Features

ആഞ്ഞിപ്പറമ്പിൽ ട്രേഡേഴ്സ്

കൃഷിയെ സഹായിക്കാനായി ഒരു ഉപകരണം തേടി നടക്കേണ്ട കാര്യമില്ല. കൊച്ചി പനമ്പള്ളി നഗറിൽ സൗത്ത് ഓവർ ബ്രിഡ്ജ് കയറുമ്പോൾ തന്നെ കാണാനാകും തലയുയർത്തി നിൽക്കുന്ന ആഞ്ഞിപ്പറമ്പിൽ ട്രേഡേഴ്സ്. അവിടെ ചെന്നാൽ കൃഷിയുപകരണങ്ങളിൽ ലഭിക്കാത്തതായി ഒന്നുമില്ല.  ഹിറ്റാച്ചിയുടെയും  മകിതയുടെയും സ്തിൽ ന്റെയും ഫാൾക്കന്റെയും ഏറ്റവും മുന്തിയ ഉപകരണം മുതൽ എലിക്കെണി വരെ കണ്ടു അവിടെ. നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം സാധനങ്ങൾ. എല്ലാം കൃഷിക്കാവശ്യമായവ. കുറച്ചു നേരമേ ചെലവഴിക്കാനായുള്ളു. അപ്പോൾ കണ്ടവ യാണ് ചുരുക്കം ചില ഉപകരണങ്ങൾ. അവയുടെ ഫോട്ടോയും എടുത്തു.  കൃഷിക്കായി നഗരത്തിൽ ഇത്രയധികം ആൾക്കാർ, ഇത്രയേറെ സമയം ചെലവഴിക്കുന്നു എന്ന് അവിടെ ചെന്നപ്പോഴാണ് മനസ്സിലാക്കാനായത്. കൊച്ചിയിലെ മുഴുവൻ ഭാഷക്കാരും ആഞ്ഞിപ്പറമ്പിൽ ട്രേഡേഴ്സിൽ എത്തുന്നു. അവിടെ  ഉടമയ്ക്കും ജോലിക്കാർക്കും ഒരു നിമിഷം പോലും വെറുതെയിരിക്കാനാവില്ല. എല്ലാവരും തിരക്കിലാണ്. കൃഷിയുടെ ഈ മാളിൽ  കർഷകനെ സഹായിക്കാൻ, കൃഷിയെ സഹായിക്കാൻ കൃഷിക്കാവശ്യമായതെന്തും ലഭ്യമാക്കാൻ. 


Paulettan
എഴുപത്തിമൂന്നുകാരനായ പോളേട്ടനാണ് ഈ മാളിൻ്റെ  ഉടമ. അദ്ദേഹത്തിൻ്റെ നിത്യ സാന്നിധ്യമാണ് ആളുകളെ അങ്ങോട്ട് വരാൻ പ്രേരിപ്പിക്കുന്നതെന്നു തോന്നും,എന്തിനും കൃത്യമായ ഉത്തരമുണ്ട് പോളേട്ടന്റെ സ്വത സിദ്ധമായ ശൈലിയിൽ. കൃഷിയെക്കുറിച്ചു എന്തും അറിയാം പോളേട്ടന്. മാർക്കറ്റ് നിലവാരവും വിപണി സാധ്യതകളും കർഷകരുടെ നീറുന്ന പ്രശ്നങ്ങളും വിവിധ പ്രദേശങ്ങളിലെ കൃഷിയുടെ ഇന്നത്തെ സ്ഥിതിയും മുൻപത്തെ അനുകൂലവും പ്രതികൂലമായ അവസ്ഥയും എല്ലാം ചോദിച്ചു തീരും മുൻപേ പറഞ്ഞു തരും. കുഞ്ഞായിരിക്കുമ്പോൾ മുതൽ കണ്ടു വരുന്ന കൃഷിയുടെ കാലഭേദങ്ങൾ ആണ് പോളേട്ടനെ ഇങ്ങനെ കൃഷിയറിവിന്റെ  അമരക്കാരനാക്കിയത്. ഓരോന്നായി ചോദിച്ചു തുടങ്ങിയപ്പോൾ പിന്നെ നിർത്താതെ മറുപടികൾ കിട്ടി  കൃഷിയെ ക്കുറിച്ചു. ഇടയ്ക്കു കടയിലെ ജോലിക്കാരുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് മറുപടി, ഒപ്പം ജോലിയിൽ സഹായിക്കുന്ന മക്കളോട് ചില നിർദ്ദേശങ്ങൾ. പിന്നെയും മാളിന്റെ വിപുലീകരണത്തെ ക്കുറിച്ചു. അയ്യായിരം ചതുരശ്ര അടിയിൽ പുതുതായി തുടങ്ങാൻ പോകുന്ന മുകൾ നിലയുടെ കാര്യം. 


farm tools
പെട്ടന്ന് കൃഷിഉപകരണം വാങ്ങാനെത്തിയവർക്കു അതിന്റെ പ്രവർത്തനത്തെ കുറിച്ചൊരു ചെറിയ സംശയ നിവാരണം. വളമായാലും ആധുനിക കൃഷി ഉപകരണമായാലും വീടുകളിൽ ചുമരുകളിലും തറയിലും കാണപ്പെടുന്ന ചിതൽ ഉറുമ്പ് ഇവയെ തുരത്താനുള്ള മരുന്നായാലും എലിക്കെണി തൂമ്പ കൂന്താലി മരം മുറിക്കുന്ന ആധുനിക ഉപകരണങ്ങൾ എന്നിവയും .കൂടാതെ  എല്ലാത്തരം വളങ്ങളും അത് ജൈവമായാലും രാസവളമായാലും അങ്ങനെ എന്തും ലഭിക്കും ഇവിടെ.  അദ്ദേഹം കസേരയിൽ ഇരുന്നു പോലും കണ്ടില്ല. മിക്ക സമയവും വളവും മറ്റു ഉപകരണങ്ങളും വാങ്ങാൻ വരുന്നവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകി അല്ലെങ്കിൽ ഫോണിൽ മറുപടി നൽകി  ഏതു നേരവും ലൈവ് ആയി നിൽക്കുന്നു. സഹായത്തിന് രണ്ടു മക്കളും ജീമോൻ പോളും ചിന്തു പോളും.. കൃഷിയെ അത്രയേറെ സ്നേഹിക്കുന്നു ശ്രീ.പോൾ . കേരളത്തിൽ ചിലപ്പോൾ ഇന്ത്യയിൽത്തന്നെ കൃഷിക്കാവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന മാൾ കൊച്ചിയിലെ ആഞ്ഞിപ്പറമ്പിൽ ട്രേഡേഴ്സ് ആയിരിക്കും. കൂടുതൽ അറിയാൻ . 0484_2315340 എന്ന നമ്പറിൽ വിളിച്ചുനോക്കു.

English Summary: Aanjiparambil Traders

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds