ചെല്ലഞ്ചും രുചിയുമായി ആനകുളം അരി ഉല്പാദക സംഘം
ജൈവഗ്രാമം നന്ദിയോട് നടത്തി വരുന്ന ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ചെല്ലഞ്ചിപ്പാടത്തെ നെന്മണിയുടെ അരി മാധുര്യം പകര്‍ന്ന് ആനകുളം കൃഷിമിത്രം സ്വയം സഹായ സംഘം.
സ്വയംസംരംഭക യൂണിറ്റിന് പദ്ധതി അനുവദിച്ച ബ്ലോക്ക് പ്രസിഡണ്ട് ശ്രീ.കെ.പി.ചന്ദ്രനെ അതിശയിപ്പിച്ചു കൊണ്ട്; അതിഥികളായെത്തിയ നന്ദിയോട് സര്‍വ്വീസ് സഹകരണ സംഘം പ്രസിഡണ്ട് പേരയം ശശിക്കും, മുന്‍ പ്രസിഡണ്ട് ദിവാകരന് നായര്‍ക്കും; കൃഷി അസിസ്റ്റന്റ് അജിത്തിനും, ഗ്രാമാമൃതം കോ-ഓര്‍ഡിനേറ്റര്‍ ബി.എസ്.ശ്രീജിത്തിനും
പാല്‍ക്കഞ്ഞിയും; ചക്ക - പുഴുക്കും, കാന്താരി ചമ്മന്തിയും പകര്‍ന്നപ്പോള്‍ . കഞ്ഞിയുടെ നിറവും ആവി പകര്‍ന്ന മണവും;നാവിലെത്തിയപ്പോഴുള്ള ഉശിരന്‍ രുചിയും ഒന്നു വേറെ തന്നെയായിരുന്നു.
ഇത് ചെല്ലഞ്ചിയിലെ നെല്‍കൃഷി സുസ്ഥിരതയ്ക്ക് വളരെ വലിയ മുതല്‍ക്കൂട്ടാകുമെന്നും ഉദ്ഘാടന വാമനപുരം ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ചന്ദ്രന് കൂട്ടിചേര്‍ത്തു. നന്ദിയോട് സഹകരണ സംഘം ഔട്ട് ലെറ്റ്, ഗ്രാമാമൃതം ജൈവ ചന്ത, സണ്‍ഡേ മാര്‍ക്കറ്റ്, ആനകുളം ഉല്പാദക വേദിയിലും അരി ലഭ്യമാണ്.55 രൂപയാണ് ഒന്നാം വിലതെന്ന് സംഘം പ്രസിഡണ്ട്
സിനി. എം. ജിയും, സെക്രട്ടറി വസന്തകുമാരിയും അറിയിച്ചു.നൂറ് പറ നെല്ല് ഇതിനകം അരിയാക്കി, ഇനി നൂറ്റമ്പത് പറ അടുത്ത ഘട്ടത്തിനായി പുഴുങ്ങി ഉണക്കി സൂക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ പ്രശസ്ത സംയോജിത ജൈവകര്‍ഷക എന്‍.ഗീത, ജയലക്ഷ്മി, റിച്ചു, ബിന്ദു ജി.പ്രസേനന്‍ തുടങ്ങി നിരവധി പേര് ഇതില്‍ കണ്ണികളാണ്. ആദ്യം ആവശ്യപ്പെടുന്ന ഒരു എല്‍.പി.സ്കൂളിലെ കുട്ടികള്‍ക്ക് ആനകുളം കൃഷി മിത്രത്തിന്റെ നേതൃത്വത്തില്‍ സൗജന്യ പാല്‍ക്കഞ്ഞി വിതരണം ചെയ്യുമെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.
English Summary: Anakkulam rice production unit
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments