പ്രത്യാശയുടെ 'ചേക്കുട്ടി'

Thursday, 13 September 2018 06:20 By KJ KERALA STAFF

കാഴ്ച്ചയില്‍ അത്ര ഭംഗിയോ നമ്മൾ പ്രതീക്ഷിക്കുന്ന പൂര്‍ണതയോ ഉണ്ടാകണമെന്നില്ല. എങ്കിലും നമ്മൾചേർത്തു പിടിക്കണം ചേക്കുട്ടിയെ.പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിൻ്റെ പ്രതീകമാണിവള്‍. ചേറിനെ അതിജീവിച്ച ചേക്കുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് മലയാളികള്‍.ചേന്ദമംഗലത്തെ ചേറില്‍ നിന്നും ഉയര്‍ന്നുവന്ന ചേക്കുട്ടിപ്പാവ അതിജീവനത്തിന്റെ മറ്റൊരു പാഠമാണ് കേരളത്തിന് പകര്‍ന്നു തരുന്നത്.

chekuttydolls

കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടാണ് ചേന്നമംഗലം. ഓണവിപണി മുന്നില്‍ കണ്ട് ചേന്ദമംഗലത്തെ കൈത്തറി ഗ്രാമങ്ങളിലെ നെയത്തുകാര്‍ തയ്യാറാക്കി വച്ചിരുന്ന ലക്ഷക്കണത്തിന് രൂപയുടെ വസ്ത്രങ്ങളാണ് ചേറും ചളിയും നിറഞ്ഞ് ഉപയോഗ ശൂന്യമായത്. കഴുകിയെടുത്താല്‍ പോലും ഉപയോഗശൂന്യമായ അവയെ മറ്റെന്തെങ്കിലും രീതിയില്‍ ഉപയോഗപ്പെടുത്താമോ എന്ന ആലോചനയാണ് ചേക്കുട്ടിപ്പാവയുടെ പിറവിക്ക് പിന്നില്‍. സാമൂഹിക പ്രവര്‍ത്തകയും ഫാഷന്‍ ഡിസൈനറുമായ ലക്ഷ്മി മേനോനും സുഹൃത്ത് ഗോപിനാഥുമാണ് ചേക്കുട്ടിയെ ആവിഷ്‌കരിച്ചിരിക്കുന്നത്. നശിച്ചു പോയ വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവകുട്ടികള്‍ ഇപ്പോള്‍ വിപണനത്തിന് എത്തുകയാണ്. ഇവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് കൈത്തറി ഗ്രാമത്തെ വീണ്ടെടുക്കാനാണ് ശ്രമം

chekutty doll

ഉപയോഗശൂന്യമായ ഒരു സാരിയില്‍ നിന്നു 360 ചേക്കുട്ടിയെ വരെ ഉണ്ടാക്കാം. ഓരോ ചേക്കുട്ടിക്കും 25 രൂപയാണ് വില. ഇത്തരത്തില്‍ ആയിരത്തി മുന്നൂറു രൂപ വിലവരുന്ന ഒരു സാരികൊണ്ട് 360 ചേക്കുട്ടിയെ ഉണ്ടാക്കുമ്പോള്‍ 9000 രൂപയാണ് വിറ്റുവരവായി കിട്ടുന്നത്. ഉല്‍പന്നം എന്നതിനേക്കാള്‍ അതിന്റെ ലക്ഷ്യം അമൂല്യമാണ്. സൂചിയോ നൂലോ പശയോ ഒന്നുമില്ലാതെ കഠിനാധ്വാനമില്ലാതെ തയ്യാറാക്കാവുന്നതാണ്.

www.chekutty.in എന്ന വെബ്‌സൈറ്റിലൂടെ ചേക്കുട്ടിപ്പാവയെ വാങ്ങിക്കാം.

 

CommentsMORE ON FEATURES

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്നും കിട്ടുന്ന ചില്ലറയറിവുകളും ച…

December 05, 2018

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക്ഷ്യസുരക്ഷാ സേന.

December 05, 2018

പൊട്ടുവെള്ളരി -കക്കിരി പാടങ്ങൾ

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് അവിടുത്തെ പൊട്ടുവെള്ളരി അഥവാ ക…

November 29, 2018

FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.