Features

ഒരു വീട്ടിൽ ഒരു കറിവേപ്പ് 

curry leaves
കറിവേപ്പില ചേർക്കാത്ത കറിയില്ല എന്നാലോ അവസാനം  കറിവേപ്പില പോലെ എടുത്തു കളയുകയും ചെയ്യും ഇതാണ് നമ്മുടെ ശീലം. അങ്ങനെ എടുത്തുകളയുകയായിരുന്നു നമ്മൾ കറിവേപ്പിനെയും  പണ്ടൊക്കെ വീട്ടുവളപ്പിൽ ധാരാളം ഉണ്ടായിരുന്ന കറിവേപ്പില പൈസകൊടുത്തു വാങ്ങുന്നവരായിമാറി നമ്മൾ  അതും മാരക കീടനാശിനികൾ ചേർത്ത്. വൈകിയാണെങ്കിലും  വീട്ടിൽ ഒരുകറിവേപ്പിലത്തൈ നടുവളർത്തേണ്ടത് വളരെ അത്യാവശ്യമായി മലയാളികൾ അംഗീകരിച്ചിരിക്കുന്നു. അധിക പരിചരണമ് ഇല്ലാതെ വളർത്താവുന്ന കറിവേപ്പ്  നിത്യേനയുള്ള നനയോ ഇടയ്ക്കിടെയുള്ള വളപ്രയോഗങ്ങളോ  ഇല്ലാതെതന്നെ നല്ല സമൃദ്ധിയായി ഇലകൾ തരും. ഒരു സെന്റുപോലും സ്ഥലം വേണ്ടാതെ ഫ്ലാറ്റിലും, ചെറിയ വീടുകളിലും താമസിക്കുന്നവർക്ക് ബാൽക്കണിയിൽപോലും ഒരു കറിവേപ്പ് നട്ടുവളർത്താം .കറിവേപ്പിന്റെ പരിചരണം എങ്ങനെ എന്ന് നോക്കാം.

ഗ്രോബാഗിലോ ചട്ടിയിലോ കറിവേപ്പ് വയ്ക്കാൻ  നഴ്സറികളിൽ നിന്ന് നല്ലയിനം തൈകൾ തിരഞ്ഞെടുക്കാം .
പുരയിടങ്ങളിൽ ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാർച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50 ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം  തൈ നടാവുന്നതാണ്.തൈ പിടിച്ചു കിട്ടുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽനനച്ചുകൊടുക്കണം.

തായ് വളരുന്നതനുസരിച്ചു വളം നൽകണം. കമ്പുകൾ വലുതാകുന്നതനുസരിച്ചു പ്രൂണിംഗ് (കൊമ്പുകോതൽ ) ചെയ്താൽ  കൂടുതൽ ചില്ലകൾ വളർന്നുവരും. കഞ്ഞിവെള്ളവും കടലപ്പിണ്ണാക്കും കുതിർത്തവെള്ളം വെപ്പ് തഴച്ചുവളരാൻ സഹായിക്കും , ചെമ്മണ്ണും പച്ചിലവളവും ഇടയ്ക്കു കൊടുക്കുന്നത് നല്ലതാണ്.

English Summary: curry leaves in ever household

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds