പൂവൻ വാഴ കൃഷിയിൽ ചെല്ലപ്പൻചേട്ടൻ ഒരു താരമാണ്
കഞ്ഞിക്കുഴിയിലെ മുതിർന്ന കർഷകനായ ചെല്ലപ്പൻ ചേട്ടന്റെ അയ്യപ്പൻ ചേരിയിലെ തോട്ടത്തിൽ എൺപത് വാഴകളാണ് വിളവെടുപ്പിന് തയ്യാറായിട്ടുള്ളത്.ചാണകവും ചാരവും കോഴി വളവുമുപയോഗിച്ചാണ് കൃഷി. നാടൻ വാഴവിത്തുകൾ പല സ്ഥലങ്ങളിൽ നിന്ന് സംഭരിച്ചായിരുന്നു കൃഷിയുടെ തുടക്കം. വാഴ തടത്തിന് നല്ല തണുപ്പ് ആവശ്യമാണ്.ഇതിനായി ഉണങ്ങിയ ഇലകൾ പുതയിടും '.വളരെ പെട്ടന്നാണ് പൂവൻ വാഴയ്ക്ക് രോഗം വരുന്നത്.നല്ല പരിചരണം കൊടുത്തില്ലങ്കിൽ വാഴ കായ കല്ലിക്കുകയും ചെയ്യും. ..ദിവസവും പുലർച്ചെ വാഴ തോട്ടത്തിൽ എത്തി പരിചരണത്തിനു ശേഷം പ്രധാന തൊഴിൽ മേഖലയായ കയർ രംഗത്തേക്ക് ഇറങ്ങും ചെറുവാരണം കയർ മാറ്റിംഗ്സ് സൊസൈറ്റി പ്രസിഡന്റായ ചെല്ലപ്പൻചേട്ടൻ വിജയ രഹസ്യം കൃഷിയാണ്. എന്തൊക്കെ തിരക്കുണ്ടങ്കിലും കൃഷി ജോലിക്കാ ണ് ഈ എഴുപത്തിനാലുകാരന് മുൻഗണന.ഇടവിളയായി മത്തനും ഇളവനും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട് '
English Summary: Banana farming by chellappan
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments