<
Features

ഏപ്രിൽ 22 ഭൗമദിനം - വരാനിരിക്കുന്ന ഭൗമദിനം നമ്മെ ഓർമപ്പെടുത്തുന്നത്

ഇന്ന് ലോക ഭൗമ ദിനം
ഇന്ന് ലോക ഭൗമ ദിനം

1970 ഏപ്രിൽ 22-നാണ് അമേരിക്കൻ ഐക്യനാടുകളിൽ ആദ്യമായി ഭൗമ ദിനം ആചരിക്കപ്പെടുന്നത്. പിന്നീട് ലോകത്തിലെ 141 രാഷ്ട്രങ്ങളിലേക്ക് ഭൗമ ദിനാചരണം വ്യാപിക്കുകയാണ് ഉണ്ടായത്. ഭൂമിയിലെ ജൈവസമ്പത്ത് സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും, ആഗോളതാപനവും, കാലാവസ്ഥ വ്യതിയാനവും നമ്മുടെ ജീവൻറെ നിലനിൽപ്പിന് സാരമായി ബാധിക്കും എന്ന തിരിച്ചറിവ് കൂടിയാണ് ഓരോ ഭൗമ ദിനവും ആചരിക്കുന്നതിന്റെ പ്രഥമ ലക്ഷണങ്ങളായി കണക്കാക്കുന്നത്.

അനുബന്ധ വാർത്തകൾ: ഭൗമ സൂചിക പദവിയിലേക്ക് പൊട്ടു വെള്ളരി

പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭൂമിക്ക് വേണ്ടി സംസാരിക്കുവാൻ നാമോരോരുത്തരും നിലകൊള്ളണം.

Earth Day was first observed in the United States on April 22, 1970.

ഏപ്രിൽ 22 ഭൗമദിനം ഒരു ചരിത്ര സംഭവത്തെ കൂടി ഓർമിപ്പിക്കുന്നു. 1969 കാലിഫോർണിയയിലുള്ള സാന്റാ ബാർബറയിലെ എണ്ണ ചോർച്ചയിൽ നഷ്ടമായത് ആയിരക്കണക്കിന് പക്ഷികളേയും, സമുദ്ര ജീവികളെയും ആണ്. ഇതേതുടർന്ന് പരിസ്ഥിതി അവകാശദിനം നിലവിൽവന്നു. ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും അധി വസിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ 1970 ലോകഭൗമ ദിനാചരണത്തിന് തുടക്കമിടുന്നത്.

നമ്മൾ മലിനമാക്കുന്ന ജലാശയങ്ങളും, മാന്തി എടുക്കപ്പെടുന്ന മല കെട്ടുകളും മാത്രമല്ല ഭൂമിയിൽ നാളത്തെ തലമുറയ്ക്കായി അവശേഷിക്കേണ്ടത്. ഭൂമിയുടെ സ്വാഭാവിക ജൈവ ഘടനയെ തിരികെയെത്തിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കേണ്ടത്. ആഗോളതലത്തിൽ പലപ്പോഴും ഭൂമിയിലെ താപനം, മലിനീകരണം, വനനശീകരണം തുടങ്ങിയവ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കുന്നു. പക്ഷേ പലപ്പോഴും അത് ചർച്ചയായി മാത്രം ഒതുങ്ങി നിൽക്കുന്നു. ഇത്തരം ചർച്ചകൾക്ക് ഇന്നത്തെ കാലത്ത് യാതൊരുവിധ പ്രസക്തിയുമില്ല.

മറിച്ച് നമ്മളോരോരുത്തരും ഒരു മരത്തൈ ഭൂമിക്കുവേണ്ടി നടുക, പ്രകൃതി സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുക. കൂടാതെ കൊടും വരൾച്ചയുടെ ഈ സമയത്ത് ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വീട്ടുമുറ്റത്ത് പാത്രത്തിൽ വെള്ളം വച്ചു നൽകുക. ഈ ഭൂമി അവരുടെ കൂടെയാണെന്ന ബോധ്യം നമുക്ക് ഉണ്ടായിരിക്കണം. ഇതൊരു കടമയായി കണക്കാക്കുക. പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യ വസ്തുക്കളും നദിയിലേക്ക് വലിച്ചെറിയാതെ, ഇത് പുനചംക്രമണം നടത്തേണ്ടത്തിന്റെ കാര്യങ്ങൾ തിരിച്ചറിയുക. പ്രകൃതിയെ സ്നേഹിക്കുക..

അനുബന്ധ വാർത്തകൾ: ഭൗമ സൂചികാ പദവിയുള്ള ഇന്ത്യയിലെ അഞ്ച് വാഴപ്പഴങ്ങള്‍


English Summary: april 22 celebrating as world earth day

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds