<
Features

ചെങ്ങാലിക്കോടൻ വാഴകൃഷിയിൽ വൃക്ഷായുർവേദം

changalikodan
നേന്ത്രവാഴകളിൽ തൃശൂർ ജില്ലക്കാരുടെ സ്വകാര്യ അഹങ്കാരമാണ് ചെങ്ങാലിക്കോടന്‍.  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാഴ്ചക്കുലകളായി സമര്‍പ്പിക്കുന്നത് പ്രത്യേകം കൃഷിചെയ്ത നേന്ത്രവാഴയാണിത്. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണ് കൂടുതലായും ഈ വാഴയിനം കൂടുതലായും കൃഷി ചെയ്യുന്നത്. രാസവളം ചേര്‍ക്കാതെ നാടന്‍ മാര്‍ഗങ്ങളിലാണ് ഈ വാഴ വളര്‍ത്തുന്നത്. വടക്കാഞ്ചേരി ബ്ലോക്കില്‍പെട്ട എരുമപ്പെട്ടി, വേലൂര്‍, മുണ്ടത്തിക്കോട്, പുഴയ്ക്കല്‍ ബ്ലോക്കില്‍പെട്ട പുത്തൂര്‍, തോളൂര്‍ പ്രദേശങ്ങളിലാണ്  ഈ വാഴകൃഷി സജീവം.ചെങ്ങാലിക്കോടനെ ചെങ്ങഴിക്കോടന്‍ എന്നുംപറയും. 12-25 കിഗ്രാം വരെ തൂക്കം വരാവുന്ന കുലകളാണുണ്ടാവുക. പടലകള്‍ പിരിഞ്ഞ്, ആനക്കൊമ്പുപോലെ എടുത്തുയര്‍ത്തുന്നപോലുള്ള കായകള്‍ പഴുക്കുമ്പോള്‍ സ്വര്‍ണവര്‍ണമാകും. അതില്‍ കരപോലെ, തവിട്ടുനിറത്തിലുള്ള നീളന്‍ അടയാളങ്ങള്‍ കാണപ്പെടുന്നു.

നേന്ത്രപ്പഴങ്ങളില്‍ ഏറ്റവുംകൂടുതല്‍ രുചിയുള്ളത് ഈയിനത്തിന്റെ കുലകളിലെ പഴത്തിനാണ്. ഉപ്പേരിയുണ്ടാക്കാനും പഴംനുറുക്കിനും ശര്‍ക്കരവരട്ടിക്കും ഈയിനം കേമം തന്നെ. പത്തര-പതിനൊന്ന് മാസമാണിതിന്റെ മൂപ്പ്. നല്ല തുറന്ന സ്ഥലത്ത് നടാന്‍ ഉത്തമം. ചെങ്കല്‍നിറഞ്ഞ വെട്ടുകല്‍ മണ്ണില്‍ കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ചയിനവുമാണിത്. ചെങ്ങാലിക്കോടൻ വാഴ കൃഷിചെയ്യാൻ  പ്രത്യേകം പരിപാലനമുറകള്‍ ആവശ്യമാണ്. തിരഞ്ഞെടുത്ത മാതൃവാഴയില്‍നിന്ന് ഇളക്കിയെടുത്ത മൂന്നരമാസം മൂപ്പുള്ള കന്നുകളാണ് നടീല്‍ വസ്തു.കാര്‍ഷിക സര്‍വകലാശാലയുടെ വിപണന കേന്ദ്രങ്ങള്‍, തൃശൂര്‍, പെരിങ്ങണൂര്‍ സഹകരണ ബാങ്കിനുകീഴിലുള്ള ഗ്രീന്‍ ആര്‍മി വിപണകേന്ദ്രങ്ങള്‍, വടക്കാഞ്ചേരി ബ്ലോക്കിന് കീഴിലുള്ള കര്‍ഷകര്‍ എന്നിവരിലൂടെ ചെങ്ങഴിക്കോടന്റെ തൈകള്‍ ലഭിക്കും.
അടുത്തിടെ ചെങ്ങാലിക്കോടന് ഭൗമ സൂചികാ പദവിയും ലഭിക്കുകയുണ്ടായി.കേരള കാര്‍ഷിക സര്‍വകലാശാലയിലെ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണവിഭാഗം, കണ്ണാറ വാഴ ഗവേഷണകേന്ദ്രം, കൃഷിവകുപ്പ്, പെരിങ്ങണൂര്‍ സഹകരണബാങ്ക്, വടക്കാഞ്ചേരി വികസന ബ്ലോക്ക് എന്നിവരുടെ സംയുക്ത പ്രവര്‍ത്തനങ്ങളാണ് ചെങ്ങഴിക്കോടന്‍ നേന്ത്രന് അന്താരാഷ്ട്ര പ്രാമുഖ്യം നേടിയെടുക്കാന്‍ സഹായിച്ചത്.
ഇപ്പോൾ  ചെങ്ങാലിക്കോടൻ വാഴ കർഷകരുടെകൂട്ടായ്മ ഉണ്ടാക്കി വൃക്ഷായുർവേദത്തിന്റെ സാദ്ധ്യതകൾ പരീക്ഷിച്ചു വരികയാണ് കൃഷി വകുപ്പ്. വൃക്ഷായുർവേദത്തിൽ പറഞ്ഞിട്ടുള്ള ജൈവ വളക്കൂട്ടുകൾ ചെങ്ങാലിക്കോടൻ വാഴ കൃഷിയിൽ പരീക്ഷിക്കുന്ന പദ്ധതിക്ക്  മുള്ളൂർക്കര കൃഷി ഭവനിൽ ആരംഭിച്ചു. വൃക്ഷായുർവേദത്തിൽ പരാമർശമുള്ള കന്നപജലം, ഗോമൂത്രധിഷ്ഠിത ജൈവ കീടനാശിനികൾ കൃഷിയിടത്തിൽ തയ്യാറാക്കി. ചെലവ് കുറഞ്ഞ രീതിയിലുള്ള കൃഷിക്ക് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ  നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.  

English Summary: changalikodan for vrikshayurveda

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds