Features

ജിതിൻ ജോജി ആദപ്പള്ളിൽ Farmer First ൽ പങ്കെടുക്കുന്ന കാർഷികബിരുദധാരിയായ കർഷകൻ

Jithin Joji
കാർഷിക കോളേജ് പടന്നകാട് (കാസറഗോഡ്) നിന്നും കാർഷിക ബിരുദം.

കോട്ടയം: കാർഷിക ബിരുദധാരിയായ ജിതിൻ നല്ലൊരു കൃഷിക്കാരൻ എന്നതിലുപരി കൃഷികാർക്കായി വിവിധ വിഷയങ്ങളിൽ പരിശീലനം കൊടുക്കുന്ന മേഖലയിലും സജീവമാണ്.

കോട്ടയം ജില്ലയിലെ അയർക്കുന്നത് ജനനം. ക്ലൂണി പബ്ലിക് സ്കൂൾ ചേപ്പുംപാറ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ കിടങ്ങൂർ എന്നീ വിദ്യാലയങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കി.

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കാർഷിക കോളേജ് പടന്നകാട് (കാസറഗോഡ്) നിന്നും കാർഷിക ബിരുദം.

ജിതിന്റെ കൃഷിയിൽ 4 പശുക്കൾ ഉണ്ട് കൂടാതെ ചെറിയൊരു ഫാം ആണുള്ളത്. അതിൽ കുറച്ചധികം കൃഷികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ് ഫാം എന്ന രീതിയിൽ ആണ് ജിതിൻ അത് വളർത്തികൊണ്ടു വരുന്നത്.

കൂൺ കൃഷി, 50 കാട, 10 കോഴി,ഒന്നരയേക്കർ നെൽകൃഷി, പാട്ടത്തിനെടുത്ത് ചെയ്യുന്ന കൃഷിയാണ്. ഇടുക്കി കമ്പംമേട്ടിൽ മൂന്നരയേക്കർ സ്ഥലത്ത് എലകൃഷിയുണ്ട്. ഈ വർഷം തുടങ്ങിയതേ ഉള്ളൂ.

ഇതിന്റെയൊപ്പം ഫാം ഓഫീസർ ആയി കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൽകിലാടിസ്ഥാനത്തിൽ ജോലിചെയ്യുന്നു. നിരവധി കർഷകർക്ക് ഓൺലൈൻ പരിശീല നങ്ങൾ നടത്തി തന്റെ അറിവുകൾ പകർന്നു കൊടുക്കുന്നു.

സസ്യങ്ങളാക്കാവശ്യമായ പോഷക മൂല്യങ്ങളും വളപ്രയോഗവും. കീടനാശിനി, കളനാശിനി, കുമിൾനാശിനി ഇവ എത്ര അളവിൽ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും ക്ലാസ്സുകൾ എടുക്കുന്നു.കൂൺ കൃഷി ചെയ്യാൻ തലപര്യമുള്ളവർക്കു ആ വിഷയത്തിലും ക്ലാസ് എടുക്കുന്നു. കൂൺ ബെഡ് വില്പനയ്ക്ക് തയ്യാർ ചെയ്ത് ആവശ്യക്കാർക്ക് കൊടുക്കുന്നു.

ഇതിനിടയിൽ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. 'സസ്യവളർച്ചക്ക് ആവശ്യമായ പോഷക മൂലകങ്ങളും വളപ്രയോഗവും' എന്നത് ആദ്യത്തെ പുസ്തകമാണ്.


English Summary: Jitin Joji Adappally is an agricultural graduate farmer participating in Farmer First

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds