Features
മുദ്ര ലോൺ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
മുദ്രാബാങ്ക് വായ്‍പയെക്കുറിച്ചു നിരവധി ആളുകൾ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര ബാങ്ക് വായ്പ ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ? എന്നിങ്ങനെ നിരവധി സംശയങ്ങളും നിലവിൽ ഉണ്ട്. ഇത് എന്താണെന്നു നോക്കാം മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും.
ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന് ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.ശിഷു 50,000 രൂപ വരെയുള്ള വായ്പകൾ കിഷോർ 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ തരുൺ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന് (50,000 രൂപ) നൽകണമെന്നാണ് വ്യവസ്ഥ. കൂടുതൽ പേരിലേക്ക് ചെറിയ തുകകൾ എത്തിച്ച് കൈത്തൊഴിലുകളും, കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകൾ ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ടതല്ലാത്ത വ്യവസായങ്ങൾക്കാണ് മുദ്രയുടെ സഹായം ലഭിക്കുക.കാർഷിക ഉല്പന്നങ്ങൾ സംസ്കരിക്കുന്നത്തിനും, സംഭരിക്കുന്നത്തിനും ഇതു പ്രകാരമുള്ള സഹായം ലഭിക്കും. കൂടാതെ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള കെട്ടിടം, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനും അതോടൊപ്പം പ്രവർത്തന മൂലധനം വായ്പ ലഭ്യമാക്കാനും മുദ്ര വായ്പയ്ക്ക് കഴിയും.സ്വയം സഹായ സംരംഭങ്ങൾക്കും, വ്യക്തി സംരംഭങ്ങൾക്കും, പാർട്ണർഷിപ്പ് /ലിമിറ്റഡ് കമ്പനികൾക്കും വ്യവസ്ഥകൾക്ക് അനുസരിച്ചു വായ്പ ലഭ്യമാണ്.ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ് ), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. കോളാറ്ററൽ സെക്യൂരിറ്റിയില്ലാതെ വേണം വായ്പ ലഭ്യമാക്കാൻ എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിരിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും. ആവശ്യമായ രേഖകളുമായി താഴെപറയുന്ന വിലാസത്തിൽ അപേക്ഷിക്കാം.
വിലാസം
The Director (Information Technology)
വിലാസം
The Director (Information Technology)
Ministry of Finanace
Department of Financial Services
Jeevan Deep Building
Parliment Steet
New Delhi – 110 011
Telephone No. 011 23346874
Email: wimdfs@nic.in
English Summary: facts to know about Mudra Loan
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments