<
Features

ബനാന ഫിഗ്സ് രുചിയൂറും ഡ്രൈ ഫ്രൂട്ട്

banana fig

എത്രതരം ഡ്രൈ ഫ്രൂട്സ് നിങ്ങൾക്ക് അറിയാം ഈന്തപ്പഴം, ഉണക്കമുന്തിരി, അത്തി, നെല്ലിക്ക, കിവി എന്നിങ്ങനെ കുറച്ചു വിദേശയിനങ്ങൾ മാത്രം നമ്മുടെ സ്വന്തം പഴങ്ങളെ മറന്നുപോയോ. ബനാന ഫിഗ്സ് , മാങ്ങാത്തെര. ചക്ക വരട്ടിയത് ഇവയൊക്കെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങൾ ഉപയോഗിച്ച് നിര്മിക്കാവുന്ന ഡ്രൈ ഫ്രൂട്സ് ആണ്. സീസണിൽ ലഭിക്കുന്ന പഴങ്ങൾ ഉപയോഗിച്ച് നമ്മുടെ മുത്തശ്ശിമാർ ഉണ്ടാക്കിയിരുന്ന ദീർഘകാല സൂക്ഷിപ്പുകൾ ആയ ഇവയെല്ലാം നമുക്ക് ഇന്ന് ലാഭംനേടിത്തരുന്ന സംരംഭങ്ങളാക്കി മാറ്റാവുന്ന ഉത്പന്നങ്ങളാണ്.

ഇവിടെ താരം ബനാന ഫിഗ്സ് ആണ് പേരുകേട്ട് ആശ്ചര്യപെടേണ്ട നാലുമണിച്ചയക്കു കൂട്ടായി നമ്മൾ കഴിക്കുന്ന പഴം വിളയിച്ചതിന്റെ മറ്റൊരു രൂപമാണിത്. ബനാന ഫിഗ്സ് അഥവാ പഴം ഉണക്കിയത് വളരെ ലളിതമായി വീട്ടിൽ ഉണ്ടാക്കാവുന്ന ഒന്നാണിത്. വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കുമ്പോൾ നേന്ത്രൻ, കണ്ണൻ, ഞാലിപ്പൂവൻ തുടങ്ങി ഏതു പഴവും ഉപയോഗിക്കാം എന്നാൽ വീട്ടിലെ ഉപയോഗത്തിന് ഉണ്ടാക്കുമ്പോൾ നേന്ത്രപ്പഴമാണ്‌ അനുയോജ്യം ഡ്രയറും കുറച്ചു മറ്റു അനുബന്ധ സൗകര്യങ്ങളുമുണ്ടെങ്കിൽ 1 ലക്ഷം രൂപ മുടക്കുമുതലിൽ ഈ സംരംഭം തുടങ്ങാം.

ഏറെ ആവശ്യക്കാരുള്ളതും എന്നാൽ ആവശ്യത്തിന് ലഭിക്കാത്തതുമായ ഉൽപ്പന്നമാണ് ബനാന ഫിഗ്സ് അതിനാൽ തന്നെ വിപണി തേടി അലയേണ്ടിവരില്ല. വീട്ടാവശ്യത്തിനായി ചെലവ് ചുരുക്കി നമുക്ക് ബനാന ഫിഗ്സ് നിർമാണം നടത്താൻ കഴിയും നന്നായി പഴുത്ത പഴങ്ങളുടെ രണ്ടറ്റവും നീക്കി, തൊലി കളഞ്ഞശേഷം പഴത്തിന്റെ കനം അനുസരിച്ച് അഞ്ചാറു കഷണങ്ങളായി മുറിക്കുക.ഒരു പായിലോ പ്ലാസ്റ്റിക് ഷീറ്റിലോ വൃത്തിയുള്ള വെള്ളത്തുണി വിരിച്ചതിനുശേഷം പഴങ്ങൾ നിരത്തുക. നല്ല വെയിലിൽ രണ്ടു ദിവസം ഉണക്കിയതിന് ശേഷം ശേഷം പഴങ്ങൾ പഞ്ചസാര/ശർക്കരപ്പാനിയിൽ അര മണിക്കൂർ മുക്കിവയ്ക്കുക. പഴക്കഷണങ്ങൾ പാനിയിൽനിന്നു മാറ്റി വീണ്ടും വെയിലിൽ രണ്ടു ദിവസം കൂടി ഉണക്കുക. വായുകടക്കാത്ത പാത്രത്തിൽ ആക്കി അടച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ വളരെക്കാലം കേടുകൂടാതെ ഉപയോഗിക്കാം.


English Summary: banana fig tasty dry fruit

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds