<
Features

കരുണാപുരം ഗ്രാമത്തിനു പ്രകാശമായി പ്രകാശ് ഗ്രാം

ഇടുക്കി:കൃഷിയിൽ ഒരു നാടിനു വെളിച്ചമാവുകയാകൃഷിയിൽ ഒരു നാടിനു വെളിച്ചമാവുകയാണ് ഉടുമ്പൻചോല താലൂക്കിലെ കരുണാപുരത്തെ പ്രകാശ് ഗ്രാം സ്‌പൈസസ് ഫാർമേഴ്‌സ് സൊസൈറ്റി. അമിത രാസ വള പ്രയോഗത്തിലൂടെ മണ്ണിനെയും പ്രകൃതിയെയും നശിപ്പിച്ചു ഘടന തന്നെ മാറിപ്പോയ മണ്ണിനെ തിരിച്ചു പിടിക്കാൻ ഒരു കൂട്ടം കർഷകർ നടത്തിയ പ്രവർത്തനങ്ങളും അതിന്റെ വിജയവുമാണ് പ്രകാശ് ഗ്രാമിനെ ശ്രദ്ധേയമാക്കുന്നതു. നൂറു കൃഷി ക്കാർ ചേർന്ന് രൂപീകരിച്ച പ്രകാശ് ഗ്രാം സ്‌പൈസസ് ഫാർമേഴ്‌സ് സൊസൈറ്റി കരുണാപുരം ഗ്രാമപ്പഞ്ചായത്തിലാണ് പ്രവർത്തിക്കുന്നത്. കീടനാശിനികളോ രാസവളപ്രയോഗമോ കൂടാതെ എല്ലാവിധ പച്ചക്കറികളും കുരുമുളക് ഏലം , ഇഞ്ചി, ഗ്രാമ്പു, തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നു. നാടൻ പശുക്കളുടെ സമ്പത്തു കാർഷികാവശ്യങ്ങൾക്കുള്ള ജീവാമൃതം ഉത്പാദിപ്പിക്കുന്ന യൂണിറ്റ്, തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറി ,പുതിയ രീതിയിൽ സ്വന്തമായി നിർമ്മിച്ച മഴമറകൾ, മഴവെള്ളം സംഭരിക്കുന്നതിനു വലിയ കുഴികളിൽ സിൽപോളിനൻ ഷീറ്റിട്ടു നിർമ്മിച്ച കുളങ്ങൾ തുടങ്ങിയവ പ്രകാശ് ഗ്രാമിന്റെ പ്രകാശിതമായ പുത്തൻ മുഖമാണ്. ജൈവകൃഷി ചെയ്യുന്ന ,ചെയ്യാനാഗ്രഹിക്കുന്ന കർഷകർക്ക് ഒരുപാട് കാർഷിക പാഠങ്ങൾ പ്രകാശ് ഗ്രാമിലെ കർഷക കൂട്ടായ്മ്മ പകർന്നു നൽകും.

തരിശുനിലം പാട്ടത്തിനെടുത്തു കപ്പക്കൃഷി വൻതോതിൽ നടത്തുന്നതിനോടൊപ്പം വിവിധതരം പച്ചക്കറികളുടെ ഉത്പാദനത്തിലും പ്രകാശ് ഗ്രാം ശ്രദ്ധ ചെലുത്തുന്നു. ബീൻസ് വൻതോതിലാണിവിടെ ഉല്പാദിപ്പിക്കുന്നത്. ബീൻസിനു മറ്റു പച്ചക്കറികളിലെ പോലെ കീടങ്ങളുടെയും മറ്റും ശല്യം ഉണ്ടാകാത്തത് മെച്ചമാണെന്നു പ്രകാശ് ഗ്രാം സ്‌പൈസസ് ഫാർമേഴ്‌സ് സൊസൈറ്റി പ്രസിഡന്റും കൂട്ടായ്മയുടെ ശില്പികളിൽ ഒരാളുമായ കെ രമേശൻ സാക്ഷ്യപ്പെടുത്തുന്നു. പയർ , വഴുതിന, തക്കാളി, ക്യാബേജ് തുടങ്ങിയവയുടെ കൃഷിയും പ്രകാശ് ഗ്രാമിനെ സമൃദ്ധിയുടെ സ്വർഗമാക്കുന്ന്നു.

ജൈവരീതിയിൽ കൃഷിചെയ്തുണ്ടാക്കുന്ന ഉത്പന്നങ്ങൾക്ക് കൃത്യമായ വിപണി കണ്ടെത്തുന്നതിനുള്ള ആസൂത്രണവും പ്രകാശ് ഗ്രാമിന്റെ പ്രവർത്തന മികവിന് ഉദാഹരണമാണ്. മൂല്യവർധിത കോക്കോനട്ട് ഓയിൽ, തേൻ, ശുദ്ധമായ ഉണക്കക്കിപൊടിച്ച മഞ്ഞൾപൊടി, ചുക്ക് പൊടി. കാപ്പിപ്പൊടി തുടങ്ങിയ ഹോംമെയ്ഡ് ഉത്പന്നങ്ങൾ പ്രകാശ് ഗ്രാം വിപണിയിലെത്തിക്കുന്നു. മഞ്ഞൾപ്പൊടി 40 രൂപയ്ക്കാണ് വിൽക്കുന്നത്. ശുദ്ധമായതിനാൽ പെട്ടന്ന് തന്നെ വിറ്റു പോകുന്നു.പ്രകാശ് ഗ്രാം സ്‌പൈസസ് ഫാർമേഴ്‌സ് സൊസൈറ്റി ക്കു കൃഷിവകുപ്പിന്റെയും അകമഴിഞ്ഞ സഹായ സഹകരങ്ങൾ ലഭിക്കുന്നുണ്ട് എന്ന് സൊസൈറ്റി പ്രസിഡന്റ് പറഞ്ഞു. ഇടുക്കി തൂക്കുപാലത്തു പച്ചക്കറികൾ വിൽക്കാനായി ഒരു ഓർഗാനിക് ഷോപ് തുടങ്ങാനും പദ്ധതിയുണ്ട്. ഇതിനായി കൃഷി വകുപ്പ് 2 ലക്ഷം രൂപ സബ്സിഡിയായി നൽകിയിട്ടുണ്ട്. കർഷകർക്ക് കരുത്ത് പകരുന്ന സെമിനാറുകൾ സംഘടിപ്പിക്കുക, കൃഷി പഠന യാത്രകൾ നടത്തുക എന്നിവയും പ്രകാശ് ഗ്രാമിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു.

കർഷകരുടെ കൂട്ടായി തൊഴിൽ സേനയും സൊസൈറ്റി ക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പതിമ്മൂന്നു ലക്ഷം രൂപയുടെ കാർഷിക യന്ത്രോപകരണങ്ങൾ സൊസൈറ്റിക്ക് സ്വന്തമായുണ്ട്. യന്ത്രങ്ങൾക്ക് പത്തു ലക്ഷം രൂപ സബ്സിഡി നേടിയെടുക്കാനും ഈ കൂട്ടായ പ്രവർത്തനങ്ങള്ക്കു സാധിച്ചു. കാപ്പിക്കുരു യന്ത്രം, ഏലക്ക ഗ്രേഡിംഗ് യന്ത്രം, ഡ്രയറുകൾ എന്നിവയെല്ല്ലാം പ്രകാശ് ഗ്രാമിനെ സ്വയം പര്യാപ്തതയിലേക്കു ഉയർത്തുന്നു. തിരുവന്തപുരത്തെ ഇക്കോ ഷോപ് വഴി ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ഈ കർഷകർക്ക് കഴിയുന്നുണ്ട്.

പ്രകാശ് ഗ്രാം സ്പൈസസ് ഫാർമേഴ്സ് സൊസൈറ്റി രൂപീകരണത്തിന്റെ മൂന്നാoവർഷത്തിൽ കാർഷിക മേഖലയിൽ പുതിയ ഇടപെടലുകൾ നടത്താൻ ഒരുങ്ങുകയാണ്. ഹൈറേഞ്ചിൽ ഒരു കാലത്ത് പൊന്ന് വിളയിച്ചിരുന്ന മണ്ണ് ഇന്ന് തരിശുനിലമായിരിക്കുന്നു. തരിശായി കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അതിൽ ജൈവ രീതിയിലുള്ള കൃഷിയിറക്കി പചക്കറികൾ ,വാഴ, പട്ടം കോളനിയിൽ അന്യം നിന്നുേ പോയ കപ്പ, കാച്ചിൽ, ചേമ്പ് ഇടങ്ങിയവ വിളയിച്ച് സ്വന്തം വിപണി തയ്യാറാക്കി വിൽക്കുകയാണ് ലക്ഷ്യം.ഇതിനു വേണ്ടി തുക്കുപാലത്ത് 20 വർഷമായി തരിശായി കിടന്നിരുന്ന 5 ഏക്കർ സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ആരംഭിച്ചിട്ടുണ്ട്.കൃഷി വകുപ്പ് ,ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. പച്ചക്കറി കൃഷി വിപുലീകരിക്കന്നതിനു വേണ്ടി 20 കർഷകരെ കണ്ടെത്തി 5 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാൻ പര്യാപ്തമായ ക്ലസ്.റ്റർ ഉടൻ രൂപീകരിക്കും.അതിനായി നബാർഡ് പോലുള്ള ഏജൻസി യെ സമീപിക്കാനും ഒരുങ്ങുകയാണ്. ഒരേക്കറിൽ കരനെൽകൃഷി ചെയ്യാനും പദ്ധതിയുണ്ട് എന്നും സൊസൈറ്റി പ്രസിഡന്റ് K രമേശൻ പറഞ്ഞു.

പ്രകാശ് ഗ്രാമിന്റെ പ്രവർത്തനം കൃഷിയിൽ മാത്രം ഒതുങ്ങുന്നില്ല . ഫാം ടൂറിസത്തിൽ തല്പരരയി എത്തുന്നവർക്ക് അതിനുള്ള സൗകര്യവും ട്രക്കിങ് പോലുള്ള വിനോദങ്ങൾക്കു അവസരമൊരുക്കുകയും ചെയ്യുന്നു. കൃഷിയെ സ്നേഹിക്കുന്നവർക്കും കൃഷിയുടെ നല്ല പാഠങ്ങൾ പഠിക്കുന്നവർക്കും എപ്പോഴും ഇവിടേക്ക് കടന്നു ചെല്ലാം. രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ പ്രകാശ് ഗ്രാം തയ്യാറാണ്.പെപ്പിനോചെടികളുടെ കൃഷിയും തൈകൾ വില്പനയും വിജയകരമായി നടത്തുന്നുണ്ട് സൊസൈറ്റി പ്രസിഡണ്ട് കെ രമേശൻ

വിലാസം
പ്രകാശ് ഗ്രാം,
സ്‌പൈസസ് ഫാർമേഴ്‌സ് സൊസൈറ്റി,

തൂക്കുപാലം,കല്ലാർപി ഓ
ഇടുക്കി.
ഫോൺ നമ്പർ: 9446225066

കെ ബി ബൈന്ദ 
കൃഷി ജാഗരൺ


English Summary: karunapuram prakash gram

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds