Features

സാങ്കേതിക മികവിൽ സംയോജിത കൃഷിയൊരുക്കി പ്രസാദ്

alappuzha
സാങ്കേതിക മികവിൽ സംയോജിത കൃഷിയൊരുക്കി പ്രസാദ് കാർഷിക മേഖലയ്ക്ക് പ്രതീക്ഷയേകുന്നു
മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ യുവകർഷകനായ ഇടത്തേടത്ത് പ്രസാദിന്റെ പുരയിടം മുഴുവൻ കൃഷിയാണ്. കോഴിയും താറാവും മൽസ്യവും പച്ചക്കറികളും നെല്ലും ചേമ്പും വാഴയും പപ്പരയും പച്ചമുളകും തണ്ണിമത്തനും ബന്ദിപൂവും എല്ലാം നിറഞ്ഞതാണ് പറമ്പും പാടവും: നൂറ്റമ്പതിലേറെ പപ്പരയിൽ നിറയെ കായാണ്.

മാരാരിക്കുളത്തെ റിസോർട്ടുകാർ നേരത്തേ പപ്പരക്കായ ബുക്കു ചെയ്തിരിക്കുകയാണ്. റെഡ് ലേഡി ഇനത്തിലുള്ള പപ്പരയാണ് കൃഷി ചെയ്തിട്ടുള്ളത്.സി.പി.ഐ എം ജില്ലാ സെക്രട്ടറിയും അഡ് കോസ് രക്ഷാധികാരിയുമായ ആർ.നാസ്സർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.മാരാരിIക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാർ, സി.പി.ഐ എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്.രാധാകൃഷ്ണൻ, അഡ് കോസ് സെക്രട്ടറി എം.സന്തോഷ് കുമാർ, കണിച്ചുകുളങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി എസ്.സജിമോൻ എന്നിവർ പങ്കെടുത്തു. വിദേശികൾക്കും സ്വദേശികൾക്കും ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരിനമായി പഴുത്ത പപ്പായഇപ്പോൾ മാറി കഴിഞ്ഞു. അതു കൊണ്ട് തന്നെ പാകമായ പപ്പായയ്ക്ക് അവശ്യക്കാരേറയാണ്. അക്വാപോണിക്ക് 'ബയോ ഫ്ലോക്ക് സംവിധാനങ്ങളിലാണ് മൽസ്യകൃഷി.

അൻപതിനായിരത്തിനടുത്ത്ഗിഫ്റ്റ് തിലോപ്പിയും ചെമ്പല്ലിയുമാണ് വളർത്തുന്നത്.പ്രത്യേകം തയ്യാറാക്കിയ മൽസ്യ കുളത്തിലെ അഴുക്ക് വെള്ളം ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ നെൽകൃഷിയും നടത്തുന്നുണ്ട്. കിലോയ്ക്ക് നാനൂറിനടുത്ത് വിലയുള്ള ബ്ലാക്ക് റൈസ് ഇനത്തിൽ പെട്ട നെല്ലാണ് കൃഷി ചെയ്യുന്നത്.നാലു ലക്ഷം ചെമ്മീൻ വളർത്തുന്നതിനുള്ള കുളം ഒരുക്കുന്ന തിരക്കിലാണ് പ്രസാദ്. കുളത്തിനു സമീപം പച്ചക്കറികളും തഴച്ചുവളരുന്നു. ആയിരത്തിനു മുകളിൽ കിലോ പച്ചമുളക് ഇതിനകം വിറ്റു കഴിഞ്ഞു. തണ്ണിമത്തനും ഇളവനും മത്തനും പാടം നിറയെ പടർന്നു കഴിഞ്ഞു.


വെള്ളം നനക്കുന്നതിലും പ്രത്യക സംവിധാനമാണ് പ്രസാദ് ഒരുക്കിയിട്ടുള്ളത്.വീട്ടുമുറ്റത്ത് വിദേശ രാജ്യങ്ങളിൽ നല്ല ഡിമാന്റ് ള്ള കരിമഞ്ഞൾ, റെഡ് ഇഞ്ചി എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. അഡ് കോസ് ഓഹരി ഉടമ കൂടിയായ പ്രസാദ്തുടർ കൃഷിക്കുള്ള സാമ്പത്തിക സഹായം കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്'' കൃഷിക്കാവശ്യമായ വളങ്ങൾ പറമ്പിന്റെയടുത്തു തന്നെ നിർമ്മിക്കുകയാണ്. തികച്ചും ജൈവവളമാണ് ഉൽപ്പാദിപ്പിക്കുന്നത്: ഭാര്യ ബിന്ദുവും മക്കളായ മാധവൻകുട്ടിയും മാളവികയും പ്രസാദിനൊപ്പം കൃഷി പാടത്തുണ്ടാകും.


English Summary: integrated farming success story prasad Mararikulam

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds