<
  1. Features

ഭൂ സംരക്ഷണത്തിന് വിളയായി മുള

പുഴയോരങ്ങളിലും കനത്ത ജലപ്രവാഹം ഉണ്ടാകാനിടയുള്ള ഇടങ്ങളിലും,മണ്ണൊലിപ്പ്‌ തടയാനും കരയിടിച്ചിൽ തടയാനും യോജിച്ച കൃഷിയാണ്‌ മുളവളർത്തൽ. നല്ല വരുമാനമാർഗമായും മുളക്കൃഷി മാറിയിട്ടുണ്ട്‌. കുത്തനെയുള്ള കുന്നിൻചരിവുകൾ, കനത്ത കാറ്റടിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളി ലൊഴികെ മറ്റെല്ലായിടത്തും മുള കൃഷിചെയ്യാം.

KJ Staff
bamboo tree

പുഴയോരങ്ങളിലും കനത്ത ജലപ്രവാഹം ഉണ്ടാകാനിടയുള്ള ഇടങ്ങളിലും,മണ്ണൊലിപ്പ്‌ തടയാനും കരയിടിച്ചിൽ തടയാനും യോജിച്ച കൃഷിയാണ്‌ മുളവളർത്തൽ. നല്ല വരുമാനമാർഗമായും മുളക്കൃഷി മാറിയിട്ടുണ്ട്‌. കുത്തനെയുള്ള കുന്നിൻചരിവുകൾ, കനത്ത കാറ്റടിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളി ലൊഴികെ മറ്റെല്ലായിടത്തും മുള കൃഷിചെയ്യാം.മുള നടാൻപറ്റിയ സമയം ജൂൺമാസമാണ്‌ . എന്നാൽ, ജലസേചനസൗകര്യം ഉള്ളിടത്ത്‌ ഏതു മാസവും മുള നടാം. 80 അടിയിലേറെ വളരുന്ന മുളകളുണ്ട്‌. വളർത്തുന്ന പരിസരത്തെ സാഹചര്യങ്ങൾകൂടി കണക്കിലെടുത്തുവേണം മുള വളർത്താൻ.

കേരളത്തിൽ ധാരാളമായി കണ്ടുവരുന്നത്‌ ബാംബൂസ, ഡെൻഡ്രോകലാമസ്‌, ഓക്ലാൻഡ്ര എന്നീ വിഭാഗത്തിൽപ്പെട്ട മുളകളാണ്‌ . ഈറ്റ അഥവാ ചെറുമുള വിഭാഗത്തിൽപ്പെടുന്ന ഇനങ്ങളാണ്‌ ഓക്ലാൻഡ്ര. ഏഴു വർഷത്തിലൊരിക്കൽ ഇവ പൂവിടും. ബാംബൂസ വൾഗാരിസ വിഭാഗത്തിൽപ്പെട്ടവയാണ്‌ മഞ്ഞമുളകൾ. ബാംബൂസ ബാംബോസ്‌ ഇനത്തിൽപ്പെട്ട പൊള്ളമുളകളാണ്‌ കേരളത്തിൽ ധാരാളമായി വളരുന്ന മറ്റൊരിനം. 45 വർഷംവരെ ഇവ വളരും. തുടർന്ന്‌ പൂവിടും. ഡെൻഡ്രോകലാമസ്‌ എന്ന വിഭാഗത്തിൽപ്പെടുന്ന കല്ലൻമുളകൾ, കോൺക്രീറ്റ്‌ ജോലികൾക്കും വാഴകൾക്ക്‌ താങ്ങുതൂണായും ഉപയോഗിക്കാറുണ്ട്‌.

bamboo

ഏതു കാലാവസ്ഥയിലും മുള വളരും. ആദ്യ മൂന്നുവർഷം ശുഷ്‌കമായ വളർച്ചയായിരിക്കും. തുടർന്ന്‌ ശീഘ്രഗതിയിലാകും വളർച്ച. ഒരേക്കർ ഭൂമിയിൽ 160 ചുവടുകൾവരെ നടാം. രണ്ടു തൈകൾക്കിടയിലും രണ്ടുനിരകൾ തമ്മിലുമുള്ള ഇടയകലം കുറഞ്ഞത‌് അഞ്ചുമീറ്ററെങ്കിലും വേണം. നട്ട്‌ രണ്ടാംവർഷം ജൈവവളപ്രയോഗം നടത്തണം. ഒരു ചുവടിന്‌ രണ്ടു കിലോ ഗ്രാം ജൈവവളം നൽകണം.

ഒരു ഹെക്ടർ വിസ്‌തൃതിയുള്ള തോട്ടങ്ങളിൽനിന്ന്‌ 30‐40 ടൺവരെ മുളകൾ ലഭിക്കും. നട്ട്‌ ആറാംവർഷംമുതൽ മുളവെട്ടിയെടുക്കാം.കാസർകോട‌് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാസർകോടിനെ മുളയുടെ തലസ്ഥാനമാക്കി മാറ്റാൻ സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.മുളത്തൈകൾ, പരിപാലനരീതികൾ എന്നിവ ലഭിക്കുന്ന സ്ഥാപനങ്ങൾ: 


കേരള വനം ഗവഷേണകേന്ദ്രം ‐ പീച്ചി, തൃശൂർ.
കേരള ബാംബൂ മിഷൻ തിരുവനന്തപുരം.
ഉറവ്‌, തൃകൈപ്പറ്റ, വയനാട്‌.

English Summary: Bamboo tree

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds