<
Features

നർത്തകിയിൽ' നിന്ന് മട്ടുപ്പാവ് കൃഷിയിൽ മികവ് തെളിയിച്ച കലാതിലകം

Suma Narendran

മികച്ച ഭരതനാട്യം നർത്തകിയും സ്കൂള്‍ പഠനകാലത്ത് കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു സുമ, കലാതിലകപ്പട്ടം നേടിയ സുമ നരേന്ദ്ര എന്നാൽ കൃഷിയിലാകട്ടെ,ആധുനിക മട്ടുപ്പാവു ശൈലിയുടെ ഉപാസകയാണ്. 25 ലധികം ഇനം സസ്യങ്ങളുണ്ട് സുമയുടെ വെറും 10 സെൻറ് സ്ഥലത്ത് .ബി.എ. ഭരതനാട്യത്തിൽ ഒന്നാം റാങ്കുകാരിയായ സുമയ്ക്കു കലാതിലകപ്പട്ടങ്ങൾ പുത്തരിയല്ല.സ്കൂളില്‍ പഠിക്കുമ്പോള്‍ നാലു വര്‍ഷം അടൂര്‍ സബ് ജില്ല കലാതിലകമായിരുന്നു. 90-91-ല്‍ പത്തനംതിട്ട ജില്ല കലാതിലകവുമായിരുന്നു.. നാലര വയസ്സിൽ അരങ്ങേറ്റം കുറിച്ച സുമ തൻ്റെ വീടിനോട് ചേര്‍ന്നു തപസ്യ കലാക്ഷേത്ര ഡാന്‍സ് സ്കൂളും നടത്തുന്നു കേരള യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി എ ഹിസ്റ്ററിയെടുത്ത ശേഷം 2007-ല്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളെജില്‍ ഭരതനാട്യം ബി എയ്ക്ക് ചേര്‍ന്നു.ഇപ്പോ എംഫില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. എം എയും എംഫില്ലും തഞ്ചാവൂരിലെ തമിഴ് യൂനിവേഴ്സിറ്റിയില്‍ നിന്നാണെടുത്തത്.

പത്തുവർഷം മുമ്പ് ആരംഭിച്ച മട്ടുപ്പാവുകൃഷി സുമയ്ക്ക് സമ്മാനിച്ച പുരസ്‌കാരങ്ങൾ ഏറെയാണ്.തൻ്റെ വീട്ടിൽ ഒരു ചെറിയ പൂന്തോട്ടമുണ്ടാകണമെന്നതായിരുന്നു സുമയുടെ സ്വപ്നം. പക്ഷേ വീട് പണിതപ്പോൾ കൃഷിക്ക് മതിയായ സ്ഥലമില്ലായിരുന്നു. തന്റെ കാർഷിക സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ വിസമ്മതിച്ച സുമ ഗ്രോ ബാഗുകളിൽ പച്ചക്കറികൾ വളർത്താൻ തുടങ്ങി. 2005 ൽ അടൂരിലെ കൃഷി ഭവനിൽ നിന്ന് 25 ഗ്രോ ബാഗുകളുമായി ജൈവകൃഷി ആരംഭിച്ചു, തക്കാളി, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ വളർത്തി. 2010 ആയപ്പോഴേക്കും കോളിഫ്ളവർ, ബീറ്റ്റൂട്ട്, സവാള, ഇഞ്ചി, കാബേജ്, ഔഷധത്തോട്ടവും എന്നിങ്ങനെ 500 ലധികം സസ്യങ്ങൾ അവരുടെ വീട്ടിൽ ഉണ്ടായി. കേരള സംസ്ഥാന അവാർഡ് 2019 ൽ അവർ നേടിയിട്ടുണ്ട്. “

സ്വന്തമായി ഒരു ഫാം വേണമെന്ന് ഞാൻ എപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്, ഈ ടെറസ് ഫാമിംഗിലൂടെ എന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഞാൻ ആദ്യമായി ടെറസിൽ ഗ്രോ ബാഗുകൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ, ഗ്രോ ബാഗുകളിൽ നിന്നുള്ള വെള്ളം ടെറസിന്റെ അടിത്തറയെ ബാധിക്കുമെന്നതിനാൽ ഇത് കേടുകൂടാതെ സൂക്ഷിക്കാനും എന്റെ പച്ചക്കറികൾ സമാന്തരമായി വളർത്താനുമുള്ള ഒരു മാർഗത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നു, ”സുമ പറഞ്ഞു.ടെറസിലെ 1600 ചതുരശ്രയടി വരുന്ന മഴമറയ്ക്കുള്ളിൽ സർവസന്നാഹങ്ങളോടെ ക്രമീകരിച്ചിരിക്കുന്ന അഞ്ഞൂറിലേറെ വരുന്ന ഗ്രോബാഗുകളിലെ കൃഷിസമൃദ്ധിയും അതിൽ വിളയുന്ന സമ്പൂർണ ജൈവോൽപന്നങ്ങളുടെ സമർഥമായ മാർക്കറ്റിങ്ങുമാണ് സുമയെ അടൂർ നഗരത്തിലെ മികച്ച കർഷകയാക്കുന്നത്. വിളവെടുത്ത പച്ചക്കറികൾ അവർ അവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി കുറച്ചു മാറ്റിവെച്ച ശേഷം ബാക്കിയുള്ളവ മാർക്കറ്റിലോ പ്രാദേശിക കൃഷി ഭവനിലോ വിൽക്കുന്നു.

Dancer- Suma

പത്തു സെന്റിലെ വീടിന്റെ ഇത്തിരി മുറ്റംപോലും മഴമറ തീർത്ത് കൃഷിയിടമാക്കി മാറ്റിയിരിക്കുന്നു.കൃഷിഭവനിൽനിന്ന് അനുവദിച്ച മഴമറയിൽ കൃഷി കൂടുതൽ വിശാലമായി സീസൺ നോക്കാതെ വർഷം മുഴുവൻ കൃഷി ചെയ്യുന്നു. മികച്ച ഉൽപാദനത്തിനും ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഹൈബ്രിഡ് വിത്തുകൾ ലഭിക്കാൻ മികച്ച കമ്പനികളെ കണ്ടെത്തി അവയുടെ വിത്തുകൾ തിരഞ്ഞെടുത്തു. യുവി ഷീറ്റ് മേഞ്ഞിരുന്ന മഴമറയുടെ നാലു വശങ്ങളും യുവി നെറ്റുകൊണ്ട് മറച്ചു. ഗ്രോബാഗുകൾ നേരിട്ട് ടെറസിൽ വയ്ക്കുന്നത് ഈർപ്പം വീണ് ബലക്ഷയത്തിന് ഇടയാക്കുമെന്നു തോന്നിയതിനാൽ ജി.ഐ.പൈപ്പുകൾകൊണ്ടുള്ള സ്റ്റാൻഡുകൾ തീർത്തു. അതോടെ അഞ്ചോ ആറോ കൃഷിക്കുവരെ ഒരേ ഗ്രോബാഗ് കേടുകൂടാതെ ഉപയോഗിക്കാമെന്ന സ്ഥിതിവന്നു.ഗ്രോ ബാഗുകളിൽ ചെടികളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന വലകൾ സ്ഥാപിച്ചിട്ടുണ്ട്. . വീടിന് ചുറ്റുമുള്ള ഭൂമിയുടെ ഓരോ ചെറിയ മുക്കും മൂലയും പരമാവധി ഉപയോഗിച്ചു.. അലങ്കാരമൽസ്യക്കുളത്തിനും ഏത്തവാഴക്കൃഷിക്കും ലവ് ബേർഡ്സിനും ഇഞ്ചിക്കൃഷിക്കുമെല്ലാം ഈ ഇത്തിരിവട്ടത്തിൽ ഇടമുണ്ട്

നാനൂറോളം വരുന്ന ഗ്രോബാഗുകളിൽ മുഴുവൻ തുള്ളിനന (drip irrigation) സംവിധാനം ഒരുക്കി. പിന്നാലെ മഞ്ഞുനന (fogging) കൂടി തയാറായതോടെ കൃഷിക്കായി ചെലവിടുന്ന സമയവും അധ്വാനവും ഗണ്യമായി കുറഞ്ഞെന്നു സുമ. ഇതിനിടെ ജലവിനിയോഗം തീരെക്കുറഞ്ഞതും നിരന്തരശ്രദ്ധ ആവശ്യമില്ലാത്തതുമായ തിരിനന സംവിധാനവും ക്രമീകരിച്ചു. പത്തനംതിട്ട ജില്ലയിലെ മാതൃകാ കൃഷിയിടമായി നിശ്ചയിച്ച് സർക്കാർ സ്ഥാപനമായ ജലവിഭവ വിനിയോഗ കേന്ദ്ര(CWRDM)മാണ് 110 ഗ്രോബാഗുകളിൽ തിരിനന സംവിധാനം ഒരുക്കിയത്. ഇതിനെല്ലാം പുറമേ വീട്ടുവളപ്പിലെ ഗ്രോബാഗുകളിൽ നട്ടു വളർത്തിയ ഇഞ്ചിക്കും മഞ്ഞളിനും വരെ തുള്ളിനന സംവിധാനമൊരുക്കി സുമ. 10 സെൻറ് സ്ഥലത്ത് 500 ലധികം ചെടികളുള്ള സുമ കൃഷിയുടെ കാര്യത്തിൽ ഭൂമി ഒരു ആവശ്യമല്ലെന്ന് തെളിയിച്ചിട്ടുണ്ട്. അവരുടെ വീടിന് പിന്നിൽ, അടുക്കളയിൽ നിന്നുള്ള ബയോ വേസ്റ്റ് കമ്പോസ്റ്റാക്കി മാറ്റുന്നതിനായി സുമ രണ്ട് റിംഗ് കമ്പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ഇത് വളരെയധികം സ്ഥലം എടുക്കുന്നില്ല, മാത്രമല്ല ഇത് വളരെ ഫലപ്രദവുമാണ്.

അടൂര്‍ ജൈവവൈവിധ്യ പരിപാലന സമിതി കണ്‍വീനറാണ് സുമ. ആത്മയുടെ ഫാം സ്കൂളായും ഇവരുടെ കൃഷി സ്ഥലം തെരഞ്ഞെടുത്തിരുന്നു. അതുകൊണ്ട് പല ജില്ലകളില്‍ നിന്നുള്ളവര്‍ കൃഷിയിടം കാണാനെത്താറുണ്ട്.ഇലക്ട്രിക്- പ്ലംബിങ് കോണ്‍ട്രാക്റ്ററായ ഭര്‍ത്താവ് സുരേഷ് കുമാറിനും, മക്കളായ ആറാം ക്ലാസ് വിദ്യാര്‍ഥി ഗൗതം കൃഷ്ണയ്ക്കും ,നാലാം ക്ലാസുകാരി രഞ്ജിനി കൃഷ്ണയ്ക്കും നൃത്തത്തിനോടും കൃഷിയോടും താത്പ്പര്യമുണ്ട്. അടൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റിനടുത്ത് കണ്ണംകോട് എന്ന സ്ഥലതാന് താമസം.

An excellent Bharatnatyam dancer and an exceptional gardener with space management skills, Suma Narendra, have more than 25 varieties of plants in just 10 cents of land.Central Marine Fisheries Research Institute

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരളത്തിൽ കൃഷിയിലേക്കിറങ്ങുന്ന പ്രവാസികളോട് പറയുവാനുള്ളത്


English Summary: A dancer,who also excelled in the art of terrace farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds