മലയാളിയുടെ മാറിയ ഭക്ഷണശീലങ്ങളും മാറാത്ത രോഗാതുരതകളും
ആലപ്പുഴ: ആരോഗ്യരംഗത്ത് ഒരു കാലത്ത് വികസിത രാജ്യങ്ങളെക്കാൾ മുന്നിൽ നിന്നിരുന്ന കേരളം ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും അഗാതതയിലേക്ക് പോയി. ആരോഗ്യ ദായകം ആഹാരങ്ങളും ,ആരോഗ്യ പരിപാലന ഉപകരണങ്ങളും, ആരോഗ്യ സൗന്ദര്യ സംരക്ഷണം ഉൽപ്പന്നങ്ങളും, യഥേഷ്ടം വിറ്റഴിയുന്നതും കേരളത്തിൽ തന്നെയാണ്. എന്നാൽ ഇന്ന് രോഗാവസ്ഥകളുടെ പിടിയിൽ കേരളം അമർന്നിരിക്കുന്നു "ഹൈജീനിക്" ആവർത്തിച്ചു പറയുന്ന മലയാളി പകർച്ചവ്യാധികളാൽ നട്ടം തിരിയുന്നത് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതു കാണാം.
നടന്നു മരിക്കണം കിടന്ന്മരിക്കരുത് എന്ന പറയുന്ന മലയാളി , സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പോലും നരകയാതന അനുഭവിക്കുന്ന കാഴ്ച കാണുന്നുണ്ട്. വൈവിധ്യങ്ങളുടെ കേളി ഗൃഹമായ കേരളം ആരോഗ്യ പ്രശ്നങ്ങളിലും സാമൂഹ്യ പ്രശ്നങ്ങളിലും, പ്രതിലോമകരമായ സാമൂഹ്യപ്രശ്നങ്ങളിലും ,പിന്നിലേക്കു പോയിരിക്കുന്നു . കാരണം അറിയാൻ ആധുനിക ശാസ്ത്ര ഗവേഷണ ഉപകരണങ്ങളുടെ റിപ്പോർട്ടൊന്നും ആവശ്യമില്ല, പഞ്ചസാരയ്ക്ക് മധുരം ഉണ്ടെന്നറിയാൻ ഒന്നും പഠിക്കേണ്ട കാര്യമില്ല രുചിച്ചു നോക്കിയാൽ മാത്രംമതി. അതുപോലെ തന്നെയാണ് ,കഴിഞ്ഞ നാല്പതു വർഷം കൊണ്ട് നാം മാറാ രോഗങ്ങളുടെ അടിമയായ തീർന്നത് മാറിയ ഭക്ഷണശീലം തന്നെയാണെന്ന് വ്യക്തമാകും. ആഹാരം തന്നെയാണ് ഔഷധം നമ്മുടെ നിത്യഭക്ഷണത്തിൽ ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ , എണ്ണക്കുരുക്കൾപഴവർഗങ്ങൾ ചെറുധാന്യങ്ങൾ,കിഴങ്ങുവർഗ്ഗങ്ങൾ, മത്സ്യമാംസാദികൾ, പച്ചക്കറികൾ എന്നിവ ധാരാളമുണ്ട് . അതിൽ പച്ചക്കറികൾ എന്ന പേര് വരാൻ കാരണം പച്ചക്കു കഴിക്കുക അതായത് ചെടിയിൽ നിന്നും അടർത്തിയെടുത്ത് അധികം താമസിയാതെ തന്നെ പാചകം ചെയ്ത് ഭക്ഷിക്കുക എന്നാൽ ഇന്ന് നാം കഴിക്കുന്ന പച്ചക്കറികൾ ദിവസങ്ങളോ ,ആഴ്ചകളോ , കഴിഞ്ഞവയാണ്.
നാം കഴിക്കുന്ന ആഹാരത്തിലെ 10% വരുന്ന പച്ചക്കറികൾ തന്നെയാണ് നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കു വയ്ക്കുന്നത്.അതുകൊണ്ട് തന്നെയാണ് ഒരു ദിവസം 300 ഗ്രാം പച്ചക്കറികൾ നിർബന്ധമായും അഹരിക്ക ണo എന്ന്. ഡബ്ല്യു .എച്ച് .ഒ. നിഷ്കർഷിച്ചിട്ടുള്ളത് . പച്ചക്കറി വിളകൾക്കു ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ ഒന്നാമത്തേത് വിളവെടുത്ത ദിവസങ്ങൾ കഴിഞ്ഞവ ആയിരിക്കരുത് .അതായത് ഫ്രഷ് ആയിരിക്കണം. രണ്ടാമത്തേത് ജൈവാതിഷ്ട് കാർഷിക രീതിയിൽ ഉൽപാദിപ്പിച്ചവ ആയിരിക്കണം
മൂന്നാമത്തേത് നാം അധിവസിക്കുന്ന ചുറ്റുവട്ടത്ത് വിളഞ്ഞവ തന്നെയായിരിക്കണം( 4) നാം ആഹരിക്കുന്ന പച്ചക്കറി വിളകൾ പല വർണങ്ങളിൽ ഉള്ളവയായിരിക്കണം (5)രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് ആയിരിക്കരുത്. കാലാകാലങ്ങളിൽ വിളഞ്ഞത് യായിരിക്കണം അതായത്(നാം അധിവസിക്കുന്ന അന്തരീക്ഷ ,താപ _ ഈർപ്പ അനുപാതത്തിൽ).
ഇങ്ങനെ പോകുന്നു പച്ചക്കറിയുടെ ഗുണഗണങ്ങൾ. എന്നാൽ ഇവയിൽ ഒന്നുപോലും നാം പാലിക്കാറില്ല. യശ:ശരീരനായ സുകുമാർ അഴീക്കോട് മാഷ് ഒരിക്കൽ വിഷമദ്യത്തെക്കുറിച്ച് പറയുകയുണ്ടായി മദ്യം തന്നെ വിഷമാണ് അതിൽ വിഷം കുടി കലർത്തിയാലുള്ളഅവസ്ഥ എന്തായിരിക്കും . അതുപോലെതന്നെയാണ് പച്ചക്കറിയിലെ കാര്യവും രാസവളം ഉപയോഗിക്കുന്ന തുതന്നെ ആരോഗ്യത്തിനു നന്നല്ല , മാരക വിഷങ്ങള്ളായ കീടനാശിനി കൂടിയാവുമ്പോൾ അവസ്ഥ അതിലും ഭയാനകമാണ്...... ഇത് തന്നെയാണ് നമ്മുടെ അവസ്ഥ.
അതു കൊണ്ട് നാം എന്താണ് ജൈവ മെന്നതും, എന്താണ് രസമെന്നും , തിരിച്ചറിയേണ്ടത് അനിവാര്യമാണ്. പുന:ചക്രമണം ചെയ്യപ്പെടുന്ന കാർബൺ സംയുക്തങ്ങൾ ആണ് നാം ജൈവമെന്ന്സാധാരണ പറയുന്നത്. അതായത് മുറ്റത്ത് ലഭിക്കുന്ന സൂര്യൻറെ ഊർജ്ജം ഉപയോഗിച്ച് കളയാക്കി, വളമാക്കി , വിളവാക്കക, അപോൾ മാത്രമേ വായുവും ,വെള്ളവും ,വൃത്തിയും, വിളവും ,വരുമാനവും, ഒക്കെ നമുക്ക് ലഭ്യമാകുന്ന സ്ഥായിയായ ഒരേ ഒരു മാർഗം. ഇനി എന്താണ് രാസവളം എന്നുള്ളത്-ഭൂമി തുരന്ന് 5000 മീറ്റർ താഴെ നിന്നും കൊണ്ടുവരുന്ന പെട്രോളിയം ഉൽപ്പന്നമായ" ഹൈഡ്രോകാർബൺ" അതായത് ഹൈഡ്രജനും കാർബണും അടങ്ങിയിട്ടുള്ളത്മിശ്രിതം. ഇവിടെ ലഭ്യമായിട്ടുള്ള സിംഹഭാഗവും വരുന്ന രാസവളങ്ങളും ഈ ഹൈഡ്രോകാർബണുകൾ ആണ്. ഈ സംയുക്തങ്ങൾ മണ്ണിൽ വീണാൽ
മണ്ണിന്റെ അമ്ല ക്ഷാര അനുപാതത്തിൽ വ്യത്യാസം വരും .
ആ അനുപാതത്തിൽ വ്യത്യാസം വന്നാൽ ചെടികളിൽ ചില മൂലകങ്ങൾ കൂടുകയും, ചില മൂലകങ്ങൾ കുറയുകയും ചെയ്യും(അതായത് മൂലക ശോഷണം \ ആധിക്യം..) അവ കൂടാതെ ചെടികളുടെ സ്വാഭാവിക വളർച്ചയ്ക്ക് വ്യതിയാനം സംഭവിക്കുകയും,അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങൾ വർധിക്കാൻ ഇത് കാരണമാകും. വെള്ളം അമ്ലതയിലെക്ക്‌യ്പോകും .നമുക്ക് അനിവാര്യമായിട്ടുള്ളത് സൂക്ഷ്മാണുക്കൾക്ക് നാശം സംഭവിക്കുന്നു. അങ്ങനെ പോകുന്നു അതിന്റെ ഭവിഷത്ത്.
ആദ്യം സൂചിപ്പിച്ച മണ്ണിന്റെ അമ്ല ക്ഷാര അനു പാദം ചെടികളുടെ മൂലകങ്ങളുടെ വ്യതിയാനത്തിൽ വരുന്ന മാറ്റം തന്നെയല്ലേ മനുഷ്യനിലും കാണിക്കുന്നത്, അതായത് ഇന്നുള്ള മാരക രോഗങ്ങൾക്ക് കാരണം മനുഷ്യരിലെ അമ്ല-ക്ഷാര അനുപാതം വ്യതിയാനം തന്നെയാണെന്ന് വിദഗ്ധർ പറയുന്നു. രാസവളങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങൾ ആയ ഹൈഡ്രോകാർബണുകൾ ആണെങ്കിൽ, ആ ഹൈഡ്രോകാർബൺ ഘടനാ മാറ്റം വരുത്തിയാണ് , അരോമാറ്റിക് ഹൈഡ്രോകാർബണുകൾ ഉണ്ടാക്കുന്നത്, ഇവിടെ ലഭിക്കുന്ന സിംഹഭാഗവും വരുന്ന കീടനാശിനികൾ ഈ പറഞ്ഞ അരോമാറ്റിക് ഹൈഡ്രോകാർബൺആണ്, അവ "കാർസനോജി നുകളാണ്" ആധുനിക ശാസ്ത്രം തന്നെ വ്യക്തമാക്കുന്നു ആവ ജീവ ജാലങ്ങളിലും മനുഷ്യരിലും ഉണ്ടാക്കുന്നത് "സൈക്കോ ടോക്ക് സിറ്റി , ജീനോം ടോക്സിറ്റി""ചിന്തിക്കുന്നതിനേക്കാൾ ഭയാനകമാണ്.
മറ്റ് വിളകളിൽ ഈ പറഞ്ഞ രാസഘടകങ്ങൾ കാലാന്തരേണ വീര്യം കുറഞ്ഞു വരുമ്പോൾ, പ്രധാന മായി പച്ചക്കറികളിൽ മനുഷ്യരെയും ജീവജാലങ്ങളിലും നേരിട്ട് ബാധിക്കുന്ന.
അതിനുള്ള ഒരു മാർഗ്ഗം .പച്ചക്കറികളെങ്കിലും വീട്ടുമുറ്റത്ത് സ്വയം നട്ടുവളർത്തുക എന്നതുമാത്രമാണ്. സ്വന്തമായും ,കൂട്ടായിട്ട് കുടുംബശ്രീയും ആയും ചേർന്ന് , ഒക്കെചെയ്യാൻ സാധിക്കും അതിലൂടെ മിച്ചം വരുന്ന പച്ചക്കറികൾ കമ്മ്യൂണിറ്റി ഔട്ട്ലെറ്റ് വഴി വിപണനം നടത്തേണ്ടതണ്. എല്ലാ വാർഡുകളിലും,എല്ലാ പഞ്ചായത്തിലും "കമ്മ്യൂണിറ്റിഔട്ട്ലെറ്റ്" സജ്ജമാക്കാൻരാഷ്ട്രീയപ്പാർട്ടികൾ ,സന്നദ്ധസംഘടനകൾ ,എൻ.ജി.ഒ.ബന്ധപ്പെട്ട വകുപ്പുകൾ ഒക്കെ മുൻകൈയെടുത്ത പ്രവർത്തിക്കണം.
"കമ്മ്യൂണിറ്റി ഔട്‌ലെറ്റുകൾ" വഴി മാത്രമേ പച്ചക്കറികൾ വാങ്ങാൽ ,വിൽക്കൽ
നടത്താവൂ. കൃഷി ചെയ്യുന്നത് സ്ഥല പരിമിതിക്കനുസരിച്ച്, കുടുംബകൃഷി ,സംയോജിത കൃഷി, സമഗ്ര സംയോജിത സുസ്ഥിരകൃഷി തുടങ്ങിയവ, ശരിയായ അറിവ് നൽകി ജനങ്ങളെ പ്രാപ്തരാക്കാൻ മുൻപ് പറഞ്ഞ എല്ലാവരും ശ്രദ്ധിണം. കൃഷിസ്ഥലം കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഇലക്കറികൾ കൂടുതലായി ഉൾപ്പെടുത്തണം .അതുപോലെ ഏതു മണ്ണിലും യഥേഷ്ടം വിളയുന്ന പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാത്ത ,സങ്കരവർഗ്ഗ ത്തിലേക്ക് ചേക്കേറാത്ത("മില്ലറ്റ് ")ചെറുധാന്യങ്ങൾ, എല്ലാ ഗ്രാമങ്ങളിലും പ്രോത്സാഹിപ്പിയിക്കക, അന്യസംസ്ഥാനങ്ങളിൽ മാതൃകയാക്കി , മൂഹ്യ ഭക്ഷണത്തിന്റെ പട്ടികയിൽ ഇടം കൊടുക്കുകയും ചെയ്യുക.
അങ്ങനെ സർവ്വഗുണ സമ്പുഷ്ടമായ പച്ചക്കറികൾ വീട്ടിൽ തന്നെ വിളയിച് സ്വയം പര്യാപ്ത പച്ചക്കറി സംസ്ഥാനമാകട്ടെ കേരളം .മാറ്റിയ ഭക്ഷണശീലങ്ങളിൽ നിന്നും മാറി കൈമോശം വരുത്തിയ ആരോഗ്യരംഗം നമുക്കൊരുമിച്ച് തിരികെ പിടിക്കാം.
കെ ബി ബൈന്ദ
ആലപ്പുഴ
വിവരങ്ങൾക്കു കടപ്പാട്
എം.എസ്. നാസർ
അരൂക്കുറ്റി
English Summary: Changed food habits of keralites
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments