Features

ബിജു നാരായണൻ പറഞ്ഞു തരും കൃഷിയുടെ മെക്കാനിക്സ്

Biju Narayanan Bijus Pepper Garden
Biju Narayanan at Bijus Pepper Garden

കൃഷിയിൽ സ്വന്തമായൊരു രീതി. അതൊരു പക്ഷെ ഒരു ഭ്രാന്തൻ പണി എന്ന് മറ്റുള്ളവർക്ക് തോന്നുമായിരിക്കും.എന്നാൽ കൃഷി എങ്ങനെ ലാഭകരമായി ചെയ്യാം എന്നതിലാണ് ഞാൻ കൺസൾട് ചെയ്യുന്നത്. കൃഷി ചെയ്യുന്നത് ലാഭകരമാക്കി കൊണ്ട് പോകുന്നതെങ്ങനെ എന്നതിന് മാർഗ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്. വെറുതെയല്ല ചെയ്‌തും പരീക്ഷിച്ചും വിജയിച്ചതിനു ശേഷമാണീ പറച്ചിലുകൾ.

കുരുമുളക് കൃഷിയിൽ ഏറ്റവും അധികം ഇനങ്ങൾ കൃഷി ചെയ്യന്ന ഒരു കർഷകനാണ് ബിജു നാരായണൻ എന്ന ഈ കണ്ണൂർകാരൻ മെക്കാനിക്കൽ എഞ്ചിനീയർ. ഉണ്ടായിരുന്ന ജോലി രാജി വച്ച് നാട്ടിൽ പരമ്പരാഗതമായി കൃഷി ചെയ്തു കൊണ്ടിരുന്ന കുരുമുളകും കശുമാവും മിക്കതും കണ്ടു പിടിച്ചു അതിൽ നിരന്തരം അന്വേഷണങ്ങൾ നടത്തിയാണ് താൻ കൃഷി ചെയ്യുന്നത് എന്ന് ബിജു പറയുമ്പോൾ അതിൽ അതിശയിക്കാനില്ല. ഉണ്ടായിരുന്ന അത്യാവശ്യം തരക്കേടില്ലാത്ത ശമ്പളത്തിൽ ഉള്ള ജോലി രാജിവച്ചു മണ്ണിൽ ഇറങ്ങുമ്പോൾ ആളുകൾ ബിജുവിനെ അര വട്ടൻ എന്ന് വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാൽ തന്റെ വട്ടു മറ്റുള്ളവർക്ക് കൂടി സ്വീകാര്യമാക്കുന്ന രീതിയിലാക്കി മാറ്റുക എന്നത് നല്ലൊരു അധ്വാനം കൂടി ആവശ്യമുള്ള സംഗതി ആയിരുന്നു. താൻ അതിൽ വിജയിച്ചു എന്ന് തന്നെയാണ് ബിജു വിശ്വസിക്കുന്നത്.

51 ഇനം കുരുമുളകാണു കൃഷി ചെയ്യുന്നത്. അതിൽ തന്നെ രണ്ടു തരത്തിലുള്ള കൃഷിയാണ് ചെയ്യുന്നത്.ഒന്ന് ഹൈബ്രീഡ് ഇങ്ങൾ. കൃഷിക്കാരൻ ജീവിക്കാൻ വേണ്ടി കൃഷി ചെയ്യുമ്പോൾ ഹൈബ്രീഡ് ഇനങ്ങൾ തന്നെ വേണം. മറ്റൊന്ന് നമ്മുടെ നഷ്ടപ്പെട്ടു പോകുന്ന നാടൻ ഇനങ്ങൾ സംരക്ഷിച്ചു പോരുന്ന ഒരു കൃഷിരീതി. പണ്ട് കാലത്തുണ്ടായിരുന്ന ഒരു കുരുമുളകും ഇന്നില്ല. പക്ഷെ അതിൽ പലതും ഇന്ന് തന്റെ കയ്യിൽ ഉണ്ട് എന്നാണ് ബിജു അവകാശപ്പെടുന്നത്. 51 varieties of pepper are cultivated. There are two types of cultivation in it. One is hybrid. Hybrid varieties are required when the farmer is cultivating in order to survive. The other is a farming system that preserves our endangered native species. There is no pepper in the past. But Biju claims that he has many of them in his hands today

Biju Narayanan
Biju Narayanan at Nursery Bijus Pepper garden

ലോകത്തിൽ ഏറ്റവും വില പിടിപ്പുള്ള കുരുമുളക് എന്നറിയപ്പെടുന്നത് TEGP (Telichery Extra Garbeled Pepper) എന്ന കുരുമുളകാണ്. ആ കുരുമുളക് യാഥാർത്തത്തിൽ നമ്മുടെ തലശ്ശേരി കുരുമുളക് എന്ന പേരിൽ കയറിപ്പോയ കുരുമുളകാണ്. ആ കുരുമുളക് ഇന്ന് കാണുന്ന പന്നിയൂരോ കരിമുണ്ടിയോ ഒന്നുമല്ല. അന്നുണ്ടായിരുന്ന കരിമുണ്ടി, കല്ലുവള്ളി അല്ലെങ്കിൽ കരിങ്കോട്ട ഇതിന്റെയൊക്കെ സമ്മിശ്രമോ അല്ലെങ്കിൽ അതിന്റെ ഒക്കെ വക ഭേദമോ ഏതോ ഒന്നാണ്. പക്ഷെ അതിനെ ക്കുറിച്ചു ഇന്നൊരു കൃഷിക്കാരന്റെ അടുത്ത് ചോദിച്ചാൽ ഒരാളുടെ കയ്യിലും അതില്ല. കാരണം നല്ല ഉത്പാദനം ഉള്ള പന്നിയൂർ വന്നപ്പോ നാടൻ ഇനങ്ങളൊന്നും ഇല്ല. എല്ലാവരും നാടൻ ഇനങ്ങൾ ഉപേക്ഷിച്ചു പന്നിയൂരിന്റെ പിന്നാലെ പോയി.

withMinister VS Sunilkumar
With Minister V S Sunil Kumar

ഇതേ സംഭവം തന്നെയാണ് കശുമാവിലും വന്നത്. കാർഷിക സർവകലാശാല സ്വന്തമായുള്ള കശുമാവിനങ്ങൾ ഇറക്കിയപ്പോൾ നമ്മുടെ നാടൻ ഇനങ്ങൾ വെട്ടി നശിപ്പിച്ചു ആളുകൾ കാർഷിക സർവകലാശാല വികസിപ്പിച്ച ഒറ്റപ്പൂക്കൽ ഇനത്തിന്റെ പിന്നാലെ പോയി. കാരണം സർവകലാശാലയുടെ ഇനത്തിന് സബ്‌സിഡി കിട്ടും.. ആ സബ്‌സിഡിയും ഒപ്പം കശുമാവ് ഫ്രീ എന്നൊക്കെ കരുതി നമ്മളെല്ലാവരും നാടൻ ഇനങ്ങളെ ഉപേക്ഷിച്ചു സർവകലാശാലയ്ക്കു പിന്നാലെ പോയി. നാട് മുഴുവൻ അതായി. എന്നാൽ സർവ കലാശാലയുടെ കശുമാവ് വർഷത്തിൽ ഒരു തവണയേ കായ്ക്കൂ.എന്നാൽ തങ്ങളുടെ പ്രദേശമായ കണ്ണൂർ കാസർഗോഡ് ജില്ലയിൽ ലോകത്തിൽ ഏറ്റവും മികച്ച കശുവണ്ടി കിട്ടുന്ന മേഖലകളിൽ ഉണ്ടായിരുന്ന നാടൻ കശുമാവുകളിൽ ഏറ്റവും കൂടുതലുണ്ടായിരുന്നവയിൽ മൂന്നു പ്രാവശ്യം കശുവണ്ടി ലഭിക്കുമായിരുന്നു. ഫെബ്രുവരി മാർച്ച് മാസത്തിൽ ഒരു തവണയും ഏപ്രിൽ 10 മുതൽ 20 വരെ കിട്ടുന്ന കശുവണ്ടിയെ ഞങ്ങൾ വിഷുഅണ്ടി എന്നും( വിഷുക്കാലത്തു കിട്ടുന്നതിനാൽ) വിളിചിരുന്നു. അതിനു ശേഷം മെയ് 15 നു ശേഷം മഴക്കാലത്ത് ഒരു കശുവണ്ടിക്കാലവും ഉണ്ടായിരുന്നു. അതിൽ തന്നെ അന്നത്തെ നാടൻ കശുമാവുകളിൽ വ്യത്യസ്തമായ കൊമ്പുകളിൽ ആണ് കായ്ച്ചിരുന്നത്. കാരണം ഒരു കശുമാവ് നിറയെ പൂത്താൽ അതിന്റെ കൊമ്പുകൾ ഒടിഞ്ഞു വീഴും, അത്രയ്ക്ക് ഭാരമാണ്. അത്രമാത്രം കശുവണ്ടി ഉണ്ടാകും തങ്ങളുടെ നാട്ടിൽ എന്ന് ബിജു പറയുന്നു. അതിനാൽ പ്രകൃതി തന്നെ എടുത്ത ഒരു സംവിധാനം ആയിരുന്നു അത്. രണ്ടു മൂന്നു കമ്പുകൾ വച്ചേ പൂക്കുകയുള്ളു. കണ്ടാൽ മരം മുഴുവൻ പൂത്തു നിൽക്കുന്നതായേ തോന്നൂ. ഇത്തരം കശുമാവുകൾ മുറിച്ചു മാറ്റിയിട്ടാണ് ഒരു വട്ടം കായ്ക്കുന്ന സർവകലാശാല തയ്യാറാക്കിയ ഇനം കാശു മാവ് ആളുകൾ വച്ച് പിടിപ്പിച്ചത്. താനും ആദ്യം സർവകലാശാലയുടെ 12 ഇനം കശുമാവിൻ തൈകളും വാങ്ങി പ്ലോട്ട് തിരിച്ചു വച്ച് പിടിപ്പിച്ചു. എങ്ങനെയാണ് ഇവയുടെ വിളവ് എന്ന ഒരു പഠനം നടത്തുകയും അതിൽ നല്ലതു വീണ്ടും വാങ്ങി വയ്ക്കാനായുമായാണ് പ്ലോട്ട് തിരിച്ചു വച്ച് പിടിപ്പിച്ചത്. എന്നാൽ 3 വർഷങ്ങൾക്കുള്ളിൽ ഞങ്ങൾക്ക് മനസ്സിലായി ഇത് കുറച്ചേ കായ്ക്കൂ എന്ന്. അടുത്ത പ്ലോട്ടുകളിലും ഇതേ രീതിയിൽ തന്നെയാണ് കായ്ക്കുന്നത്.

താനിത് കൃത്യമായി ഓർക്കാൻ കാരണം, തന്റെ അച്ഛൻ ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരൻ ആയിരുന്നു. മിക്കവാറും പുറത്തു പോകേണ്ടതുള്ളതുകൊണ്ടും സ്കൂൾ ടീച്ചർ ആയിരുന്ന 'അമ്മ സ്കൂളിൽ ആയിരുന്നതുകൊണ്ടും മിക്കവാറും വീട്ടിൽ ഉള്ള തനിക്കാകും കശുവണ്ടി പെറുക്കി കൂട്ടുന്ന ജോലി. വളരെ മുഷിപ്പോടെ ചെയ്യുന്ന ജോലിയാണ് കശുവണ്ടി പെറുക്കൽ. പെറുക്കിയാലും പെറുക്കിയാലും തീരില്ല എന്നതിനാൽ പന്ത് കളിയ്ക്കാൻ പോകണം എന്ന ആഗ്രഹത്തോടെ വാശിക്ക് പെറുക്കി കൂട്ടും. മാത്രമല്ല വിഷിവിന്റെ കാലത്തുണ്ടാകുന്ന അണ്ടി പെറുക്കി കൂട്ടിയാൽ പടക്കം വാങ്ങാനുള്ള പണം ലഭിക്കും. മഴക്കാലത്തുണ്ടാകുന്ന അണ്ടി പെറുക്കി കൂട്ടി വച്ച് ചുട്ടു തിന്നുന്നതും ചെറുപ്പകാലത്തെ വിനോദങ്ങളായിരുന്നു. അതുകൊണ്ടാണ് മൂന്നു സീസണിൽ കശുമാവ് കായ്ച്ചിരുന്നു എന്നോർത്ത് വയ്ക്കാൻ കാരണം.

Biju Narayanan at his Nursery
Biju Narayanan at nursery Bijus Pepper garden

മെക്കാനിക്കൽ എഞ്ചിനീയർ ആയിരുന്ന താൻ ആ തൊഴിലിൽ തനിക്കു പ്രത്യേകമായി ഒന്നും ചെയ്യാനില്ല എന്ന തോന്നലിൽ നിന്നാണ് ജോലി രാജി വച്ച് മണ്ണിലേക്കിറങ്ങിയത്. അതിനു മുന്നേയും കൃഷി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. തനിക്കു 18 വയസ്സുള്ളപ്പോൾ അച്ഛൻ മരിചു. അന്ന് മുതൽ കൃഷിയിലേക്കിറങ്ങി. എന്നാൽ ജീവിക്കാൻ അത് മതിയാകില്ല എന്ന തോന്നലിൽ നിന്നാണ് കൂടുതൽ പഠിക്കുകയും ജോലി നേടുകയും ചെയ്തത്. 10 വർഷത്തോളം ജോലി ചെയ്തു. തിരിച്ചു വന്നു കൃഷിപ്പണി ഏറ്റെടുക്കുമ്പോൾ എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യണം എന്ന് തോന്നിയിരുന്നു. കാരണം ജോലി രാജി വച്ച് കൃഷിയിലേക്കിറങ്ങിയ ഒരാൾക്ക് വട്ടാണ് എന്ന് പറഞ്ഞ നാട്ടുകാരുടെ മുന്നിലാണ് താൻ ഉള്ളത്. അപ്പോൾ കൃഷി ചെയ്യുക മാത്രമല്ല കൃഷി ഉപജീവനമാർഗ്ഗമാക്കിയത് തനിക്കു വട്ടു കൊണ്ടല്ല എന്ന് തെളിയിക്കേണ്ട ബാധ്യത കൂടി വന്നു. ജോലിക്കു പോകും മുൻപ് കൃഷി ചെയ്തിരുന്നല്ലോ. ആ പരമ്പരാഗത രീതിയിലുള്ള കൃഷിയിൽ മെച്ചമില്ല എന്ന് വന്നപ്പോഴാണ് ജോലിയിലേക്ക് തിരിഞ്ഞത്. അതുകൊണ്ടു തന്നെ വീണ്ടും കൃഷിയിലേക്കിറങ്ങുമ്പോൾ മെച്ചപ്പെട്ട വരുമാനം കൃഷിയിൽ നിന്നുണ്ടാക്കണമെന്നു ആഗ്രഹിച്ചു. തുടർന്നാണ് നാടൻ ഇനങ്ങളിലുള്ള കുരുമുളകും കശുമാവും വച്ച് പിടിപ്പിക്കുകയും അവയുടെ വിത്തുകൾ സംരക്ഷിക്കുകയും ചെയ്യുന്നത്. തന്റെ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്നാഗ്രഹിക്കുന്നവർക്കു ടിപ്സ് പറഞ്ഞു കൊടുക്കുന്നു. ഒരു നഴ്സറി നടത്തുന്നു. കൃഷിയിൽ കൺസൾട് ചെയ്യുമ്പോൾ നല്ലയിനം തൈകൾ കൊടുക്കണമല്ലോ. അതിനുള്ള ശ്രമങ്ങൾ നടത്തുന്നു.

Biju Narayanan
BijuNarayanan

അങ്ങനെ വെള്ള കോളർ ജോലി ഉപേക്ഷിച്ചു കൃഷിയിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തി കവുങ്ങു കൃഷിയിലും കുരുമുളക് കൃഷിയിലും കൂടാതെ കശുമാവ് കൃഷിയിലും വിജയിച്ച ബിജു നാരായണൻ എന്ന കണ്ണൂർ സ്വദേശി കർഷകനെ നിരവധി ആളുകളാണ് അന്വേഷിച്ചു എത്തുന്നത്. ഈ വിജയത്തിന്റെ ഫോർമുലയറിയാൻ. എല്ലാത്തിനും പിന്തുണയേകി 'അമ്മ കനകമ്മയും ഭാര്യ സുജയുമുണ്ട്. മക്കൾ അഞ്ജലിയും സഞ്ജയും വിദ്യാർത്ഥികൾ .

കൂടുതകൾ അനുബന്ധ വാർത്തകൾക്ക്:വെള്ളക്കോളര്‍ നല്കാത്തതെന്തോ ഇവിടുണ്ട്

#Pepper#Farmer#Agriculture#Krishi


English Summary: Biju Narayanan will tell you the mechanics of agriculture

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds