വിത്ത് ജീവനാണ്, സംസ്‌ക്കാരമാണ്,വൈവിധ്യമാണ്,പാരമ്പര്യമാണ്, അറിവാണ്. വിത്ത് ഉല്‍പ്പതിഷ്ണതയും നിലനില്‍പ്പുമാണ്.ദേശീയ സീഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍എസ്എഐ)എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര തിവാരിയുമായി അഗ്രികള്‍ച്ചര്‍ വേള്‍ഡിന്റെയും കൃഷി ജാഗരണിന്റെയും പത്രാധിപരായ ഡോക്ടര്‍ ലക്ഷ്മി ഉണ്ണിത്താന്‍ നടത്തിയ മുഖാമുഖം. സീഡ് വ്യവസായത്തിന്റെ ഉന്നത സമിതിയാണ് എന്‍എസ്എഐ. 2020ലെ സീഡ് വ്യവസായത്തില്‍ എന്‍എസ്എഐയുടെ ഇടപെടല്‍, അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യന്‍ സീഡ് മാര്‍ക്കറ്റിന്റെ പ്രാധാന്യം, വിത്തിന്റെ ഗുണമേന്മ,സീഡ് ബില്ല് ,വിത്ത് വ്യവസായത്തിലെ വെല്ലുവിളികള്‍, ഐപിആര്‍ സ്റ്റാറ്റസ്, ജൈവവൈവിധ്യം, എന്‍എസ്എഐ ഭാവി പരിപാടികള്‍, നയങ്ങള്‍ എന്നിവയെകുറിച്ചുള്ള ഇന്റര്‍വ്യൂവിലെ പ്രസക്ത ഭാഗങ്ങള്‍
? 2020 ല്‍ എന്‍എസ്എഐ എത്തരത്തിലാണ് അതിന്റെ പ്രതിബദ്ധത പുതുക്കുന്നത്
* കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വും കര്‍ഷകര്‍ക്ക് ഗുണമേന്മയും നല്‍കുന്ന ഉയര്‍ന്ന മേന്മയുളള വിത്തുകളും നടീല്‍ വസ്തുക്കളും ശേഖരിച്ചു വിതരണം ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത. അതിനോടൊപ്പം ഇന്ത്യയുടെ സീഡ് ഇന്‍ഡസ്ട്രിയെ ആഗോളതലത്തില്‍ ഉയര്‍ത്തുകയും ലക്ഷ്യമിടുന്നു. ഈ രംഗത്തെ റഗുലേഷനുകളെ യോജിപ്പിക്കാനും കയറ്റുമതി പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും ഉദ്ദേശിക്കുന്നു.
? പൊതുവായി കാര്‍ഷിക മേഖലയും പ്രത്യേകിച്ച് സീഡ് സെക്ടറും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്
* കൃഷിക്ക് ലഭ്യമാകുന്ന ഭൂമി ചുരുങ്ങുന്നു എന്നതാണ് വലിയ വെല്ലുവിളി. ഇനി വെര്‍ട്ടിക്കല്‍ പ്രൊഡക്ഷനിലാവണം ശ്രദ്ധ. ഇന്‍പുട്ട്‌സിന് നിര്‍ണ്ണായകമായ പങ്കാണ് ഇതില്‍ വഹിക്കാനുള്ളത്. 10-15 ശതമാനം വിത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചിരിക്കുന്നു. വളവും കീടനാശിനിയും ജലവും വളരെ കുറച്ച് ഉപയോഗിക്കേണ്ടതുണ്ട്. ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് (ഐപിഎം)പരമ പ്രധാനമാണ്. കീടങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുക, എന്നാല്‍ മനുഷ്യരുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്ന വിധം കീടനാശിനികള്‍ പ്രയോഗിക്കുക എന്നതാകണം രീതി. ഐപിഎം വിഭാവന ചെയ്യുന്നത് അഗ്രോ ഇക്കോ സിസ്റ്റത്തിന് ഏറ്റവും കുറഞ്ഞ നാശം മാത്രം വരുത്തുന്ന പ്രകൃതിദത്തമായ കീടനിയന്ത്രണ സംവിധാനമാണ്.
? വിത്തിന്റെ ഗുണമേന്മയും വിത്ത് ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്തൊക്കെയാണ്
* അസോസിയേഷനിലെ എല്ലാ അംഗങ്ങളും ഗുണമേന്മയുളള വിത്തുകള്‍ മാത്രമെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിത്തുകള്‍ വിപണിയില്‍ ഇറക്കും മുന്നെ കൃത്യമായ ടെസ്റ്റുകള്‍ നടത്തണമെന്നും മിനിമം സീഡ് സര്‍ട്ടിഫിക്കേഷന്‍ ഉറപ്പാക്കണമെന്നും കൃത്യമായി ലേബല്‍ ചെയ്യണമെന്നും എന്‍എസ്എഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സീഡ് ബില്ലിനെ സംബ്ബന്ധിച്ചിടത്തോളം കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പമാണ് ഞങ്ങളും ഉള്ളത്. പുതിയ വിത്തിനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് സ്വകാര്യ സ്ഥാപനങ്ങളുടെ വിലയിരുത്തലും ഉറപ്പാക്കുന്നുണ്ട്.
? വിത്ത് മേഖലയിലെ ബൗദ്ധിക സ്വത്തവകാശം(ഐപിആര്‍) , ജൈവ വൈവിധ്യ സംരക്ഷണ നിയമങ്ങള്‍ എന്നിവയെ കുറിച്ച് പറയാമോ
* പുതിയ ജൈവ വൈവിധ്യങ്ങള്‍ കൊണ്ടുവരുന്നതിന് ഗവേഷണ - വികസന മേഖലകളില്‍ നിക്ഷേപം വരണമെങ്കില്‍ ഐപിആര്‍ സ്റ്റാറ്റസ് കൊണ്ടുവരണം. സംരക്ഷിത ജൈവ വൈവിധ്യങ്ങളുള്ള വിത്ത്,നടീല്‍ വസ്തുക്കളില്‍ ഗവേഷണം നടത്താനും പുതിയ സസ്യ വൈവിധ്യങ്ങള്‍ കൊണ്ടുവരുന്നതിനും ഗവേഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. വ്യത്യസ്തങ്ങളായ ഫാം ഉത്പ്പന്നങ്ങള്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും കൈമാറാനും പങ്കുവയ്ക്കാനും വില്‍ക്കാനുമുളള കര്‍ഷകന്റെ അവകാശവും സംരക്ഷിക്കപ്പെടണം.
? ബയോഡൈവേഴ്‌സിറ്റി ആക്ട് , ഇന്റര്‍നാഷണല്‍ ട്രീറ്റി ഓണ്‍ പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ് ഫോര്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ( ഐടിപിജിആര്‍എഫ്എ) എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിക്കാമോ
* ബയോഡൈവേഴ്‌സിറ്റി ആക്ട് വളരെ പ്രധാനമാണ്. വിത്തിന്റെ ഉപയോഗം കണക്കിലെടുത്ത് അഗ്രോ ബയോഡൈവേഴ്‌സിറ്റിയില്‍ ചില ഇളവുകള്‍ ആവശ്യമാണ്. പരമ്പരാഗത പ്രജനനരീതിയെ കുറിച്ച് ശരിയായ നിര്‍വ്വചനം വേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ഗവേഷണ -വികസനം അടിസ്ഥാനമാക്കിയുളള വ്യവസായങ്ങള്‍ക്ക് ഇളവുകള്‍ ലഭിക്കുകയുള്ളു. വിത്ത് ,വ്യാപാരച്ചരക്കുകളില്‍ ഉള്‍പ്പെടുന്നതിനാല്‍ വിത്ത് വ്യവസായം അഭംഗുരം മുന്നോട്ടുപോകും.
? ഇന്ത്യന്‍ സീഡ് വ്യവസായം മെച്ചപ്പെടുത്താനുളള എന്‍എസ്എഐയുടെ പദ്ധതികളും നയങ്ങളും വിശദീകരിക്കാമോ
* എന്‍എസ്എഐ ഒരു വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. ശാസ്ത്ര സെമിനാറുകള്‍, സംവേദനാന്മക യോഗങ്ങള്‍, ബ്രയിന്‍ സ്‌റ്റോമിംഗ് സെഷന്‍സ്,വട്ടമേശ സമ്മേളനങ്ങള്‍, കോണ്‍ഫറന്‍സുകള്‍, കര്‍ഷകര്‍ക്കുളള ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ വര്‍ഷം മുഴുവന്‍ സംഘടിപ്പിക്കും. 2020 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹി ജെഡബ്ല്യു മാരിയട്ടില്‍ ഇന്ത്യന്‍ സീഡ് കോണ്‍ഗ്രസ് നടക്കും. തെക്കു കിഴക്കന്‍ ഏഷ്യയിലെ വലിയൊരു മേളതന്നെയാണിത്. ഇതില്‍ ദേശീയ അന്തര്‍ - ദേശീയ വിദഗ്ധരും ലോകമൊട്ടാകെയുള്ള സീഡ് കമ്പനികളും പങ്കെടുക്കും. സീഡ് ട്രേയ്‌ഡേയ്‌സും കര്‍ഷകരും സീഡ് ട്രേയ്ഡ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച അവസരമായി ഇതിനെ കാണണം. വിത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നത് സംബ്ബന്ധിച്ച സാങ്കേതിക സെഷനും ഇതിന്റെ ഭാഗമായുണ്ടാകും. ഈ മേഖലയിലെ നയരൂപീകരണ വിദഗ്ധരും ഇതില്‍ പങ്കെടുത്ത് സീഡ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
വിത്ത് മേഖലയില്‍ ഗവേഷണത്തിന് മുന്‍തൂക്കം നല്‍കും
വിത്ത് ജീവനാണ്, സംസ്‌ക്കാരമാണ്, വൈവിധ്യമാണ് ,പാരമ്പര്യമാണ്, അറിവാണ്. വിത്ത് ഉല്‍പ്പതിഷ്ണതയും നിലനില്‍പ്പുമാണ്. ദേശീയ സീഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍എസ്എഐ)എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര തിവാരിയുമായി അഗ്രികള്‍ച്ചര്‍ വേള്‍ഡിന്റെയും കൃഷി ജാഗരണിന്റെയും പത്രാധിപരായ ഡോക്ടര്‍ ലക്ഷ്മി ഉണ്ണിത്താന്‍ നടത്തിയ മുഖാമുഖം.
Share your comments