Features

പിള്ളേരോണത്തെ കുറിച്ച് കേട്ടവരുണ്ടോ?

Onam festival
Onam festival

കൊവിഡ് പ്രതിസന്ധിക്കിടയിലും മലയാളികൾ മാവേലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിങ്ങമാസത്തിലെ ഓണം ഓരോ മലയാളികൾക്കും ഗൃഹാതുരത്വം നൽകുന്ന ഓർമ്മകളാണ് സമ്മാനിക്കുന്നത്. പുത്തൻ വസ്ത്രങ്ങൾ, പൂക്കളം, സദ്യ, പുലിക്കളി, ഓണപ്പൊട്ടൻ തുടങ്ങിയവയൊക്കെ മലയളികളുടെ പ്രിയപ്പെട്ട ഓർമ്മകളാണ്.

അത്തം പത്തിനാണ് തിരുവോണം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ കർക്കിടകത്തിലെ തിരുവോണത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇത് പിള്ളേരോണം എന്നാണ് അറിയപ്പെടുന്നത്. കര്‍ക്കടക മാസത്തിലെ തിരുവോണ ദിനത്തിലാണ് പിള്ളേരോണവും ആഘോഷിക്കുന്നത്. ഈ ഓണത്തിന്റെ പ്രത്യേകത ഇത് പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടികൾക്ക് വേണ്ടിയാണ് ആഘോഷിക്കുന്നത്. സാധാരണ ഓണം പോലെത്തന്നെ പുത്തൻ വസ്ത്രങ്ങളും സദ്യയും ഒരുക്കിയാണ് പിള്ളേരോണം ആഘോക്ഷിക്കുന്നത്.

Onam celebration
Onam celebration

ഐതീഹ്യം

പണ്ട് കാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിവസം മുതലാണ് ആരംഭിച്ചിരുന്നത്. വാമനന്റെ ഓർമ്മയ്ക്കായി വൈഷ്‌ണവരാണ് കർക്കിടകമാസത്തിൽ ഇത് ആഘോഷിച്ചിരുന്നതെന്ന ഐതീഹ്യവും നിലവിലുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു.

കുട്ടികൾക്ക് ഇഷ്ടമുള്ള ഉണ്ണിയപ്പം അമ്മമാർ ഈ ദിവസങ്ങളിൽ തയ്യാറാക്കി നൽകിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികൾക്ക് കൈകളിൽ മഞ്ഞളും മൈലാഞ്ചിയും ചേർത്തരച്ചണിയുന്ന പതിവും ഉണ്ടായിരുന്നു. 


English Summary: do you know anything about pilleronam

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds