Features

ഇസഹാഖ് ചേട്ടൻ 89 ലും നാട്ടിൽ കൃഷിയിലെ താരം

Isaac on the farm

12 വയസ്സിൽ തുടങ്ങിയതാണ് ഈ കൃഷി പണികൾ. ഇപ്പോൾ വയസ്സ് 89

വെറുതെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അറിയില്ല. രാവിലെ ഒരു ഗ്ലാസ് ചായ കുടി കഴിഞ്ഞാൽ പിന്നെ തൂമ്പ, അരിവാൾ ഇത്യാദി ഉപരണങ്ങളുമായി പറമ്പിലേക്ക്. ഇതാണ് മൂവാറ്റുപുഴ കടാതി മറ്റയ്ക്കലെ ഇസഹാക്കിന്റെ ദിനചര്യ. വയസ്സ് 89 ആയി എന്നതോ, രണ്ടു പ്രാവശ്യം അപകടം പിണഞ്ഞു കിടപ്പിലായി എന്നതോ ഒരു പ്രശ്നമേ അല്ല. സ്വന്തമായി ചെയ്തുണ്ടാക്കിയ നെല്ല് കുത്തിയ അരി കൊണ്ട് കഞ്ഞി കുടിക്കുന്നതാണിഷ്ടം. പാടത്തു പണിയെല്ലാം തനിയെ ചെയ്യും. ഹിന്ദിക്കാരും മറ്റും വന്നാൽ കൂലിയായി നല്ലൊരു തുക കൊടുക്കേണ്ടി വരുന്നത് സഹിക്കാനാവാത്ത കുറ്റമാണ്. അതുകൊണ്ട് എല്ലാ പണികളും ഒറ്റയ്ക്ക് ചെയ്യണം എന്നതാണ് ഇത്താക്ക് ചേട്ടൻ എന്നറിയപ്പെടുന്ന ഇസഹാക്കിന്റെ വാദം.

12 വയസ്സിൽ തുടങ്ങിയതാണ് ഈ കൃഷി പണികൾ. അച്ഛൻ മരിച്ചു കഴിഞ്ഞു വീട്ടിലെ മുതിർന്ന കുട്ടിയായ ഇസ്‌ഹാക്കിൻറെ ചുമലിലായി എല്ലാ ബാധ്യതകളും. വീട് നോക്കണം,താഴെയുള്ള കുട്ടികൾക്കു ചിലവിനുള്ളത് കണ്ടെത്തണം അങ്ങനെ എല്ലാത്തരം ഉത്തരവാദിത്തങ്ങളും നിറവേറ്റാനായി 12 വയസ്സിൽ തുടങ്ങിയ കൂലിപ്പണികൾ, പിന്നീട് മുതിർന്നു കല്യാണം കഴിച്ചു മക്കളും ഉണ്ടായി അവരും മുതിർന്നു ജോലിക്കാരായതിനു ശേഷമാണ് കൃഷിപ്പണി സ്വന്തം പറമ്പിൽ മാത്രമാക്കി ഒതുക്കിയത്.

issac

ഡോക്ടർമാർ ഓർമ്മകുറവെന്നും, പ്രായാധിക്യത്താൽ ഉണ്ടാകുന്ന എല്ലാ അസുഖങ്ങൾ എന്നുമൊക്കെ വിധിച്ചെങ്കിലും ഇസഹാക്ക് ഇപ്പോളും കർമ്മ നിരതനാണ്


റബ്ബർ ടാപ്പിംഗും കപ്പ കൃഷിയും എല്ലാത്തരം പച്ചക്കറികളും നെല്ലും കുരുമുളകും ഇഞ്ചി മഞ്ഞൾ അങ്ങനെ ഏതു കൃഷിയും സ്വന്തം പുരയിടത്തിൽ ചെയ്യും. റബ്ബർ കൃഷിയിൽ ഇപ്പോൾ വില കുറവ് എന്നതിനാൽ അതില്ല. കപ്പ കൃഷിക്ക് വലിയ ചെലവ് വേണ്ട എന്നതിനാലും കുറഞ്ഞ കാലം കൊണ്ട് വരുമാനവും കിട്ടും എന്നതിനാൽ പാടത്തു കപ്പ നടും. അതിന്റെ ഇടവിളയായി പയർ കൃഷി ചെയ്യും. ഒന്നോ രണ്ടോ പശുക്കൾ സ്ഥിരമായി ഉണ്ടായിരുന്നതാണ്.മക്കളുടെ നിർബന്ധം മൂലം പശുക്കളെ ഇപ്പോൾ വളർത്തുന്നില്ല. Rubber tapping, kappa cultivation, all kinds of vegetables, paddy, pepper, ginger turmeric and so on, any crop will do in its own backyard. Rubber cultivation is not as expensive as it used to be. Kappa is grown in the field as it does not require much expense and yields in a short period of time. Beans are cultivated as its intercrop. There were one or two cows regularly. The cows are not being reared now due to the compulsion of the children. പ്രായമായ അപ്പച്ചന് ഇനി പശുക്കളെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞായിരുന്നു പശുക്കളെ വിറ്റത്. പാൽ ചായ നിർബന്ധമായതിനാൽ ആടിനെ വളർത്തി. ആട്ടിൻ പാലിന്റെ ഗുണം അറിയുന്ന ഇത്താക്ക് ചേട്ടനു മകൻ ഒരു ആടിനെ വാങ്ങി കൊടുത്തു. ആടിനെ കയ്യിൽ നിന്ന് മാറ്റാതെ കൊണ്ട് നടന്ന ഇസഹാക്കിനു പക്ഷെ റോഡ്‌ മുറിച്ചു കടന്നു ആടിനെ തീറ്റാൻ കൊണ്ട് പോയപ്പോൾ ഉണ്ടായ അപകടത്തെ തുടർന്ന് ഒന്നര വർഷം കിടപ്പു രോഗിയാകേണ്ടി വന്നു. അതും 86 വയസ്സിൽ ആദ്യമായി.അതൊരു വല്ലാത്ത കിടപ്പായിപ്പോയി എന്നാണ് ഇസഹാക്കിന്റെ പക്ഷം. ആശുപത്രിയും മരുന്നും അത്ര പരിചിതമല്ലാത്ത ഇസഹാക്കിനു ഏറ്റവും ബുദ്ധിമുട്ടായി തോന്നിയതും ആ കാലത്താണ്.സർക്കാർ ജീവനക്കാരായ മക്കൾ മൂന്നുപേരും ഒരു വിഷമവും അറിയിച്ചില്ലെങ്കിലും ഒരു ജോലിയും ചെയ്യാതെ കിടന്ന കിടപ്പിൽ മക്കളോട് കൈ നീട്ടി ഭക്ഷണം കഴിക്കുന്നത് ചിന്തിക്കാനേ കഴിയില്ലായിരുന്നു ഇത്താക്ക് ചേട്ടന്.

മനസ്സിന്റെ നിശ്ചയ ദാർഢ്യം ഒന്നര വർഷത്തെ കിടപ്പിൽ നിന്നും ഇസഹാക്കിനെ എഴുന്നേൽപ്പിച്ചു. ഡോക്ടർമാർ ഓർമ്മക്കുറവെന്നും, പ്രായാധിക്യത്താൽ ഉണ്ടാകുന്ന എല്ലാ അസുഖങ്ങൾ എന്നുമൊക്കെ വിധിച്ചെങ്കിലും ഇസഹാക്ക് ഇപ്പോളും കർമ്മ നിരതനാണ്. ഈ കോവിഡ് കാലം മാത്രമാണ് ഇപ്പോൾ മുന്നിലുള്ള വെല്ലുവിളി. പ്രായം രേഖയിൽ 89 എന്നതായതു കൊണ്ട് മക്കളും നാട്ടുകാരും പറയുന്നത് അനുസരിക്കേണ്ടി വരുന്നു. അതുകൊണ്ടു പുറത്തു പോകുന്നില്ല. വീട്ടിലെ പറമ്പിലാണ് കൃഷിവേലകൾ. വാഴയും കപ്പയും ചേമ്പും ഇഞ്ചിയും കാച്ചിലും കുരുമുളകുമെല്ലാം ഇപ്പോൾ നല്ല ഉഷാറിലാണ്. ഇസ്ഹാക്കും ഉഷാറിലാണ്. വെയിൽ ഉണ്ടെങ്കിൽ ഇത്താക്ക് ചേട്ടൻ എത്ര നേരം വേണമെങ്കിലും പറമ്പിൽ പണിയെടുക്കും. മഴ കണ്ടാൽ കിടന്ന കിടപ്പിൽ ആയിപ്പോകും. തണുപ്പ് അത്ര പഥ്യമല്ല.


തികഞ്ഞ ഇടതുപക്ഷക്കാരനായ ഇസഹാഖ് രാവിലെ പാർട്ടിപ്പത്രം വായിച്ചിരിക്കും. അത് നിർബന്ധമാണ് . മൂവാറ്റുപുഴയിൽ എ കെ ജി വന്നതും ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരനായ പിണറായി വിജയനെ കണ്ടതും ഇന്നും ഓർമ്മകളിൽ ജ്വലിച്ചു നിൽക്കുന്നു. വൈകിട്ട് ഏഴു മണിക്ക് വാർത്ത കാണണം. അതും മുഖ്യമന്ത്രിയുടെ വാർത്തകളോടാണ് താല്പര്യം.


ഇഷ്ടഭക്ഷണം പാലൊഴിച്ച ചായയാണ്. പിന്നെ ചക്കപ്പുഴുക്കും. നാടൻ കപ്പയും പയറുമൊക്കെ കൃഷി ചെയ്യുന്നത് വില്പനയ്ക്കും ഒപ്പം വീട്ടിലേക്കും കൂടിയാണ്. നാടൻ ഭക്ഷണമേ കഴിച്ചു ശീലമുള്ളൂ. സീതപ്പഴം , പേരക്ക, ആഞ്ഞിലി ചക്ക, വാഴപ്പഴം ഇതൊക്കെ ഇഷ്ടഭക്ഷണങ്ങൾ. അതുകൊണ്ടു തന്നെ ഇവയുടെ കൃഷിയും ചെയ്തു കൊണ്ടേയിരിക്കും. ചെറിയ രീതിയിൽ കൃഷി ചെയ്യുന്ന ശീലമില്ല. എന്തും വാണിജ്യ രീതിയിൽ കൃഷി ചെയ്യാനാണ് താൽപര്യം. വിഷമില്ലാത്ത ഭക്ഷണം മാത്രമാണ് ആരോഗ്യത്തിന്റെ രഹസ്യം. പിന്നെ തിളച്ച വെയിലും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുരുമുളക് കൃഷിയിലെ തുടക്കക്കാർ അറിയാൻ

#Old age day#Pepper#Rubber#Agriculture#Krishijagran#FTB


English Summary: Isaac Chettan is also a 89-year-old local agricultural star-kjkbboct120

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine