Features
എമു വളര്‍ത്താന്‍ സാധ്യതകളേറെ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയാണ് എമു. മുട്ട, ഇറച്ചി, എണ്ണ എന്നിവയ്ക്കാണ് എമുവിനെ വളര്‍ത്തുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ എമുവിന് 60 കിലോ തൂക്കവും ആറടി ഉയരവും ഉണ്ടാകും. ഇവയ്ക്ക് പറക്കാന്‍ കഴിയില്ല. ശരീരം തണുപ്പിക്കാനാണ് ഇവ ചിറകുകള്‍ ഉപയോഗിക്കു ന്നത്. നീളം കൂടിയ കഴുത്തില്‍ മയിലിന് സമാനമായ നീലത്തൂവലുകളും നീണ്ടു ബലമേറിയ കാലില്‍ ചര്‍മം മൂടിയ മൂന്നു വിരലുകളുമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഇവ ഓടും.
ദീര്‍ഘദൂരം നീന്താന്‍ എമുവിന് കഴിയും. പെണ്‍പക്ഷിക്ക് ആണിനേക്കാള്‍ വലിപ്പമുണ്ട്. രണ്ടു വയസ്സാകുമ്പോള്‍ പ്രായപൂര്‍ത്തിയാകും. ഇവയ്ക്ക് ജീവിതകാലത്തില്‍ ഒരു ഇണ മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാല്‍ പെണ്‍ പക്ഷികള്‍ മുട്ടയിട്ട് അത് വിരിയാന്‍ ആണ്‍ പക്ഷികളെ ഏല്‍പ്പിച്ചശേഷം മറ്റ് ആണ്‍പക്ഷികളുമായി ചങ്ങാത്തത്തിലാകും. വര്‍ഷത്തില്‍ 20 മുതല്‍ 50 മുട്ട വരെ ഇടും. മുട്ടയ്ക്ക അര കിലാ വരെ തൂക്കമുണ്ടാകും.
മുട്ട വിരിയിക്കുന്നതും അടയിരിക്കുന്നതും ആണ്‍പക്ഷികളാണ്. 56 ദിവസം കൊണ്ട് മുട്ട വിരിയും. അടയിരിക്കുന്ന സമയം ആണ്‍പക്ഷി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ വിസര്‍ജിക്കുകയോ ചെയ്യില്ല. ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പില്‍ നിന്നാണ് ഇവയ്ക്ക് ഇതിനുള്ള ഊര്‍ജം ലഭിക്കുന്നത്. എട്ടാഴ്ച കൊണ്ട് ആണിന്റെ ഭാരത്തില്‍ വലിയ കുറവുണ്ടാകും. മുട്ടയില്‍ നിന്നു വിരിയുന്ന 10 ഇഞ്ച് മാത്രം പൊക്കമുള്ള കുഞ്ഞുങ്ങള്‍ക്ക് കറുപ്പും വെളുപ്പും കലര്‍ന്ന നിറമാണ്.കുഞ്ഞ് വിരിഞ്ഞിറങ്ങുമ്പോള്‍ ശ്രദ്ധാപൂര്‍വം കാവല്‍ നില്‍ക്കുന്നതും ആണ്‍പക്ഷിയാണ്. തള്ള എമുവാണ് കുഞ്ഞുങ്ങളുടെ പ്രധാന ശത്രു. ആണ്‍ പക്ഷികള്‍ ആറുമാസം കുഞ്ഞുങ്ങളെ സംരക്ഷിച്ച് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്നു.
പുഴുക്കളും പൂക്കളും പച്ചിലകളും പഴങ്ങളും ഭക്ഷിക്കുന്ന ഇവയ്ക്ക ധാരാളം വെള്ളവും കൊറിക്കാന്‍ കല്ലുകളും വേണം. തീറ്റസഞ്ചിയില്‍ കല്ലുകളുണ്ടെങ്കിലേ ഇവയ്ക്ക് ദഹനം നടക്കുകയുള്ളൂ.ഒരു പക്ഷിയില്‍ നിന്ന് 50 കിലോ വരെ ഇറച്ചി കിട്ടും. ഒരുകിലോ ഇറച്ചിക്ക് 400 മുതല്‍ 500 രൂപ വരെ വിലയുണ്ട്. ചുവന്ന നിറമുള്ള ഇറച്ചി മൃദുവും രുചികരവുമാണ്. കൊളസ്‌ട്രോള്‍ തീരെയില്ല. ഇറച്ചിവപോലെ തന്നെ ഇവയില്‍ നിന്നെടുക്കുന്ന എണ്ണയും സൗന്ദര്യവര്‍ധകലേപനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. 100 മില്ലി എമു എണ്ണയ്ക്ക് 3000 രൂപയിലധികം വിലയുണ്ട്. മുട്ടയ്ക്കാകട്ടെ 1000 രൂപ മുതല്‍ 1500 രൂപ വരെ വിലയും. കേരളത്തില്‍ പാലക്കാട് ജില്ലയിലെ കണ്ണന്നൂരിലും പുതുപ്പരിയാരത്തും നെന്മാറയിലും നല്ലേപ്പിള്ളിയിലും എമു ഫാമുകളുണ്ട്. പക്ഷികളുടെ ഉയര്‍ന്ന വിലയാണ് എമു വളര്‍ത്തല്‍ വ്യാപിക്കാന്‍ പ്രധാന തടസ്സം.
English Summary: Emu Bird
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments