Features

വിപണി മെച്ചപ്പെടുത്താം നഷ്ടം ഒഴിവാക്കാം

fruits

പണ്ടുമുതല്‍ക്കേ മനുഷ്യന്റെ പ്രധാന ഭക്ഷണമാണ് പഴവര്‍ഗങ്ങള്‍. പഴങ്ങള്‍ ജീവകങ്ങളുടെ കലവറയാണ്. ആരോഗ്യം സംരക്ഷിച്ച് രോഗ പ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ആവശ്യം വേണ്ടത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ ഒരാള്‍ പ്രതിദിനം 92 ഗ്രാം പഴങ്ങള്‍ കഴിക്കണ മെന്നാണ്. എന്നാല്‍ നമ്മുടെ ശരാശരി ഉപഭോഗം 46 ഗ്രാമും. അതായത്, പഴങ്ങളുടെ ഉപഭോഗമാകട്ടെ അവയുടെ ആവശ്യകതയും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നു എന്നര്‍ത്ഥം.
നമ്മുടെ നാട്ടില്‍ സാധാരണലഭിക്കുന്നത് ചക്ക, മാങ്ങ, വാഴപ്പഴം, ഓറഞ്ച്, മുന്തിരി, സപ്പോട്ട, പേരക്ക, പപ്പായ, മാതളം എന്നീ ഫലങ്ങളാണ്. വ്യത്യസ്ത കാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ ഇവയൊക്കെ നമ്മുടെ നാട്ടിലും കൃഷി ചെയ്യാനും ഉത്പാദിപ്പിക്കാനും സാധിക്കും. എന്നാല്‍ ഈ മേഖലയില്‍ കര്‍ഷകരും സംരംഭകരും ഏറെ നാളായി വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നു പ്രത്യേകിച്ച് വിപണി കണ്ടെത്തുന്നതില്‍ .
പൊതുവെ മൂന്നു തരം വിപണികളാണിവിടെ പ്രവര്‍ത്തിക്കുന്നത്.

• വിളവെടുക്കുന്നതിനു മുമ്പുതന്നെ ഏജന്റുമാര്‍ മുഖേന കര്‍ഷകര്‍ കരാര്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടുന്നു
• വിളവെടുപ്പിനു ശേഷം ഏജന്റുമാര്‍ മുഖേന വിപണിയിലെ വില്പന
• പ്രാദേശിക മൊത്തവിപണിയില്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്പന
ഇതില്‍ ഉത്പന്നം നേരിട്ട് ഉപഭോക്താവിന് എത്തിക്കുകയാണ് കര്‍ഷകനും ഉപഭോക്താവിനും ഒരേ സമയം ഗുണപ്രദവും ആദായകരവും.

പഴവര്‍ഗ വിപണി നേരിടുന്ന പ്രശ്‌നങ്ങള്‍
• ചെറുതും ഇടത്തരക്കാരുമായ കര്‍ഷകരുടെ സാന്നിദ്ധ്യം.
• ഭീമമായ വിളവെടുപ്പനന്തര നഷ്ടം
• ഉല്പന്നങ്ങള്‍ യഥാസമയം വിപണിയില്‍ എത്തിക്കാനുള്ള ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത
• പ്രാദേശികവിപണികളുടെ അഭാവം
• കമ്മീഷന്‍ ഏജന്റുമാരുടെ നിരന്തര ചൂഷണം
• ഉത്പന്നങ്ങളുടെ തരംതിരിക്കലിന്‍െയും (ഗ്രേഡിങ്) പാക്കിങ് സംവിധാനത്തിന് അപര്യാപ്തത
• ശീതീകരണ ശൃംഖലയുടെ അഭാവം
• സംഭരണ - സംസ്‌കരണ സൗകര്യങ്ങളുടെ അപര്യാപ്തത
• അനുഭവ സമ്പത്തുളള തൊഴിലാളികളുടെ കുറവ്
• മൊത്തവ്യാപാരികളും കമ്മീഷന്‍ ഏജന്റുമാരുമായുള്ള ഒത്തുകളി
• ഉയര്‍ന്ന മുതല്‍മുടക്ക്
• കീട-രോഗ പ്രശ്‌നങ്ങള്‍
• വിളവളര്‍ച്ചയ്ക്ക് ആവശ്യമായ നല്ല നടീല്‍വസ്തുക്കള്‍, വളം, സസ്യസംരക്ഷണ മരുന്നുകള്‍ എന്നിവയുടെ ലഭ്യതയിലെ പോരായ്മ
• സാങ്കേതിക മാര്‍ഗനിര്‍ദേശത്തെ കുറിച്ചുള്ള അറിവില്ലായ്മ്. 
• വൈദുതിലഭ്യതയിലെ അസ്ഥിരത. ഇതെല്ലാം ഫലവര്‍ഗ വിപണിയെ പ്രതികൂലമായി ബാധിക്കുന്നു.
ഈ പ്രശ്‌നങ്ങള്‍ ഘടകങ്ങളെ തിരിച്ചറിഞ്ഞ് വിപണന - വിതരണ ശൃംഖലയില്‍ പരിഹാര മാര്‍ഗങ്ങള്‍ തന്ത്രങ്ങള്‍ നിര്‍ദേശിക്കാന്‍ സാധിക്കണം. ഉത്പാദന സ്ഥലത്ത് നിന്നും ഉപഭോക്താവിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്ന പ്രക്രിയ അഥവാ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കാര്യക്ഷമമായി നടപ്പാക്കുന്നു എന്നുറപ്പു വരുത്തണം.

വിപണി മെച്ചപ്പെടുത്തി കര്‍ഷകനും ഉപഭോക്താവിനും ഗുണം ലഭിക്കാന്‍ സമയബന്ധിതമായി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുക, അറിവും അവബോധവും ഏറ്റവും നൂതനമായ ടെക്‌നോളജിയും എത്തിച്ചു കര്‍ഷകരെ ബോധവല്‍ക്കരിക്കുക, ഉല്പാദനക്ഷമത വര്‍ധിപ്പിക്കുക, വിപണി വിവരം യഥാസമയം കര്‍ഷകരില്‍ എത്തിക്കുക, കര്‍ഷകസംഘങ്ങള്‍ പ്രാദേശിക തലത്തില്‍ പൊതു സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക, ഓരോ ഉല്‍പന്നത്തിനും ഗുണനിലവാര ഘടകങ്ങള്‍ നിശ്ചയിച്ച് മാനദണ്ഡങ്ങള്‍ പാലിക്കുക, വിളവെടുപ്പാനന്തര നഷ്ടം ഒഴിവാക്കാന്‍ ഡ്രൈയിങ് യാര്‍ഡുകള്‍-ശീതീകരണ യൂണിറ്റുകള്‍ സ്ഥാപിക്കുക, നിയന്ത്രിത അന്തരീക്ഷ സംഭരണശാലകളും പായ്ക്ക് ഹൗസുകളും സജ്ജമാക്കുക, പഴവര്‍ഗ സംസ്‌കരണവും മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക, കയറ്റുമതി, ശുചിത്വം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുക, മെച്ചപ്പെട്ട രീതിയിലുള്ള പാക്കിങ് ഗുണനിലവാരം നിലനിര്‍ത്തുക തുടങ്ങിയവ. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നഷ്ടം കുറയ്ക്കുന്നതില്‍ സഹായിക്കും. ഉല്പന്നത്തിന്റെ ഗ്രേഡ് അനുസരിച്ചു വിപണന രീതി വ്യത്യാസപ്പെടുന്നു, സര്‍ട്ടിഫിക്കേഷന്‍, ലേബലിംഗ് എന്നീ കാര്യങ്ങളില്‍ ശ്രദ്ധിക്കുക, സാനിറ്ററി ഫൈറ്റോ സാനിറ്ററി നടപടികള്‍ സ്വീകരിക്കുക ,വില പ്രദര്‍ശന സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ ഫലവര്‍ഗ വിപണി കൂടുതല്‍ മെച്ചപ്പെടുത്താനും സംഭരണ നഷ്ടം ഒഴിവാക്കാനും സാധിക്കും. കര്‍ഷകര്‍ക്ക് കണ്ടെത്താനാകും.

 

ബിന്ദു വിവേക ദേവി, കൃഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox