<
Features

കാപ്പിക്കുരു ഉല്പാദിപ്പിക്കാം

നമ്മുടെ സമ്പദ് വ്യസ്ഥയിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന നാണ്യവിളകളിൽ ഒന്നാണ് കാപ്പി. വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കാപ്പി കൃഷിചെയ്യപ്പെടുന്നുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു നാണ്യ വിളയും കാപ്പി തന്നെയാണ്. കാപ്പിയുടെ കൃഷിരീതിക്കും പ്രത്യേകതകളും നമുക്ക് നോക്കാം.

Coffee Bean Plant

വിത്തുണ്ടാക്കുന്ന വിധം

പൂര്‍ണമായോ മുക്കാല്‍ഭാഗമോ പഴുപ്പെത്തിയ ആരോഗ്യവും വലിപ്പവുമുള്ള കാപ്പിക്കായ്കള്‍ ഇതിനായി നിര്‍ത്തിയ ചെടികളില്‍ നിന്നും പറിച്ചെടുക്കണം. തൊണ്ടു നീക്കി പൊള്ളയായതും വൈരൂപ്യമുള്ളതുമായ പരിപ്പുകള്‍ മാറ്റണം. കായ് തുരപ്പന്‍ബാധ ഉണ്ടാകാതിരിക്കാന്‍ ക്ലോര്‍പൈറിഫോസില്‍ മുക്കണം. അതിനുശേഷം ചാരം പുരട്ടി അഞ്ചു സെ.മീ.കനത്തില്‍ പരത്തി തണലിലിട്ടുണക്കണം. ഒരുപോലെ ഉണങ്ങാന്‍ ദിവസത്തില്‍ മൂന്നു തവണയെങ്കിലും ഇളക്കിക്കൊടുക്കണം. ഇങ്ങനെ അഞ്ചു ദിവസം ഉണക്കമെത്തിയാല്‍ അധികമുള്ള ചാരം കളഞ്ഞ്, ആകൃതിയില്ലാത്തതും പൊട്ടിയതുമായ വിത്തുകളൊക്കെ മാറ്റണം. വീണ്ടും കനത്തില്‍ പരത്തി തണലിലുണക്കണം.

Coffee plant

ഫെബ്രുവരി – മാര്‍ച്ച് മാസത്തില്‍ വിത്ത് മുളക്കാനിടണം. ദീര്‍ഘസമയം വെച്ചിരുന്നാല്‍ കായ്തുരപ്പന്‍ ബാധ ഉണ്ടാകാനിടയുണ്ട്. വിത്തിൻ്റെ  പരന്ന ഭാഗം മണ്ണിനഭിമുഖമായി 1.5 x 2.5 സെ.മീ. അകലത്തില്‍ നിരത്തിയശേഷം വിത്തിന്റെ കനത്തില്‍ മാത്രം മേലെ മണ്ണ് വിതറണം. ചെറുതായി നനച്ച് അഞ്ചു സെ.മീ. കനത്തില്‍ ഉണങ്ങിയ വൈക്കോല്‍ കൊണ്ട് പാത്തി മൂടണം. 40-45 ദിവസം കൊണ്ട് വിത്ത് മുളച്ച് തുടങ്ങുമ്പോള്‍ വൈക്കോല്‍ മാറ്റണം. പിന്നീട് തൈ നടാം.കാപ്പിക്കു വളം ചെയ്യുമ്പോള്‍ ഒന്നാം പടിയായി വേണ്ടതു മണ്ണു പരിശോധനയാണ്. ആവശ്യമെങ്കില്‍ കുമ്മായമിട്ട് തോട്ടത്തിൻ്റെ  പുളിപ്പ് കുറക്കാം. ജൈവവളമായി കോഴിക്കാഷ്ഠം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയവ ചേര്‍‍ക്കാം. ഏക്കറൊന്നിന് ഒരു ടണ്‍ ഉണക്കിപ്പൊടിച്ച് ചാണകം തോട്ടത്തില്‍ വിതറി മേല്‍മണ്ണുമായി ഇളക്കിക്കൊടുക്കണം. ആവശ്യമുള്ള പോഷകങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിച്ചും നല്കാം. ഇലയുടെ അടിഭാഗത്ത് തളിക്കുന്നതാണ് കൂടുതല്‍ ഫലം നല്കുന്നത്. പെട്ടെന്ന് പോഷകങ്ങള്‍ കിട്ടേണ്ടി വരുമ്പോള്‍ ഇലകളില്‍ കൂടി നല്കുന്നതാണുത്തമം.പുതിയചില്ലകള്‍ ഉണ്ടാകുമ്പോഴും പൂക്കുമ്പോഴും കായ്കള്‍ വലിപ്പം വെക്കുമ്പോഴും പഴുക്കുമ്പോഴുമെല്ലാം കാപ്പിച്ചെടിക്ക് ധാരാളം പോഷകങ്ങള്‍ ആവശ്യമാണ്. വളത്തിന്റെ അളവ് നിശ്ചയിക്കുന്നത് മണ്ണുപരിശോധനയുടെയും വരും വര്‍ഷത്തെ വിളവിൻ്റെയും അടിസ്ഥാനത്തിലാണ്. ഒരേക്കറിന് 400 കിലോ പരിപ്പാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ 40 കിലോ നൈട്രജന്‍, 30 കിലോ ഫോസ്ഫറസ്, 40 കിലോ പൊട്ടാഷ് എന്ന അളവില്‍ വളമിടണം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ കൂട്ടുകയോ കുറയ്ക്കുയോ ചെയ്യാം.

നിര്‍ദ്ദേശിക്കപ്പെടുന്ന വളങ്ങള്‍ മൂന്നോ നാലോ തവണയായി പുതുമഴക്കു മുമ്പ്, ശേഷം, കാലവര്‍ഷാരംഭത്തിന് മുമ്പ്, കാലവര്‍ഷശേഷം എന്നിങ്ങനെ തോട്ടത്തിലിടാം. മൂന്നുതവണയെങ്കിലും തോട്ടത്തില്‍ വളമിട്ടിരിക്കണം. ആദ്യതവണ മാര്‍ച്ചില്‍ ചെടി പൂക്കുന്ന സമയത്തും രണ്ടാമതായി കായ്കള്‍ വളര്‍ച്ചപ്രാപിക്കുന്ന മെയ് അവസാനത്തിലും മുന്നാമതായി കായ്കള്‍ ഉറയ്ക്കുവാന്‍ തുടങ്ങുമ്പോഴും വളമിടാം.വിളവെടുത്ത കാപ്പിക്കുരു ഇഷ്ടിക പാകിയ തറകളിലോ കോണ്‍ക്രീറ്റ് നിലത്തോ വിരിച്ച് ഉണക്കണം. പെട്ടെന്നുണങ്ങുന്നത് പാര്‍ച്ച്മെന്റ് തൊലി പൊട്ടാനും നിറവ്യത്യാസത്തിനുമിടയാക്കും അതുകൊണ്ട് ഇടക്കിടെ ഇളക്കിമറിക്കണം. എല്ലാദിവസവും വൈകുന്നേരം പരിപ്പ് കൂനകൂട്ടി പൊളിത്തീന് പായകള്‍ കൊണ്ടു മൂടണം. സാധ്യമെങ്കില്‍ മധ്യാഹ്നത്തിലും ഇവ മൂടിയിട്ട് കടുത്ത ചൂട് ഒഴിവാക്കുന്നതും നല്ലതാണ്. നല്ലവെയിലില്‍ 7-10 ദിവസത്തിനുള്ളില്‍ പാര്‍ച്ച്മെൻ്റെ  കാപ്പി ശരിയായി ഉണങ്ങിക്കിട്ടും. ശേഷം കാപ്പി ക്കുരു കുത്തിയശേഷം പൊടിച്ച് ഉപയോഗിക്കാവുന്നതാണ്.


English Summary: Coffee Plant at home

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds