Features

കേരളത്തിൽ ആദായം നൽകുന്ന 14 അഗ്രികൾച്ചർ ബിസിനസ് ആശയങ്ങൾ

കേരളത്തിൽ ആദായം നൽകുന്ന 14 അഗ്രികൾച്ചർ ബിസിനസ് ആശയങ്ങൾ
കേരളത്തിൽ ആദായം നൽകുന്ന 14 അഗ്രികൾച്ചർ ബിസിനസ് ആശയങ്ങൾ

തൂമ്പയും കൈകോട്ടുമെടുത്ത് പാടത്തിറങ്ങി കൃഷി ചെയ്ത്, വിളവ് കൊയത് വിപണിയിൽ എത്തിക്കുന്നത് മാത്രമല്ല കൃഷി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുമ്പോൾ കൃഷി ഒരുപാട് മാറിയിരിക്കുന്നു.

ഇന്ന് കൃഷിയ്ക്ക് ഒരു വ്യവസായ രൂപം നൽകിയാൽ മാത്രമാണ് അതിൽ നിന്നും ആദായമെടുക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ സംരഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ലാഭം ഉണ്ടാക്കുന്നതിന് കാർഷിക മേഖലയിൽ ചെയ്യാവുന്ന ആശയങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: English Clay Factory തുറക്കും, വ്യവസായങ്ങൾക്ക് വളരാവുന്ന നാടാണ് കേരളമെന്ന് മന്ത്രി പി രാജീവ്

1. ആട് വളർത്തൽ

കേരളത്തിൽ വളരെ ലാഭകരമായ ബിസിനസ്സാണ് ആട് വളർത്തൽ. പാവപ്പെട്ടവന്‍റെ പശു എന്നാണ് ആട് അറിയപ്പെടുന്നത്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വിലയും പാലിന്‍റെ ഉയര്‍ന്ന പോഷകഗുണങ്ങളും, മുതല്‍മുടക്ക് കുറവാണെന്നതും, ഉയര്‍ന്ന ഉൽപ്പാദനക്ഷമതയും ആട് വളര്‍ത്തലിലെ ആകർഷണ ഘടകങ്ങളാണ്.
ആട്ടിൻ കുട്ടികളുടെ മരണനിരക്കാണ് ആട് വളർത്തലിൽ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. എന്നാൽ ഇതിന് പരിഹാരമായി മെച്ചപ്പെട്ട പരിപാലന രീതികൾ പ്രയോഗിക്കുന്നതിനായി ശ്രദ്ധിക്കുക.

2. കോഴി വളർത്തൽ

വളരെ ലാഭകരമായ കൃഷിയാണ് കോഴി വളർത്തൽ. മുട്ടയ്ക്കായും ഇറച്ചിയ്ക്കായും കോഴികളെ ഉപയോഗിക്കാം. മാത്രമല്ല, കോഴിവളം പച്ചക്കറികൾക്കും മറ്റും ഉപയോഗിക്കാമെന്നതും മറ്റൊരു നേട്ടമാണ്.

3. ചെമ്മരിയാട് വളർത്തൽ

കേരളത്തിൽ വലിയ പ്രചാരമില്ലെങ്കിലും ചെമ്മരിയാട് വളർത്തൽ ആദായകരമായ ബിസിനസ്സാണ്. തുറസായ സ്ഥലത്തും, കൂടുകളിലും ചെമ്മരിയാട് വളര്‍ത്താം. വരണ്ട ഭൂമി കൃഷിയാണ് ഇതിന് ഏറ്റവും അനുയോജ്യം. കുറഞ്ഞ മൂലധനം മതിയെന്നതും, ചെറുകിട, ന്യൂനപക്ഷ, ഭൂമിരഹിത കര്‍ഷകര്‍ക്ക് ആദായകരമായ തൊഴിലാണെന്നതും ചെമ്മരിയാട് വളർത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.


4. വലിയ, ചെറിയ ചെമ്മീൻ കൃഷി

ചെറിയ ചെമ്മീൻ വളർത്തലും വലിയ ചെമ്മീൻ വളർത്തലും വളരെ ലാഭകരമായ വ്യവസായമാണ്. കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പടെയുള്ള ചെമ്മീന്‍ കെട്ടുകളിലും നെല്‍പ്പാടങ്ങള്‍ പോലുള്ള ഓരുജല പ്രദേശങ്ങളിലും ചെമ്മീൻ വളർത്താം.
കേരളത്തില്‍ ദശാബ്ദങ്ങളായി ചെമ്മീന്‍ വാറ്റും നടത്തി വരുന്നുണ്ട്.

5. മണ്ണിര കമ്പോസ്റ്റ്

മണ്ണിര ഉപയോഗിച്ച് പാഴ് വസ്തുക്കളെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ജൈവ വളം നിർമിക്കുന്നതാണ് മണ്ണിര കമ്പോസ്റ്റ്. ഏകദേശം 30-35 ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കാവുന്നതാണ് മണ്ണിര കമ്പോസ്റ്റ്.

6. ഒച്ച് കൃഷി

ഒച്ചുകൾ വളർത്തുന്നത് ലാഭകരമായ ഒരു ബിസിനസ്സ് സംരംഭമാണ്. നിലവിൽ നൈജീരിയയിലെ ഏറ്റവും ലാഭകരമായ കാർഷിക വ്യവസായമാണിത്.

7. മത്സ്യ കൃഷി

വീടിന്റെ മട്ടുപ്പാവിൽ വരെ കൃഷി ചെയ്യാമെന്നതാണ് മത്സ്യകൃഷിയുടെ പ്രത്യേകത. കുളത്തില്‍ നാടൻ മത്സ്യങ്ങളുടെ കൃഷിയും നടത്താം.

8. പക്ഷി വളർത്തൽ

വീട്ടുമുറ്റത്ത് തന്നെ ഒരുക്കാവുന്നതാണ് പക്ഷി വളർത്തൽ. പക്ഷികളെ തിരഞ്ഞെടുക്കുമ്പോഴും കൂടൊരുക്കുമ്പോഴും തീറ്റ തിരഞ്ഞെടുക്കുമ്പോഴും പരിശീലിപ്പിക്കുമ്പോഴും ശ്രദ്ധ നൽകിയാൽ പക്ഷി വളർത്തൽ ആദായകരമായ ബിസിനസ്സാക്കി മാറ്റാം.

9. പന്നി വളർത്തൽ

വ്യാവസായിക അടിസ്ഥാനത്തിൽ മാംസോൽപ്പാദനം നടത്തുന്നതിന് ഉത്തമമായ കൃഷിയാണ് പന്നി വളർത്തൽ. മാത്രമല്ല, ഇന്ത്യയുടെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ ഒരുപാട് ഇനങ്ങൾ പന്നി വളർത്തലിൽ ലഭ്യമാണ്.

10. ഞണ്ട് കൃഷി

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അത്ര വലിയ പ്രചാരം ലഭിക്കാത്ത കൃഷിയാണ് ഞണ്ട് കൃഷി. എന്നാൽ വിദേശ രാജ്യങ്ങളിലേക്ക് കൂടുതൽ കയറ്റുമതി സാധ്യതയുണ്ട് എന്നതിനാൽ തന്നെ മത്സ്യ ബന്ധനത്തിന്റെ അനുബന്ധ മേഖലയായി കണക്കാക്കാതെ ഞണ്ട് കൃഷിയെ പ്രത്യേകം പരിഗണിക്കാവുന്നതാണ്.

11. മുയൽ വളർത്തൽ

ഇറച്ചിക്കും ചർമത്തിനും വേണ്ടിയാണ് മുയൽ പ്രധാനമായും ഉപയോഗിക്കാവുന്നത്. കുറഞ്ഞ സ്ഥലസൗകര്യത്തിലും ചെറിയ മുതല്‍മുടക്കിലും, ഏത് പ്രായത്തിലുള്ളവര്‍ക്കും ചെയ്യാവുന്ന സംരഭമാണ് മുയൽ വളർത്തൽ.

12. കന്നുകാലി വളർത്തൽ

പശു, എരുമ പോലുള്ള കന്നുകാലി വളർത്തലും കേരളത്തിൽ വലിയ സാധ്യതയുള്ള സംരഭമാണ്. സ്ഥലപരിമിതിയോ വലിയ പണച്ചെലവോ കന്നുകാലി വളർത്തലിന് ബാധകമാകുന്നില്ല.


13. അലങ്കാര മത്സ്യ വളർത്തൽ

ശുദ്ധജല സ്വര്‍ണ്ണ മത്സ്യങ്ങള്‍, മാലാഖമത്സ്യങ്ങള്‍, ഗൗരാമികള്‍, പടയാളി, ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍ എന്നീ അലങ്കാര മത്സ്യങ്ങൾ കേരളത്തിന് അനുയോജ്യമായവയാണ്.

14. പൂച്ച വളർത്തൽ

മൃഗസ്നേഹികൾക്ക് അനായാസമായി ചെയ്ത് വിജയം നേടാവുന്ന ബിസിനസ്സാണ് ഇത്. നായയെപ്പോലെ പരിശീലനമോ പ്രത്യേക പരിപാലനമോ ഇവയ്‌ക്കാവശ്യമില്ല. ഓമനമൃഗമായി പൂച്ചയെ വാങ്ങാൻ ആഗ്രഹിക്കുന്നവർ ആവശ്യക്കാരായി ഉള്ളതിനാൽ പൂച്ച വളർത്തൽ ആദായകരമാണ്.

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: 14 Profitable Agriculture Business Ideas in Kerala

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds