കറുത്ത സുന്ദരി

Tuesday, 26 December 2017 05:15 By KJ KERALA STAFF
ബ്ലാക്ക് റോസ് ലോകത്ത് വളരുന്ന ഒരേയൊരു രാജ്യമാണ് ടര്‍ക്കി. അവിടെ യൂഫ്രട്ടീസ് നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ഹാല്‍ഫേറ്റി എന്ന ഗ്രാമത്തില്‍ മാത്രമാണ് ഈ ബ്ലാക്ക് റോസ് വളരുന്നത്. അതും വളരെ കുറഞ്ഞ അളവില്‍ മാത്രം. വേനലില്‍ മാത്രമാണ് ഈ അപൂര്‍വ്വ ഇനം പുഷ്പം ഈ ഗ്രാമത്തില്‍ വിരിയുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 
 
ഹാല്‍ഫേറ്റി എന്ന ഈ ഗ്രാമത്തിലെ മണ്ണിന്റെ പ്രത്യേകത, നദിയുടെ അടിത്തട്ട് ഒഴുക്കി കൊണ്ട് വരുന്ന മണ്ണിന്റെ പ്രത്യേകതയും അവിടുത്തെ അനുകൂല സാഹചര്യങ്ങളും കൊണ്ട് മാത്രമാണ് ലോകത്ത് വിരളമായ് കാണപ്പെടുന്ന ഈ പുഷ്പം ഇവിടെ വിരിയുന്നത്. ഇവിടുത്തെ ഈ പ്രത്യേകതയുള്ള മണ്ണ് മറ്റെവിടെയെങ്കിലും കൊണ്ട് പോയി പരീക്ഷിച്ച് നോക്കാമെന്ന് വെച്ചാലൊ ഈ ചെടി അവിടെയൊന്നും വളരില്ല. ഹാല്‍ഫേറ്റി വിട്ട് മറ്റൊരിടത്തും ബ്ലാക്ക് റോസ് വളരില്ല എന്നാണ് പറയപ്പെടുന്നത്. ഈ കറുത്ത സുന്ദരിക്ക്  വളരുന്നതിനാവശ്യമായ എല്ലാ അനുകൂല ഘടകങ്ങളും പ്രകൃതി ഒരുക്കിയിരിക്കുന്നത് ഹാല്‍ഫേറ്റി എന്ന കൊച്ചു ഗ്രാമത്തില്‍ മാത്രമാണ്. അതിനാല്‍ ഇത് ടര്‍ക്കിഷ് ഹാല്‍ഫേറ്റി റോസ്  എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പ്രകൃതി ലോകത്തിന് സമ്മാനിക്കുന്ന അത്ഭുതങ്ങളുടെ നീണ്ട നിരയില്‍ ഈ കൊച്ചു സുന്ദരിയും ഇടം പിടിച്ചിട്ടുണ്ട്. 

CommentsMORE ON FEATURES

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്നും കിട്ടുന്ന ചില്ലറയറിവുകളും ച…

December 05, 2018

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക്ഷ്യസുരക്ഷാ സേന.

December 05, 2018

പൊട്ടുവെള്ളരി -കക്കിരി പാടങ്ങൾ

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് അവിടുത്തെ പൊട്ടുവെള്ളരി അഥവാ ക…

November 29, 2018

FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.