മലനാട്ടിലും ബജ്‌റയും ചോളവും
മറുനാട്ടിലെ ധാന്യവിളകള്‍ മലയോരമണ്ണില്‍ വിളയിക്കുകയാണ് യുവകര്‍ഷകന്‍. മലനാട്ടില്‍ വിളയിക്കാന്‍ പ്രയാസമെന്ന് വിധിയെഴുതിയ ബജ്‌റയും ചോളവും ഇറുങ്ങും അമരയുമെല്ലാം സെല്‍വരാജിന്റെ കൃഷിയിടത്തില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഹിന്ദിയില്‍ ബജ്‌റ എന്നറിയപ്പെടുന്ന ചെറുധാന്യമായ മണിച്ചോളം കാണാനും പാടത്തെ കൃഷിയെക്കുറിച്ചറിയാനും നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്.
മൂന്നര ഏക്കറിലായി പച്ചക്കറി തോട്ടത്തില്‍ അതിര് തിരിച്ചാണ് മറുനാടന്‍ ധാന്യവിളകളുടെ കൃഷി. ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെല്ലിനു പകരം നവധാന്യങ്ങള്‍ എന്ന കൃഷി വകുപ്പിന്റെ സന്ദേശം ഉള്‍ക്കൊണ്ടാണ് സെല്‍വരാജിന്റെ മറുനാടന്‍ കൃഷി. നന്ദിയോട് പനവൂര്‍ പഞ്ചായത്തുകളിലായാണ് സെല്‍വരാജിന്റെ കൃഷി. സ്വന്തമായുളളത് അമ്പത് സെന്റ് സ്ഥലം മാത്രമാണുളളത്. ബാക്കി കൃഷി പാട്ടത്തിനെടുത്ത ഭൂമിയാണ്.
അച്ഛന്‍ റസലയന്‍ മികച്ച കര്‍ഷകനായിരുന്നു. ആ പാത പിന്തുടര്‍ന്നാണ് സെല്‍വനും കാര്‍ഷിക വൃത്തി ജീവിതമാക്കിയത്. പച്ചക്കറിവിളകള്‍ക്കൊപ്പം തൊണ്ടന്‍ മുളക്, കാന്താരി മുളക്, കത്തിരി, വെണ്ട, കൂരവ്, തക്കാളി മുതലായവയും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. നന്ദിയോട് പഞ്ചായത്തിലെ മാതൃകാകര്‍ഷകനും ജില്ലയിലെ മികച്ച കര്‍ഷകരില്‍ പ്രധാനിയുമാണ്. ഭാര്യയും മക്കളും കൃഷിസ്ഥലത്ത് സെല്‍വനെ സഹായിക്കാന്‍ ഒപ്പമുണ്ട്. നന്ദിയോട് എസ്.കെ.വി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ സോനാരാജ് മൂത്തമകളും ഒമ്പതാം ക്ലാസ്സുകാരി സോജരാജ് ഇളയമകളുമാണ്. ഫോണ്‍ : 9961851748
സെല്‍വരാജിന്റെ ബജ്‌റക്കൃഷി ഇങ്ങനെ
നെല്ലു പോലെ തന്നെ 110-120 ദിവസമാകുമ്പോള്‍ ഇതിന്റെയും വിളവെടുക്കാം. ജൈവവളവും കൃത്യമായ ജലസേചനവും ഉണ്ടെങ്കില്‍ സമ്പുഷ്ടമായ വിളയും ലഭിക്കും. നീര്‍വാര്‍ച്ചയും ഇളക്കവുമുളള മണ്ണുമാണ് കൃഷിയ്ക്ക് അനുയോജ്യം. 100 ചെടികളില്‍ നിന്നും 10 കി.ഗ്രാം വിളവ് പ്രതീക്ഷിക്കാം. ഇതേ മാതൃകയില്‍ 100 കിലോ ഗ്രാം ജൈവവളചോളവും സെല്‍വരാജ് കൊയ്തിരുന്നു. പേരയം പാലുവളളിയില്‍ ശ്യം എന്ന കര്‍ഷകന്‍ തുടങ്ങിയ ഹൈടെക്ക് മില്ലില്‍ ഇത് പൊടിച്ച് നല്‍കാനുളള സൗകര്യമുണ്ട്.
മില്ലില്‍ നിന്നു തന്നെ ആവശ്യക്കാര്‍ക്ക് വിത്തും ലഭ്യമാക്കും. പൊടിച്ച ബജ്‌റയും ചോളവും നന്ദിയോട് കൃഷിഭവനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോസ് കര്‍ഷക ചന്ത വഴി വിറ്റഴിക്കാനും സൗകര്യമുണ്ട്. ജൈവ കര്‍ഷക കോ-ഓര്‍ഡിനേറ്റര്‍ പൗവത്തൂര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. ചെറുധാന്യങ്ങളില്‍ ആറാം സ്ഥാനത്തുളള ബജ്‌റ വിള ഉയര്‍ന്ന നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ നല്ലതാണെന്ന് നന്ദിയോട് കൃഷി ഓഫീസര്‍ എസ്.ജയകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. സെല്‍വരാജിനെ മാതൃകയാക്കി മറ്റു കര്‍ഷകരും ബജ്‌റ അടക്കമുളള നവധാന്യങ്ങള്‍ കൃഷി ചെയ്യാന്‍ മുന്നോട്ട് വരണമെന്നാണ് കൃഷി ഓഫീസറുടെ നിര്‍ദ്ദേശം.
English Summary: bajra and maize
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments