സമുദ്രമേഖലയില്‍ സമൂലമാറ്റം ലക്ഷ്യമിട്ട് കേരളം ( Kerala goes for total change in sea fishing)

സമുദ്രമേഖലയില്‍ സമൂലമാറ്റം ലക്ഷ്യമിട്ട് കേരളം ( Kerala goes for total change in sea fishing)
വിദേശ ട്രോളറുകള്‍ക്കോ(Foreign Trawlers) തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും ഇന്ത്യയുടെ സമുദ്ര അതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. സമുദ്ര സമ്പത്ത് സംരക്ഷിക്കാനായി സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമവും ചട്ടങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിക്കും. വിവിധ മത്സ്യബന്ധന യാനങ്ങളുടെ എണ്ണം നിജപ്പെടുത്തും. വലക്കണ്ണികളുടെ കുറഞ്ഞ വലുപ്പം,വലയുടെ നീളം,വലുപ്പം എന്നിവ നിയന്ത്രിക്കും. നിയമാനുസൃതമല്ലാത്ത വലകളുടെ നിര്‍മ്മാണവും വിതരണവും നിരോധിക്കും. വലനിര്‍മ്മാണ യൂണിറ്റുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധമാക്കും. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടുകൂടി മാത്രമെ പുതിയതരം മത്സ്യബന്ധന മാര്‍ഗ്ഗങ്ങളും വലകളും ഉപയോഗിക്കാന്‍ പാടുള്ളു എന്ന നിബന്ധന കൊണ്ടുവരും. സര്‍ക്കാരിന്റെ മത്സ്യബന്ധന നയ(Fisheries policy) ത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

സുസ്ഥിര വികസനം ലക്ഷ്യം (Integrated development aims )

യാനങ്ങളെ ശാക്തീകരിക്കും (Empowering fishing boats)
മത്സ്യബന്ധന യാനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ബോട്ട് ബില്‍ഡിംഗ് യാര്‍ഡുകള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധമാക്കുന്നതോടൊപ്പം പുതിയ മത്സ്യബന്ധന യാനങ്ങള്‍ക്ക് അവയുടെ ഡിസൈന്‍ അംഗീകാരം നിര്‍ബ്ബന്ധമാക്കും. ശുചിമുറികള്‍,വിശ്രമത്തിനുളള ബര്‍ത്തുകള്‍, അടുക്കള എന്നിവ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളില്‍ ഉറപ്പാക്കും.രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ യന്ത്രവത്കൃത യാനങ്ങള്‍ക്കും ഹോളോഗ്രാഫിക് രജിസ്‌ട്രേഷന്‍ പ്ലേറ്റ് നിര്‍ബ്ബന്ധമാക്കും. ട്രോളിംഗിനായി സമുദ്രത്തിന്റെ ആഴം നിര്‍ണ്ണയിക്കുന്ന ഉപകരണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ യന്ത്രവത്കൃത ട്രോള്‍ യാനങ്ങളില്‍ ഉപയോഗിച്ച് വിലയിരുത്തും. അമിത ചൂഷണത്തിന് വിധേയമാകുന്ന കോണ്ടിനന്റല്‍ ഷെല്‍ഫ് ഏരിയായില്‍ നിന്നും മത്സ്യബന്ധന സമ്മര്‍ദ്ദം കോണ്ടിനെന്റല്‍ സ്ലോപ്പ് ഏരിയായിലേക്ക് മാറ്റുന്നതിനായി പുറം കടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും.

ചെറുമത്സ്യങ്ങളുടെ സംരക്ഷണം( Protection of small fishes )

പരമ്പരാഗത മത്സ്യതൊഴിലാളികളുടെ സംരക്ഷണം(Protection of traditional fishers)

പാരിസ്ഥിതിക തനിമ നിലനിര്‍ത്തുന്നതിന് ഇടപെടും ( Protection of Sea Environment)
സുസ്ഥിര മത്സ്യബന്ധന വികസനം പ്രോത്സാഹിപ്പിക്കുമ്പോള്‍ സമുദ്ര ആവാസ വ്യവസ്ഥയുടെ പാരിസ്ഥിതിക തനിമ നിലനിര്‍ത്തുന്നതിന് ഊന്നല്‍ നല്‍കും. വംശനാശ ഭീഷണി നേരിടുന്ന മത്സ്യവര്‍ഗ്ഗങ്ങളെ സംരക്ഷിക്കും. കണ്ടല്‍കാടുകള്‍,സമുദ്രപുല്‍ തിട്ടകള്‍, പവിഴപുറ്റുകള്‍ എന്നിവ തീരദേശ സമുദ്ര ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകവും നിരവധി മത്സ്യങ്ങളുടെ ആവാസകേന്ദ്രവും കൂടിയാണ്. ഇത്തരം ആവാസ വ്യവസ്തകളെ മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കും. നിലവിലുള്ള സ്വാഭാവിക പാരുകള്‍ക്കു സമീപം 12 ഫാതം(1 fathom=6 feet)ആഴത്തില്‍ കൃത്രിമ പാരുകള്‍ സ്ഥാപിക്കും. കടലിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും തീരദേശത്തെ മാലിന്യങ്ങളും നീക്കം ചെയ്യാനും കടലിനെ സംരക്ഷിക്കാനുമായി 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി നടപ്പിലാക്കും. മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും വഴി ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാനായി ഗ്രീന്‍ ഫിഷറീസ് (Green fisheries) പ്രോത്സാഹിപ്പിക്കും.

ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ (Fisheries management councils)
മത്സ്യസമ്പത്തിന്റെ സംരക്ഷണം,സുസ്ഥിര വികസനം എന്നിവയ്ക്കും തദ്ദേശീയമായി അനുയോജ്യമായ സംരക്ഷണ-പരിപാലന-നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ യഥാസമയം നിര്‍ദ്ദേശിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി മത്സ്യതൊഴിലാളികളെയും ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി മത്സ്യഗ്രാമങ്ങളിലും ജില്ല-സംസ്ഥാന തലത്തിലും ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ (Fisheries Management Councils) രൂപീകരിക്കും. മറ്റ് സംസ്ഥാനങ്ങളുമായി ആലോചിച്ച് അന്തര്‍ സംസ്ഥാന ഫിഷറീസ് കൗണ്‍സിലും രൂപീകരിക്കും.

ദുരന്ത നിവാരണത്തിനുളള ഇടപെടല്‍ (Disaster Management )
ഓഖി ചുഴലിക്കാറ്റ് പോലെയുള്ള ദുരന്തങ്ങളുടെ പശ്്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഫിഷറീസ് സ്റ്റേഷനോടനുബന്ധിച്ച് മറൈന്‍ ആംബുലന്‍സ് (Marine Ambulance) സംവിധാനം സജ്ജീകരിക്കും. മത്സ്യത്തൊഴിലാളി കുടുംബത്തിലെ യുവാക്കളെ വിദഗ്ധ പരിശീലനം നല്‍കിയും മികച്ച ഉപകരണങ്ങള്‍ നല്‍കിയും ഫിഷിംഗ് ഹാര്‍ബറുകളും (Fishing harbours)ഫിഷ് ലാന്റിംഗ് സെന്ററുകളും(fish landing centers) കേന്ദ്രീകരിച്ച് സീ റെസ്‌ക്യൂ സ്‌ക്വാഡ് (Sea Rescue Squad) രൂപീകരിക്കും. കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേഷന്‍ പ്രൊസീഡിയേഴ്‌സ് (Standard Operation Procedurse-SOP) കാലോചിതമായി പരിഷ്‌ക്കരിക്കും. മത്സ്യഗ്രാമങ്ങളില്‍ ഉള്ളവര്‍ക്കും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പുകള്‍ എത്തിക്കാനും അടിയന്തിര സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സംവിധാനമൊരുക്കും. മത്സ്യബന്ധന യാനങ്ങളെയും തീരദേശ ഗ്രാമങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള സാറ്റലൈറ്റ് വിവര വിനിമയ സംവിധാനത്തിന് ( Satellite linked teleinformation system) രൂപം നല്‍കും. ഇതുവഴി കാലാവസ്ഥ, മത്സ്യവിഭവ സാധ്യത മേഖല,മത്സ്യത്തിന്റെ വില എന്നീ വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കും.ചിലവ് കുറഞ്ഞ ചെറുകിട വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ മത്സ്യതൊഴിലാളികള്‍ക്ക് ലഭ്യമാക്കും.

കടലിലെ സുരക്ഷ(safety of life at sea -SOLAS)
International Maritime Organization ( അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ ) നിര്‍ദ്ദേശിച്ചിരിക്കുന്ന കടലില്‍ ജീവന്റെ സുക്ഷ (safety of life at sea- SOLAS) നിബന്ധനയനുസരിച്ച് യാനങ്ങളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സംവിധാനം എല്ലാ യന്ത്രവത്കൃത യാനങ്ങള്‍ക്കും നിര്‍ബ്ബന്ധമാക്കും. സമുദ്രത്തിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ പ്രവേശിക്കുന്നതും തിരികെ എത്തുന്നതുമായ യാത്രാവിവരങ്ങളും അതിലെ തൊഴിലാളികളുടെ വ്യക്തിപരമായ വിവരങ്ങളും വിവര വിനിമയ സാങ്കേതിക വിദ്യ (Information Communication Technology-ICT) യുടെ സഹായത്തോടെ രേഖപ്പെടുത്തുന്നതാണ്. ഇപ്രകാരം കടലുമായി ബന്ധപ്പെട്ട ദൈനംദിന പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി വിഴിഞ്ഞത്തും കൊച്ചിയിലും കോഴിക്കോടും മാസ്റ്റര്‍ കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിക്കും. എല്ലാ യാനങ്ങളിലും നാവിഗേഷന്‍ വിളക്കുകളും സിഗ്നലുകളും കടല്‍ സുരക്ഷ ഉപകരണങ്ങള്‍,വാര്‍ത്താവിനിമയ ഉപാധികള്‍ എന്നിവ നിര്‍ബ്ബന്ധമാക്കും

അന്തരാഷ്ട്ര നിയമങ്ങളില്‍ ബോധവത്ക്കരണം( Awareness on International rules)
ഐക്യരാഷ്ട്ര സംഘടനയുടെ 1982 ലെ സമുദ്ര നിയമ(-United Nations Convention on the law of the sea -UNCLOS) ത്തെകുറിച്ചും രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖല(Exclusive Economic Zone -EEZ) യെ കുറിച്ചും ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും അജ്ഞരാണ്. അതുകൊണ്ടുതന്നെ നമ്മുടെ യാനങ്ങള്‍ മറ്റു രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ അനധികൃത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുകയും പിടിക്കപ്പെടുകയും ചെയ്യുക പതിവാണ്. ഇത്തരം നിയമങ്ങള്‍ സംബ്ബന്ധിച്ച ബോധവത്ക്കരണം സംഘടിപ്പിക്കും.

പരിശീലനം (Training)

English Summary: Kerala goes for total change in sea fishing -samudra mekhalayil samoola mattam lakshyamittu keralam
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments