദ്ധിക്കണം. ഏകദേശം 30 ദിവസമാണ് ഇവയുടെ ജീവിതചക്രം. പെൺ ഈച്ചകൾ ഏകദേശം 250ലേറെ മുട്ടകൾ ഇടാൻ ശേഷിയുള്ളതാണ്. അതുകൊണ്ടുതന്നെ ഇവയുടെ നിയന്ത്രണം ശാസ്ത്രീയമായ രീതിയിൽ തന്നെ ഒരുക്കണം
നിയന്ത്രണ മാർഗങ്ങൾ
ഏറ്റവും അടിസ്ഥാനപരമായി നല്ല പ്രതിരോധ ശേഷിയുള്ള തക്കാളി ഇനങ്ങൾ തെരഞ്ഞെടുക്കുക എന്നതാണ്. രോഗബാധ വരാത്ത കരുത്തുറ്റ തൈകൾ നഴ്സറികളിൽ നിന്ന് വാങ്ങി നടാവുന്നതാണ്. സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികൾക്ക് താഴെ ഒഴിച്ചു കൊടുക്കുന്നതും ഇലകളിൽ തളിക്കുന്നതും നല്ലതാണ്. കൂടാതെ ഏതു ചെടിയും മണ്ണിൽ നടുന്നതിനു മുൻപ് സുഡോമോണസ് ലായനിയിൽ മുക്കി നടുവാൻ ശ്രദ്ധിക്കുക. മറ്റൊരു മാർഗ്ഗം ഫിറമോൺ കെണി വെക്കുക എന്നതാണ്. Tuto plus ഒട്ടും എന്ന ഒട്ടുചെടി ഉപയോഗിക്കുന്നത് നല്ലതാണ്.
Pests are one of the most important pests of tomatoes. Farmers are still looking for ways to eradicate this pest, which is on the verge of complete destruction.
ഇതുകൂടാതെ ട്രൈക്കോഡർമ ഉപയോഗിക്കുന്നതും ചിത്ര കീടങ്ങളെ ഇല്ലാതാക്കാൻ മികച്ച വഴിയാണ്. ഫിറമോൺ വെയ്ക്കുമ്പോൾ മണ്ണിലും ഇലകൾക്കിടയിൽ വയ്ക്കുക. ഏകദേശം ഒരു ഹെക്ടറിന് 20 മുതൽ 40 ഒട്ടു കെണികൾ ആവശ്യമുണ്ട്. ഇതുപോലെ കീടനിയന്ത്രണത്തിന് മൾച്ചിങ് ഷീറ്റ് ഉപയോഗിക്കുന്നതും നല്ലതു തന്നെ.
Share your comments