Features

മൈതാനത്തുനിന്നും കൃഷിയിടത്തേയ്ക്കൊരു ചാട്ടം

kp bimin. ma prajusha
മുയലും മീനും പച്ചക്കറികളും ഫലവൃക്ഷങ്ങളും എല്ലാമായി ഒരു സംയോജിത കൃഷി ഒരുക്കുകയാണ് ബിമിനും പ്രജുഷയും


പോൾവോൾട് താരം കെ പി ബിമിനും ട്രിപ്പിൾ ജമ്പ് താരം എം എ പ്രജുഷയും നൂറു മേനി കൊയ്യുകയാണ്. കളിക്കളത്തിലല്ല, കൃഷിയിടത്തിൽ. മുയലും മീനും പച്ചക്കറികളും ഫലവൃക്ഷങ്ങളും എല്ലാമായി ഒരു സംയോജിത കൃഷി ഒരുക്കുകയാണ് ഈ കായിക ദമ്പതികൾ. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും മത്സരിച്ചു വിജയിച്ച ഇവർ കോമൺവെൽത്ത് ഗെയിംസിലും ദേശീയ ഗെയി൦സിലും മെഡൽ നേടിയിട്ടുണ്ട്. ഇരുവരും കാർഷികസമൃദ്ധമായ നാട്ടിൽ നിന്നാണെന്നു മറന്നുകൂടാ. അവരും മറക്കുന്നില്ല തങ്ങളുടെ പാരമ്പര്യം. പാലായിലെ ബിമിന്റെ വീടിനോടു ചേർന്നുള്ള പറമ്പിൽ ഇല്ലാത്ത വിളകൾ ഒന്നുമില്ലെന്ന്‌ തന്നെ പറയാം. പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, കപ്പ, പാഷൻ ഫ്രൂട്ട് തുടങ്ങി കോഴി , താറാവ്,മീൻ എന്നിവയും അങ്ങനെ ഒട്ടുമിക്ക കൃഷിയും ഇവിടെയുണ്ട്. ആരോഗ്യം തന്നെയാണ് ബിമിന് മുഖ്യം. അതിനു വേണ്ടി കൂടിയാണ് കൃഷിയിലേക്കു തിരിഞ്ഞതും. നല്ല ആരോഗ്യം വേണമെങ്കിൽ പോഷണം നിറഞ്ഞ ഭക്ഷണം കഴിക്കണം. It is safe to say that there were no uncultivated crops in the fields adjacent to Bim's house in Pala. Papaya, dragon fruit, kappa, passion fruit, poultry, duck, fish and most of the other crops are grown here. .Health is important for Bimin. That is why he turned to agriculture. Eating a nutritious diet is essential for good health.

KP Bimin
കായികപരിശീലനം വേറെ, കൃഷി വേറെ എന്ന് തന്നെയാണ് ബീമിന്റെയും പ്രജുഷയുടെയും പക്ഷം.

കർഷകകുടുംബമായതിനാൽ വീട്ടിൽ ഉണ്ടാക്കുന്ന സാധനങ്ങൾ തന്നെയായിരുന്നു പണ്ടും കഴിക്കുന്നത്. അമ്പതു ശതമാനമെങ്കിലും വീട്ടിലെ കൃഷിയിൽ നിന്നുള്ള സാധനങ്ങൾ തന്നെയാണ് ഭക്ഷണമായി ഇപ്പോഴും കഴിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി എന്ന ഉദ്ദേശം ഇല്ല. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ളതു കൊടുക്കുക. അത് മാത്രമാണ് ലക്‌ഷ്യം. മീൻ ആണെങ്കിലും വീട്ടിലെ ആവശ്യം കഴിഞ്ഞുള്ളത് കൊടുക്കും. ചേന, കപ്പ ഇവയെല്ലാം വീട്ടിലെ ഉപയോഗം കഴിഞ്ഞുള്ളത്കൊടുക്കാറുണ്ട്,
. കായികപരിശീലനം വേറെ, കൃഷി വേറെ എന്ന് തന്നെയാണ് ബീമിന്റെയും പ്രജുഷയുടെയും പക്ഷം. കായികപരിശീലനത്തിൽ സ്വന്തമായി തന്നെ എഫേർട് എടുക്കണം.അതുപോലെ മൽസര സമയത്തു നല്ല സ്ട്രെസ്സ് ഉണ്ട് മാത്രമല്ല നല്ല മത്സരമുള്ള ഫീൽഡ് ആണല്ലോ സ്പോർട്സ്. അവിടെ നല്ല കഠിനാദ്ധ്വാനം വേണം. അതുപോലെ പരിക്കുകകൾ പറ്റാനും സാധ്യതയുണ്ട്. എന്നാൽ കൃഷിയിൽ ഒരുപാടു പേർ സഹായിക്കാറുണ്ട്‌. മനസ്സും ഫ്രീ ആകും. എന്നാൽ ശ്രദ്ധ വേണം എന്നതിൽ സംശയമില്ല. പച്ചക്കറികളിൽ പുഴു ശല്യം ഉണ്ടോ എന്ന് നോക്കണം. മീൻ ആണെങ്കിൽ അതിന്റെ ഓരോ നീക്കങ്ങളും കൃത്യമായും അറിഞ്ഞിരിക്കണം.

MA Prajusha
മീൻകുഞ്ഞുങ്ങളുടെയും താറാവിന്റെയും നോട്ടക്കാരി പ്രജുഷയാണ്.

എങ്കിൽ മാത്രമേ അവയുടെ പ്രജനനവും മറ്റും കൃത്യമായി നടക്കുകയുള്ളൂ. മീൻകുഞ്ഞുങ്ങളുടെയും താറാവിന്റെയും നോട്ടക്കാരി പ്രജുഷയാണ്. കായികതാരത്തെ പരിശീലിപ്പിക്കുന്ന അതേ ശ്രദ്ധയിൽ തന്നെയാണ് താറാവിനെയും മീനിനെയും മുയലിനെയുമൊക്കെ നോക്കാൻ. ഗൗരാമി മീൻ , താറാവ്, മുയൽ, വീട്ടിലേക്കാവശ്യമുള്ള എല്ലാ പച്ചക്കറികളും ഇറച്ചിയും മീനും സുഗന്ധ വ്യഞ്ജനങ്ങളും ഒട്ടു മിക്കതും തന്നെ പാലായിലെ ബിമിന്റെ വീട്ടിൽ ഉണ്ട്. പാലായ്ക്കടുത്തു ചിറ്റാറിൽ ആണ് കുഴിയിടിയിൽ വീട്. ഇവിടെയാണ് പയറും ചേനയും ചേമ്പും മുള്ളാത്തയും ഓർക്കിഡ് പൂക്കളും റംബൂട്ടാനുമൊക്കെ പൂത്തും കായ്ച്ചും നിൽക്കുന്നത് മനസ്സിന് കുളിർമ്മ പകരും എന്നത് തന്നെ വലിയ കാര്യം എന്ന് ബിമിൻ പറയുന്നു. ഇവിടെ ത്തന്നെയുള്ള കുളത്തിലാണ് മീൻ വളർത്തൽ. ഗൗരാമി മീനിൽ നിന്ന് ഇത്തവണ കുറച്ചു വരുമാനവും കിട്ടി എന്നാണ് ബിമിൻ പറയുന്നത്. വ്യാമത്തിനുള്ള സൗകര്യം കൃഷിയിടത്തിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. കായികതാരങ്ങളെങ്കിലും കാർഷിക പാരമ്പര്യം മറക്കാൻ കഴിയില്ല ഈ കായിക താരങ്ങൾക്ക്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഫിഷ് അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

#farmer#KP Bimin#MA Prajusha#Agriculture#sports


English Summary: A leap from the field to the farm

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds