ഇനി കയ്യൊന്നുയർത്തിയാൽ മതി, അടയ്ക്ക പറിക്കാം

Tuesday, 08 May 2018 11:56 By KJ KERALA STAFF
കവുങ്ങില്‍നിന്ന് അടയ്ക്ക പറിക്കാന്‍ ഇനി എളുപ്പം. മുകളില്‍ കയറേണ്ട. കവുങ്ങുകയറ്റ തൊഴിലാളിയെ കാത്തിരിക്കുകയും വേണ്ട. കയ്യൊന്നുയർത്തിയാൽ മതി. അതിനായി കുള്ളന്‍ കവുങ്ങുകൾ എത്തിക്കഴിഞ്ഞു. വി.ടി.എന്‍.എ.എച്ച്-1 ആണ് ഈ കുള്ളന്‍ താരം. ഒരാളുടെ ഉയരത്തില്‍ മാത്രം വളരുന്നതിനാല്‍ മരുന്ന് തളിക്കാനും എളുപ്പം. നാടന്‍ ഇനമായ ഹീരേഹള്ളി കുറിയ ഇനത്തെ അമ്മയായും അത്യുത്പാദനശേഷിയുള്ള ഇനമായ മോഹിത്‌നഗര്‍, സുമംഗള അച്ഛനായും തിരഞ്ഞെടുത്താണ് ഈ തൈ വളർത്തിയത്.

വാര്‍ഷിക വളയങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞതാണ് കുള്ളന്റെ ജനിതകരഹസ്യം. ഉരുണ്ടതും മഞ്ഞ മുതല്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പോടുകൂടിയ അടയ്ക്കയാണ് ഈ സങ്കരയിനം കുള്ളന്റെ പ്രധാന പ്രത്യേകത. തണല്‍കിട്ടുന്ന സ്ഥലത്ത് തടംകോരി മൊത്ത് മുകളില്‍ വരത്തക്കവിധം ആറ് സെന്റീമീറ്റര്‍ അകലത്തില്‍ വിത്ത് പാകാം. മൂന്നില പരുവത്തില്‍ ഒന്നാം നേഴ്‌സറിയില്‍നിന്ന് തൈകള്‍ പറിച്ചുനടണം.   
  
അടുത്ത ഒന്നര വര്‍ഷം കുള്ളന്‍ കവുങ്ങുകളുടെ വാസം പോളിബാഗിലാണ്. ഒരടി നീളവും അരയടി വീതിയുമുള്ള പോളിബാഗില്‍ മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ നിറച്ചുവേണം നേഴ്‌സറിത്തൈകളെ പോളിബാഗിലേക്ക് മാറ്റാന്‍.

രണ്ടേമുക്കാൽ മീറ്റര്‍ അകലത്തില്‍ മൂന്ന് അടി വലിപ്പമുള്ള കുഴിയെടുത്ത് 15 കിലോഗ്രാം ചാണകവളവും മേല്‍മണ്ണം ചേര്‍ത്ത് കുഴിയൊരുക്കി പോളിബാഗ് തൈകള്‍ മാറ്റി വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒക്ടോബര്‍ മാസത്തില്‍ തൈ നടാം. 

 ആദ്യത്തെ നാലുവര്‍ഷം കമുകുകള്‍ക്കിടയില്‍ ഞാലിപ്പൂവന്‍ വാഴ നടാം. തൈകള്‍ നട്ടതു മുതല്‍ ഓരോ വര്‍ഷവും 12 കിലോവീതം പച്ചിലകളും കമ്പോസ്റ്റും ഇടണം. കവുങ്ങിന്റെ ചുവട്ടില്‍നിന്ന് ഒരു മീറ്റര്‍ അകലത്തിലായി ഒരടി താഴ്ചയുള്ള തടങ്ങള്‍ കോരി വേണം വളം ചെയ്യാന്‍. 

രാസവള പ്രയോഗത്തിനായി കവുങ്ങൊന്നിന് 220 ഗ്രാം വീതം യൂറിയയും രാജ്‌ഫോസും 250 ഗ്രാം പൊട്ടാഷും നല്‍കാം. അടയ്ക്ക വിണ്ടുകീറല്‍ കാണുന്ന തോട്ടങ്ങളില്‍ നീര്‍വാര്‍ച്ച മെച്ചമാക്കുകയും ബോറാക്‌സ് ചേര്‍ത്തുകൊടുക്കുകയും വേണം. ഇനി വരുന്നത് കുള്ളന്മാരുടെ കാലമാണ്. മികച്ച അത്യുല്പാദന ശേഷിക്കും ഉയർക്കുറവും ഇവയെ അൻപന്തിയിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് ദിനംപ്രതി പുതിയ ഇനം കുള്ളൻ കവുങ്ങുകൾ വികസിപ്പിച്ചെടുക്കുന്നതും. 

CommentsMORE ON FEATURES

തൊട്ടതെല്ലാം പൊന്നാക്കി ബീന

സമയം ഉച്ചയ്ക്ക് മൂന്നു മണിയോടടുക്കുന്നു. ബീന ഫാമില്‍ കറവയിലാണ്. കറവയന്ത്രമുണ്ട്! പക്ഷെ- കറന്റില്ല.

May 17, 2018

ഗോശാല ബിനുവിൻ്റെ  വിശേഷങ്ങള്‍

കൃഷി സംസ്‌കാരമാണ്. ജീവിതമാകണം - ഒപ്പം ജീവസന്ധാരണ മാര്‍ഗ്ഗവുമാകണം. കൃഷി പലവിളകളെ അടിസ്ഥാനമാക്കിയാകും അറിയപ്പെടുക. തെങ്ങധിഷ്ഠിത കൃഷി, നെല്ലധിഷ്ഠിത കൃഷി എന്നൊക്കെ. എന്നാല്‍, കറവപ്പശുക…

May 17, 2018

അവരുടെ സങ്കടം ആരറിയാൻ

ആലപ്പുഴ : നൂറുമേനി വിളവ് കിട്ടിയപ്പോൾ വിളവനു വിപണിയില്ല. ചേർത്തല കഞ്ഞിക്കുഴിയിലെ ഇളവൻ കർഷർ പ്രതിസന്ധിയിൽ. സീസൺ അനുസരിച്ചു കൃഷി ചെയ്യുന്ന കർഷകർ അനുഭവിക്കുന്ന അവസ്ഥ ആണിത്.

May 14, 2018

FARM TIPS

വിത്തു മുളയ്ക്കാനും കൂടുതല്‍ വളര്‍ച്ചയ്ക്കും മുരിങ്ങയില സത്ത്

May 22, 2018

മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക…

കരിയിലയും മണ്ണിരയും

May 19, 2018

അമിത രാസവളത്തിന്റെ വ്യാപകമായ ഉപയോഗം ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവ മണ്ണിന്റെ സ്വാഭാവിക ഘടന തകര്‍ക്കുകയും അങ്ങനെ കാലങ്ങളായി ആര്‍ജിച്ചെടുത്ത സ്വാഭാവി…

കൃഷിക്കാര്‍ക്ക് ഉപകാരപ്രദമായ ചില നുറുങ്ങുകള്‍.

May 19, 2018

വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.