<
Features

ബയോകംബോസ്റ്റർ യൂണിറ്റ്

ഒരു ദിവസം രണ്ടു കിലോ ജൈവമാലിന്യം പുറം തള്ളുന്ന അണുകുടുംബത്തിന് ഉപയോഗിക്കാൻ പര്യാപ്തമായത്.

വീട്ടമ്മമാരുടെ സൗകര്യാർത്ഥം പാചകപുരയോട് ചേർന്നുള്ള സ്ഥലത്തു യൂണിറ്റ് സ്ഥാപിക്കാൻ സാധിക്കുന്നു

* 30 സെന്റീമീറ്റർ ഉയരവും വിസ്തീര്ണവും ഉള്ള നാല് മൺകലങ്ങൾ (2എണ്ണത്തിന്റെ അടിഭാഗം സുഷിരങ്ങളോട് കുടിയതായിരിക്കണം )

സുഷിരമില്ലാത്ത മൺപാത്രത്തിനു മുകളിലായി സുഷിരമുള്ള മൺപാത്രം ക്രമീകരിക്കുക .രണ്ടു സെറ്റായി 4പാത്രങ്ങളും ക്രമീകരികാം

സുഷിരമുള്ള മൺപാത്രത്തിനുള്ളിലായ് പഴയ ന്യൂസ്‌പേപ്പർ വയ്ക്കുക.അതിലേക്ക് അടിസ്ഥാന ആവരണമായി ഒരിഞ്ച് കനത്തിൽ ചകിരിചോറുംജീവാമൃതവും ചേർത്ത മിശ്രിതം വിതറുക.ഇതിനു മുകളിലായി ദൈനംദിന ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാം.(പെട്ടെന്ന് ദ്രവിക്കുന്നവ-ഫുട്‌വെയ്സ്റ്റ്,വെജിറ്റബ്ൾസ്).രണ്ടു ദിവസം കൂടുമ്പോൾ മാലിന്യത്തിനു മുകളിലായി സ്പ്രേയർ ഉപയോഗിച്ച ജീവാമൃതം തളിക്കുക,ചകിരിച്ചോറ് മിശ്രീതം നേരിയ അളവിൽ വിതറുക.ഒരാഴ്ചയ്ക് ശേഷം ഒരു സ്റ്റിക് ഉപയോഗിച്ചു അടിത്തട്ടിലെ പേപ്പർ കീറാതെ കമ്പോസ്റ്റിലെ മാലിന്യങ്ങളെ മിക്സ് ചെയ്യണം.ഒരു സെറ്റ് മൺപാത്രം നിറഞ്ഞു കഴിഞ്ഞാൽ അതിനെ മഴവെള്ളം വീഴാതെ മൂടി വയ്ക്കണം,ശേഷം അടുത്ത സെറ്റ് മൺപാത്രത്തിലേക് മേൽപ്പറഞ്ഞ രീതിയിൽ തന്നെ ജൈവമാലിന്യ നിക്ഷേപം നടത്താവുന്നതാണ്.രണ്ടാമത്തെ സെറ്റ് പാത്രവും നിറഞ്ഞു കഴിയുമ്പോൾ ആദ്യത്തെ സെറ്റ് കമ്പോസ്റ്റിനെ സ്റ്റിക്കുപയോഗിച്ചു മിക്സ് ചെയ്ത് താഴേക്കു കുത്തി ഇറക്കുക,ഇങ്ങനെ സംഭരിക്കുന്ന കമ്പോസ്റ്റിനെ വളമായി ഉപയോഗിക്കാം,മുകളിലത്തെ മൺപാത്രം ഒഴിയുന്ന മുറയ്ക്ക് വീണ്ടും മാലിന്യ സംസ്ക്കരണം തുടരാംഇങ്ങനെ താഴത്തെ മൺപാത്രത്തിൽ കംപോസ്റ്റ് നിറയുന്നതുവരെ മുകളിലത്തെ മൺപാത്രത്തിൽ മേൽ പറഞ്ഞ രീതിയിൽ മാലിന്യനിക്ഷേപം തുടരാംഒരുമാസക്കാലം കൊണ്ട് ഒരു കമ്പോസ്റ്റ് തയാറാക്കാൻ കഴിയും.

ചകിരിച്ചോറ് ജീവാമൃത മിശ്രിതം

ഒരു ലിറ്റർ ജീവാമൃതത്തിൽ അര ലിറ്റർ വെള്ളം ചേർത്ത നേർപ്പിച്ചെടുക്കുക ഇതുപയോഗിച് ചകിരിചോറിനെ കുതിർത്തെടുക്കുക.കുതിർത്ത എടുത്ത ചകിരിച്ചോറ് ചണച്ചാക്കിൽ നിറച് കെട്ടി വെയ്ക്കുകരണ്ടു നാലുദിവസം കഴിയുമ്പോൾ സൂക്ഷ്മജീവികളാൽ സമ്പുഷ്ടമായ ചകിരിചോറുജീവാമൃത മിശ്രിതം ലഭിക്കുന്നു

ജീവാമൃതം ഉണ്ടാക്കാൻ

1. 200 ലിറ്റർ വെള്ളം ടാങ്കിൽ നിറച്ച് അതിൽ 10 കിലോഗ്രാം നാടൻ പശുവിന്റെ ചാണകം,

2 .5-10 ലിറ്റർ ഗോമൂത്രം,

3. രണ്ടു കിലോഗ്രാംവീതം ശർക്കര(കറുത്തനിറമുള്ളത്),അല്ലെങ്കിൽ നാല് ലിറ്റർ കരിമ്പിൻ നീര് അല്ലെങ്കിൽ രണ്ട് ലിറ്റർ തേങ്ങാവെള്ളം ,4. പയർവർഗ്ഗ വിളകളുടെ മാവ് കിലോ (മുതിര,വൻപയർ,തുവര,കടല,ഉഴുന്ന്)

രണ്ടുപിടി കൃഷിഭൂമിയിലെ മണ്ണ്അര കിലോഗ്രാം ചിതൽപ്പുറ്റിലെ മണ്ണ് എന്നിവ ചേർക്കുന്നു.

തുടർന്ന് അതിൽ ഓരോ പിടി കടലപ്പിണ്ണാക്ക്എല്ലുപൊടിവേപ്പിൻപിണ്ണാക്ക് എന്നിവയും ചേർക്കുന്നുതണലത്തുള്ള ഒരു ടാങ്കിലാണ്

ഈ മിശ്രിതം സൂക്ഷിക്കുന്നത്ദിവസവും മൂന്നുതവണ വീതം ഘടികാര ദിശയിൽ രണ്ട് മിനിറ്റ് ഇളക്കുകരണ്ട് മുതല്‌ ദിവസം വരെ തണലിൽ സൂക്ഷിക്കുന്നു.

കേരള ശുചിത്വ മിഷൻ പദ്ധതി പ്രകാരം ജൈവമാലിന്യ സംസ്കരണ പോട്ടുകൾ ലഭ്യമാണ്

Address: Swaraj Bhavan, Base Floor -1, Nanthencode, Kowdiar, Thiruvananthapuram, Kerala 695003 Phone: 0471 231 9831


English Summary: Biocomposter Unit

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds