Features

ഒറ്റമാവിൽ 22 തരം മാമ്പഴങ്ങളുണ്ടാക്കിയ ഓട്ടോമെക്കാനിക്കിന്റെ വിജയഗാഥ

Kakasaheb Sawant
Kakasaheb Sawant

നാട്ടുക്കാരുടെ പലവിധത്തിലുള്ള പരിഹാസങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ട് വിജയിച്ച കഥയാണ് കകാസാഹേബ് സാവന്ത് എന്ന കർഷകന് പറയാനുള്ളത്. പുനെയിൽ 10 വർഷത്തോളം ഓട്ടോ മെക്കാനിക് ആയി ജോലി ചെയ്തിരുന്ന സാവന്ത് ജോലി ഉപേക്ഷിച്ചാണ് നഴ്സറി തുടങ്ങിയത്. അൽഫോൺസോ മാമ്പഴ കൃഷി തുടങ്ങിയ സാവന്തിനെ നാട്ടുകാർ പരിഹസിച്ചുകൊണ്ടിരുന്നു. പ്രസിദ്ധമായ അൽഫോൺസാോ മാമ്പഴം കൊങ്കണിൽ മാത്രമേ വളരുകയുള്ളൂ എന്ന് പറഞ്ഞായിരുന്നു പരിഹാസം. മഹാരാഷ്ട്രയിലെ സാംഗ്ലിയുലെ ഒരു ടെക്നിക്കൽ സ്ഥാപനത്തിൽ ഓട്ടോ മെക്കാനിക് ആയി ജോലി ചെയ്തിരുന്ന സാവന്ത് ട്രാൻഫറായപ്പോൾ ഗ്രാമത്തിലേക്ക് തിരിച്ച് പോയി കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പ്രൈമറി സ്കൂൾ അധ്യാപകർ ഉൾപ്പെടുന്ന 2 സഹോദരന്മാരുൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. നിലവിൽ അദ്ദേഹത്തിന്റെ 15 അംഗ കുടുംബം ബനാലിയിലാണ് താമസിക്കുന്നത്. കൂടാതെ പുതുതായി നിർമിക്കുന്ന ആൻട്രാലിലെ ബംഗ്ലാവ് വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്.

അദ്ദേഹത്തിന്റെ കുടുംബത്തിന് സാംഗ്ലി ജില്ലയിലെ ആൻട്രൽ ഗ്രാമത്തിൽ 20 ഏക്കർ ഭൂമിയുണ്ട്. ഗ്രാമത്തിലെ കർഷകർ മാതള നാരങ്ങ, മുന്തിരി, ചോളം, പയർ വർഗ്ഗങ്ങൾ, ഗോതമ്പ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. 2010 ലാണ് സാവന്ത് തന്റെ മാമ്പഴ തോട്ടം സ്ഥാപിക്കുന്നത്. 5 വർഷത്തിന് ശേഷം ശ്രീ ബൻങ്കരി റോപ് വാടിക എന്ന നഴ്സറിയും അദ്ദേഹം സ്ഥാപിച്ചു. ജലസേചനത്തിനായി കൃഷ്ണ നദിയിലെ മൈസൽ ഇറിഗേഷൻ പദ്ധതിയിൽ നിന്ന് വെള്ളമെത്തിക്കാൻ 2 പൈപ്പ് ലൈനുകളും കാർഷിക വകുപ്പിൽ നിന്ന് നൽകുന്ന സബ്സിഡിയോടെ ഒരു കുളവും അദ്ദേഹം നിർമിച്ചു.

labelled mango variety
labelled mango variety

20 ഏക്കർ ഭൂമിയെ രണ്ടായി തിരിച്ചാണ് സാവന്ത് കൃഷി ചെയ്യുന്നത്. 10 ഏക്കറിൽ മാമ്പഴവും ബാക്കിയുള്ള ഭൂമിയിൽ ചിക്കൂസ്, മാതള നാരങ്ങ, കസ്റ്റാർഡ് ആപ്പിൾ, പേര, പുളി തുടങ്ങിയവയുമാണ് കൃഷി ചെയ്യുന്നത്. ഓരോ വർഷവും 20 ടൺ മാമ്പഴമാണ് ഇവിടെ നിന്ന് വിളവെടുക്കുന്നത്. അദ്ദേഹം നഴ്സറി ആരംഭിക്കുന്നത് വരെ കൊലാപൂർ, കൊങ്കൺ എന്നിവിടങ്ങളിൽ നിന്ന് വേണമായിരുന്നു കർഷകർക്ക് മാവിൻ തൈകകൾ എത്തിക്കേണ്ടിയിരുന്നത്. ഇത് ചെലവ് കൂടുതലും പലപ്പോഴും വിജയിക്കാറുമില്ല. ഇത് കാരണം മിക്ക കർഷകരും തോട്ടം തുടങ്ങുന്നതിൽ നിന്ന് പിന്തിരിയാനുള്ള പ്രധാന കാരണമെന്നാണ് മഹാരാഷ്ട്ര സർക്കാർ കാർഷിക അസിസ്റ്റന്റ് തുക്കാറാം കോലേക്കർ പറയുന്നത്.

Mango saplings
Mango saplings

ദാപോൾ സ്വദേശിയായ മാലീസാണ് സാവന്തിന്റെ ദേശീയ ഹോർട്ടികൾച്ചർ ബോർഡ് ലൈസൻസുള്ള നഴ്സറിയിൽ ഒറ്റമാവിൽ 22 തരം മാമ്പഴമുണ്ടാകുന്ന തൈകൾ തയ്യാറാക്കുന്നത്. ഇവർ ദിവസവും 800 മുതൽ 1000 വരെ തൈകൾ ഒട്ടിക്കും. ഒരു ഗ്രാഫ്റ്റിന് 3 രൂപയാണ് വില.
ഉദ്യാൻ പണ്ഡിറ്റ് പദവി ലഭിച്ച സാവന്ത് തൈകൾ ഒട്ടിക്കുന്നതിന് ചില മാർഗങ്ങൾ വിശദീകരിക്കുന്നു. 'ഒട്ടിക്കാൻ തെരഞ്ഞെടുക്കുന്ന ശാഖ നാലുമാസത്തിലധികം പ്രായമില്ലെന്ന് ഉറപ്പിക്കണം.

ഇല ഇളം നിറമായിരിക്കണം. പുറത്ത് താപനില 25 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കണം'. സാവന്തിന്റെ തൈകൾ ഹിറ്റായതാടെ കളിയാക്കിയവരൊക്കെ തൈകൾ വാങ്ങാനും ഉപദേശങ്ങൾ തേടാനും എത്താറുണ്ട്.

കടപ്പാട്: ദി ബെറ്റർ ഇന്ത്യ

English Summary: Former auto mechanic grows 22 different mango varieties on One Tree

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds