ഭക്ഷണമായും ഔഷധമായും നാം ഉപയോഗിക്കുന്ന ഒന്നാണ് മുരിങ്ങ. വേരും, തൊലിയും , പൂവും, കായും എല്ലാം സർവ്വഗുണ ദായകങ്ങളാണ് . വീട്‌തുവളപ്പിൽ ഒരു മുരിങ്ങ ചെടി അത് ചെടിചട്ടിയിൽ ആണെകിലും നട്ടുവളർത്താൻ ആണ് ഏതൊരു ആരോഗ്യ ശാസ്ത്രവും നിർദേശിക്കുന്നത് . മുരിങ്ങയുടെ ഇലപോലും ഉണക്കിപ്പൊടിച്ചു മാർക്കറ്റിൽ ലഭ്യമാണ് . മുരിങ്ങ നടുമ്പോൾ ഏതു തരം എനഗ്നെ നടണം എന്നൊന്നും ധാരണയില്ല പലർക്കും വിപണിയിൽ ലഭ്യമായ മുരിങ്ങയുടെ വിവധ ഇണകളെ കുറിച്ചും അറിവില്ല . ഇതാ കുറച്ചു മുരിങ്ങ ഇനങ്ങളും അവയുടെ പ്രത്യേകതകളും പരിചയപ്പെടാം
മുരിങ്ങ നാടൻ- കുറിയ ഇനം:
കേരളത്തിൽ അങ്ങോളം കാണപ്പെടുന്ന ഇനം. വേലിക്കലായി കാണുന്ന ഈ ഇനത്തിന്റെ കായ്കൾക്ക് നീളം 10-15 സെ. മീറ്ററും നല്ല വണ്ണവുമുണ്ട്. ദശ കട്ടിയുള്ളതും ചെറു നാരുള്ളതുമാണ്. മറ്റിനങ്ങളേക്കാൾ രുചിയും സൂക്ഷിപ്പ് ഗുണവും കൂടുതലാണ്. കായ്കൾ അര വിളവാകുമ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങവുന്നതാണ്. മരമൊന്നിന് 30-50 വരെകായ്കൾ ആദ്യ വർഷത്തിലും പിന്നീട് 100-150 വരെ കായ്കൾ തുടർന്നുള്ള വർഷങ്ങളിൽ ലഭ്യമാകും. കൂടുതൽ പൂക്കുമെങ്കിലും കായ്കൾ കുറവാണ്. കാണ്ഡം നട്ടാണ് സാധാരണ പുതിയ തൈ നിർമ്മിക്കുന്നത്.
മുരിങ്ങ നാടൻ- നെടിയ ഇനം:
കേരളത്തിൽ സർവ്വസാധാരണ കാണപ്പെടുന്ന ഇനം. ഈ ഇനത്തിന്റെ കായ്കൾക്ക് 20-35 സെ. മീറ്റർ നീളമുണ്ട്. ദശ കട്ടിയുള്ളതും ചെറു നാരുള്ളതുമാണ്. കുറിയയിനങ്ങളേക്കാൾ രുചികുറവെങ്കിലും സൂക്ഷിപ്പ് ഗുണവും കൂടുതലാണ്. മരമൊന്നിന് 80-100 വരെ കായ്കൾ ആദ്യ വർഷത്തിലും പിന്നീടുള്ള വർഷങ്ങളിൽ 150-200 കായ്കൾ ലഭ്യമാകും. കായ്കൾ പാകമാകുമ്പോൾ ഭാരക്കൂടുതൽ കാരണം ശാഖകൾ ഒടിയുന്നത് പതിവാണ്. കൂടുതൽ പൂക്കുമെങ്കിലും കായ്കൾ കുറവാണ്. കാണ്ഡം നട്ടാണ് സാധാരണ പുതിയ തൈ നിർമ്മിക്കുന്നത്.
അനുപമ:
കേരള കാർഷിക യൂണിവേർസിറ്റി, വെള്ളാണിക്കര പുറത്തിറക്കിയ ഇനമാണ് അനുപമ. ഇടത്തരം നീളവും പച്ചനിറവുമുള്ള കായ്കളാണ് ഈ ഇനത്തിൽ നിന്നും ലഭിക്കുന്നത്. മുരിങ്ങ മരമൊന്നിന് വർഷത്തിൽ ശരാശരി 30 കി. ഗ്രാം കായ്കൾ ലഭിക്കും. മികച്ച പാചക ഗുണമേന്മയാണ് ഇതിന്റെ പ്രത്യേകത.
ജാഫ്ന മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനത്തിന് 60-70 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് മൃദുത്വം, സ്വാദ് എന്നിവ കൂടുതലുമാണ്. വർഷത്തിൽ കൂടുതൽ വിളവ് ലഭിക്കുന്നു എന്നത് മേന്മയാണ്.
ചാവക്കച്ചേരി മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനത്തിന് 90-120 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് നാര് അൽപ്പം കൂടുതലുമാണ്.
ചെമ്മുരിങ്ങ:
ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനമാണ്. കായുടെ അറ്റത്ത് ചുവപ്പ് നിറം കാണുന്നത് ശ്രദ്ധേയമായ പ്രത്യേകതയാണ്. ആയതുകൊണ്ടാണ് ഈ ഇനത്തിന് ഈ പേരു വന്നത്. വർഷം മുഴുവനും പൂക്കുകയും കായിടുകയും ചെയ്യുന്നു. ആയതിനാൽ നല്ല കമ്പോള മൂല്യമുണ്ട്.
പാൽ മുരിങ്ങ:
തമിഴ്നാട്ടിൽ കാണപ്പെടുന്ന ഇനമാണ്. കായ്കൾക്ക് നല്ല രുചിയും മാംസള ഭാഗത്തിന് കട്ടിയുമുണ്ടായിരിക്കും.
പൂന മുരിങ്ങ:
വണ്ണം കുറഞ്ഞ കായുള്ള ഇനം. കേരളത്തിൽ അപൂർവ്വമെങ്കിലും തമിഴ്നാട്ടിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു. വർഷം മുഴുവൻ കായ് ലഭിക്കും.
കൊടികാൽ മുരിങ്ങ:
തമിഴ്നാട്ടിൽ കാണപ്പെടുന്ന ചെറിയ കായ്കൾ ലഭ്യമാകുന്ന ഇനമാണ് കൊടികാൽ മുരിങ്ങ. 15-20 സെ. മീറ്റർ നീളം വരുന്ന കായ്കളുണ്ട്. കുറ്റിയിനത്തിലുള്ള ഇനത്തിന്റെ വിത്തുപാകിയാണ് തൈ മുളപ്പിക്കുന്നത്.
ധൻരാജ്:
കർണ്ണാടക അരഭവി കാർഷിക യൂണിവേർസിറ്റി വികസിപ്പിച്ച ഇനമാണ് ധൻരാജ്. വിത്തു മുരിങ്ങാ ഇനമാണ്. വാർഷിക ഉത്പാദന ക്ഷമത കൂടുതലാണ്.
English Summary: varieties of moringa
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments