Features

പൊന്നോളം വിലയുള്ള ഹസാവി

മരുഭൂമിയിൽ നിന്നും പൊന്നുംവിലയുള്ള അരി. ലോകത്തിലെ ഏറ്റവും വില കൂടിയ അരി ഇനങ്ങളിൽ ഒന്നാണ് സൗദിയിൽ വിളയുന്ന ഹസാവി നെല്ലിനത്തിൻ്റെ ചുവന്ന അരി.ഇത് വൻതോതിൽ ഉൽപാദിപ്പിക്കുന്നത് സൗദിയുടെ ഭക്ഷണത്തളിക എന്നറിയപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ അൽ അഫ്‌സ (അൽ ഹസ) യെന്ന മരുപ്പച്ചയിലാണ്.അൽഹസയിൽ വിളയുന്നതിനാലാണ് ഹസാവിയെന്നു പേരു ലഭിച്ചതും.അൻപത് സൗദി റിയാലിനു (ഏകദേശം 850 രൂപ) മുകളിലാണ് ഈ അരി കിലോയ്ക്കു വില.ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയും പതിനായിരം ഹെക്ടറിലേറെ വിസ്തൃതിയുള്ള കാർഷിക മേഖലയുമായ അൽഅഫ്‌സയുടെ തനതു നെല്ലിനമാണ് ഹസാവി.മുപ്പത് ലക്ഷത്തിലേറെ ഈന്തപ്പനകളാണ് ഇവിടെയുള്ളത് , ഈ ഈന്തപ്പനത്തണലിലാണ് ഹസാവി നെല്ല് വിളയുന്നത്.

Hasawi rice Abudhabi

അൽ അഫ്‌സയിലെ പ്രത്യേക കാലാവസ്ഥയില്‍, തനത് രീതികളില്‍ വളര്‍ത്തപ്പെടുന്ന ഹസാവിയുടെ പരിപാലനം ഏറെ ശ്രമകരമാണ്. ഈന്തപ്പനതോട്ടങ്ങളിലും അതിനടുത്തുമായാണ് കൂടുതലും ഹസാവി പാടങ്ങള്‍ ഉള്ളത്.മുളപ്പിച്ച ഞാറുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുക്കിയിടുകയാണ് ആദ്യഘട്ടം. മാറ്റിനട്ടു കഴിഞ്ഞാല്‍ ആഴ്ചയില്‍ അഞ്ചുദിവസം വെച്ച് കൃത്യമായി വെള്ളം ഒഴിച്ചുകൊടുക്കണം. നാലുമാസം കൊണ്ട് വിളവെടുക്കാം.താപനില 48 ഡിഗ്രിയില്‍ എങ്കിലും എത്തിയാലേ മികച്ച വിളവും രുചിയും ലഭിക്കുകയുള്ളു. ചൂട് കുറഞ്ഞാല്‍ ഗുണവും കുറയും.

ഒരേസമയം ചൂടും കൃത്യമായ ജലസേചനവുമാണ് ഹസാവിയുടെ ഗുണമേന്മയെ നിര്‍ണയിക്കുന്നത്. ധാരാളം വെള്ളം ഉപയോഗിക്കുന്ന ഇനവുമാണ് ഹസാവി.ജലലഭ്യത കുറഞ്ഞുവരുന്നതിനാല്‍ കൃഷിയിടങ്ങള്‍ ചുരുങ്ങുന്നത് നെല്‍കൃഷിയെയും അടുത്തിടെയായി ബാധിച്ചിട്ടുണ്ട്. അൽഅഹ്‌സയിലെ പാരമ്പര്യ ഭക്ഷണം ഹസാവി അരികൊണ്ടുണ്ടാക്കിയ ഐഷ് ഹസാവി(ഹസാവി റൊട്ടി ) ആണ്.പോഷക സമൃദ്ധമാണ് ഹസാവി അരി. കാര്‍ബോ ഹൈഡ്രേറ്റ്സ്, പ്രോടീന്‍, ഫൈബര്‍ തുടങ്ങിയവയുടെ കലവറയാണിത്.വാതം, അസ്ഥിസംബന്ധമായ മറ്റ് അസുഖങ്ങള്‍ എന്നിവക്ക് ഏറ്റവും നല്ല ഒൗഷധവും.ബലക്ഷയമോ തളര്‍ച്ചയോ നേരിടുന്ന ആര്‍ക്കും ഹസാവി അരി വെച്ച് കഴിച്ചാല്‍ ക്ഷീണം മാറും വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടെങ്കിലും ഹസാവി അരി കുറച്ചു മാത്രമാണ് വില്‍പനക്ക് എത്താറുള്ളത്.കൃഷിക്കാരുടെ അഭാവം,കൃഷി ചെയ്യാനുള്ള പ്രയാസം,വളര്‍ച്ചാ കാലഘട്ടത്തിന്റെ ദൈര്‍ഘ്യം എന്നിവ കാരണം വളരെ വില കൂടുതലാണിന്ന്.


English Summary: Hasawi rice of Abudhabi

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds