പരിസ്ഥിതി സൗഹൃദം: മുളക്ക് പ്രിയമേറുന്നു
പ്ലാസ്റ്റികില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും പ്രകൃതിയില്‍ അലിഞ്ഞുചേരുന്ന വസ്തുവായതിനാല്‍ പരിസ്ഥിതി സൗഹൃദ വസ്തുവായി മുളയെ കണക്കാക്കുന്നു.കടലാസ് നിര്‍മാണത്തിന് മുള, വസ്ത്രനിര്‍മാണത്തിന് മുളനാര്, പ്ലാസ്റ്റിക്കിന് പകരം മുളകൊണ്ട് എന്തെല്ലാം വസ്തുക്കള്‍ നിര്‍മിക്കാമെന്ന് അനുദിനം പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.ഫര്‍ണിച്ചറുകള്‍, സൈക്കിളുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ ഇത്തരം പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ പട്ടിക അനുദിനം വിപുലമായിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും ഇവയ്ക്ക് പ്രിയവും വര്‍ധിച്ചു വരികയുമാണ്. മണ്ണൊലിപ്പ്, കരയിടിച്ചില്‍ എന്നിവ തടയുന്നതിന് പുഴയോരങ്ങളിലും, തോടുകളുടെ തീരത്തും മറ്റ് ജലപ്രവാഹങ്ങള്‍ ഉണ്ടാകാനിടയുള്ള ഇടങ്ങളിലുമാണ് സാധാരണയായി മുളകള്‍ നട്ടുപിടിപ്പിക്കുന്നത്.
കേരളത്തില്‍ കൃഷിചെയ്യുന്നത് ബാംബൂസ്, ഡെന്‍ഡ്രോക് കലാമസ്, ഓകല്‍ഡ്ര എന്നീ വിഭാഗത്തില്‍പ്പെട്ട മുളകളാണ്. പ്രകൃതിയോടിണങ്ങുന്നു എന്നതിലപ്പുറം കാഴ്ച്ചയ്ക്കും ഇവ മോശമല്ല എന്നതും പ്രചാരത്തിന് ഒരു കാരണമാണ്. മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇവകൊണ്ട് നിർമ്മിക്കുന്നു.
മുളകൊണ്ട് നിര്‍മിക്കുന്ന കൗതുക വസ്തുക്കള്‍ക്ക് നിറം കൊടുക്കാനും കൃത്രിമ ചായങ്ങളുടെ ആവശ്യമില്ല.
മുള കൊണ്ടുള്ള വള, മാല, കമ്മല്‍, ബ്രേസ് ലെറ്റ് ആഭരണങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമാണ്. ചെടിച്ചട്ടിയായി കളിമണ്‍ പാത്രങ്ങള്‍ക്ക് പകരം മുള കൊണ്ടുള്ള ചെടിച്ചട്ടികളാണ് പ്രകൃതിക്ക് കൂടുതല്‍ ഇണങ്ങുക എന്ന് നാം തിരിച്ചറിഞ്ഞു വരുന്നു.
കാടിൻ്റെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുളങ്കൂട്ടങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണവും പാര്‍പ്പിടവും ചൂടില്‍നിന്നുള്ള സംരക്ഷണവും മുളങ്കൂട്ടങ്ങള്‍ നല്‍കുന്നു. ജീവിതത്തിലൊരിക്കല്‍ മാത്രമാണ് മുള പൂക്കുക. പൂത്ത് അരിയായി കഴിഞ്ഞാല്‍ മുളങ്കൂട്ടം നശിക്കാനാരംഭിക്കും. ഇതിനിടയില്‍ താഴെ വീഴുന്ന മുളയരികള്‍ തുണിയോ ഷീറ്റോ ഉപയോഗിച്ച് ശേഖരിച്ചാണ് മുളയരി വിപണിയില്‍ എത്തിക്കുന്നത്.
പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന പ്ലാസ്റ്റിക്കിന് പകരക്കാരനായും കെട്ടിടനിര്‍മാണം മുതല്‍ ഭക്ഷണം വരെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതാണ് മുളയുടെ പ്രാധാന്യം. പ്രകൃതിയുടെ നിലനില്‍പ്പിന് പ്രധാനഘടകമായ മുളയെ സംരക്ഷിക്കുന്നതിൻ്റെ ആവശ്യകത ഏറെയാണ്.
English Summary: environment friendly bamboo
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments