ബോൺസായ് - തളികയിലെ കൗതുകവൃക്ഷം
പൂന്തോട്ടത്തിലും വീടിന്റെ അകത്തളത്തിലും കൗതുകവും ആഡംബരവുമായ ബോൺസായ് ഏതുകാലത്തും ഏവർക്കും പ്രിയങ്കരമായ പുഷ്‌പാലങ്കാര രീതിയാണ്. പുരാതനകാലത്ത് ചൈനയിലും ജപ്പാനിലുമുള്ളവരാണ് വൃക്ഷങ്ങളെ ചട്ടിയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ബോണ്‍സായ് എന്ന സമ്പ്രദായത്തിന് രൂപം നല്‍കിയത്.ഏകദേശം 15 മുതല്‍ 20 വര്‍ഷം വരെ ഒരു ബോണ്‍സായി ചെടിയുണ്ടാകുവാന്‍ ആവശ്യമാണ് .ബോൺസായ് വളർത്തലിൽ ക്ഷമ അത്യാവശ്യമായ ഘടകം ആണ് പിന്നെ കുറച്ച് സൗന്ദര്യ ബോധവും കലയും ഉണ്ടെങ്കിൽ ആർക്കും ഒരു ബോൺസയ് കലാകാരൻ ആകാം.ബോണ്‍സായി ഉണ്ടാക്കുവാന്‍ വേണ്ട വൃക്ഷങ്ങളുടെ തൈകള്‍ക്ക് ചില പൊതു സ്വഭാവ സവിശേഷതകള്‍ ആവശ്യമാണ്. ധാരാളം ശാഖയോടുകൂടി വളരുക, പെട്ടന്ന് വേരുപൊട്ടി കിളുര്‍ക്കുക,എതു പ്രതികൂല അവസ്ഥകളെയും അതിജീവിക്കാനുള്ള കഴിവ് എന്നിവ ആവശ്യമാണ്. .അരയാല്‍, പേരാല്‍, വാളന്‍പുളി, വാക,കശുമാവ്, ഓറഞ്ച്, പ്ലാവ്, മാവ് എന്നിങ്ങനെ വന്‍ വൃക്ഷമായി മാറുന്ന എന്തിനേയും ബോണ്‍സായിയാക്കിമാറ്റം. ഫലവൃക്ഷങ്ങളും പൂക്കളും ഉണ്ടാകുന്നവയും ബോണ്‍സായിയായി വളര്‍ത്താം എന്നാല്‍ ഇവയ്ക്ക് മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ എല്ലാം ഉണ്ടാകണമെന്നു മാത്രം.
മറ്റ് കൃഷികളിൽ നിന്നും ബോൺസയ് ചെടികളുടെ പ്രത്യകത എന്തെന്നാൽ . പ്രായം ഏറും തോറും വിലയും ഉയരും എന്നതാണ് ബോൺസായ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.ആദ്യമായ് ഒരു വൃക്ഷത്തിന്റേയോ ചെടിയുടേയോ തൈ തിരഞ്ഞെടുക്കാം പിന്നെ അതിന്റെ തായ് വേര് മുറിക്കുക എന്നിട്ട് ചെറിയ ചട്ടിയിലോ കവറിലോ നടാം.. നടുംബോൾ പോട്ടിംഗ് മിശ്രിതം ആയി മണ്ണ്,മണൽ,കരിയില പൊടി എന്നിവ സമം ചേർത്ത് നടുക… 6 മാസം കഴിഞ്ഞ് ചെടി ഇളക്കി 25 ശതമാനം വേര് മുറിച്ചു കളയുക ചെടി ശാഖകളും വേരുകളും വരുന്നത് അനുസരിച്ചു ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോൾ ചെടിയെ പുതിയ ചട്ടിയിലേക്ക് മാറ്റി നടാം.
ചില ചെടികൾ 5 വര്ഷം വരെ എടുത്താണ് മാതൃവൃക്ഷത്തിന്റെ രൂപം കൈവരിക്കുക. മാറ്റി നടുമ്പോൾ പരന്ന് അധികം ഉയരമില്ലാത്ത ചട്ടിവേണം തിരഞ്ഞെടുക്കുവാന്‍ ചട്ടികളില്‍ മൂന്ന് നാല് വെള്ളം ഒഴുകിപ്പോകുവാനുള്ള സുഷിരങ്ങള്‍ ഉണ്ടാകണം. ചെടിയെ നമുക്കിഷ്ടമുള്ള രീതിയിലും ആകൃതിയിലും വളയ്ക്കുകയോ താഴ്ത്തികെട്ടുകയോ ചെയ്യാം. എല്ലാ വർഷവും ചെടി ഇളക്കി 25% വേരുകൽ മുറിക്കുകയും റീ പോട്ടിംഗ് ചെയ്യുകയും വേണം ആവശ്യത്തിന് മാത്രം ശിഖരങ്ങൾ നിർത്തുക.ബോണ്‍സായികള്‍ വളരുംതോറുമാണ് ഭംഗി വര്‍ദ്ധിക്കുന്നത്. 20 സെന്റിമീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണ ബോണ്‍സായി ചെടിക്കുള്ളത്. എന്നാല്‍ പലവലുപ്പത്തിലും ആകൃതിയിലും ബോണ്‍സായി ചെടികള്‍ ഉണ്ട്. 1000 രൂപ മുതല്‍ 5000 രൂപ വരെ വിലയുള്ള ബോൺസായ് ചെടികൾ വിപണിയിൽ ലഭ്യമാണ്
English Summary: Bonsai Trees
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments