Features

കേരളത്തിലെ ഏറ്റവും വലിയ പടവലങ്ങ ഇനി ഗിന്നസിലേക്ക്...

ഡോളി പടവലങ്ങയോടൊപ്പം
ഡോളി പടവലങ്ങയോടൊപ്പം

കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് ഡോളിയുടെ തോട്ടത്തിലെ പടവലങ്ങ ഗിന്നസ് റെക്കോർഡ് ഭേദിക്കാൻ കാത്തിരിക്കുകയാണ്. നീളത്തിൽ വമ്പനായ പടവലങ്ങ മലയോര പ്രദേശത്ത് കൗതുകക്കാഴ്ചയായി നിലകൊള്ളുന്നു. 267 സെൻറീമീറ്റർ നീളമാണ് പടവലത്തിന് ഉള്ളത്. കഴിഞ്ഞ ആറു വർഷമായി ചെറു പടവലം, ഇടത്തരം വലുത് എന്നിങ്ങനെ പടവലം കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ 32 വർഷമായി കൃഷിയിൽ സജീവസാന്നിധ്യമായ ഡോളി എല്ലാത്തരം കൃഷികളും തൻറെ കൃഷിയിടത്തിൽ പൂർണ്ണമായി ജൈവരീതിയിൽ ചെയ്യുന്നുണ്ട്. ജൈവവളങ്ങളും, ജൈവകീടനാശിനികളും മാത്രം ഉപയോഗപ്പെടുത്തി കൃഷിചെയ്യുന്ന ഡോളി എന്ന കർഷക വനിത നിരവധിപേർക്ക് പ്രചോദനം ഉണർത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ്.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിൽ നൂറുമേനി വിളവ് നേടിയ ദീപ്തി സ്പെഷ്യൽ സ്കൂൾ അവാർഡിന്റെ നിറവിൽ

ഡോളിയുടെ ജീവിത വഴിയിലൂടെ

ഭർത്താവിൻറെ അകാല മരണത്തോടെയാണ് കാർഷിക രംഗത്തേക്ക് ഡോളി കടന്നുവരുന്നത്. പ്രായത്തിന്റെ പരിമിതികളെയെല്ലാം മറികടന്ന് തൻറെ അറുപത്തിയൊന്നാം വയസ്സിലും ഈ രംഗത്ത് തിളക്കമാർന്ന വിജയം കണ്ടെത്തുകയാണ്. ഡോളിയുടെ ആറ് ഏക്കറിൽ വിളയാത്ത ഒന്നും തന്നെയില്ല. പച്ചക്കറികൾ, ഫല വൃക്ഷങ്ങൾ തുടങ്ങി റബ്ബർ, കുരുമുളക്, കവുങ്ങ് തുടങ്ങിയ എല്ലാം ഇവിടെയുണ്ട്. നെല്ലും കിഴങ്ങുവർഗങ്ങളും ഡോളിക്ക് കൃഷി ചെയ്യാൻ ഏറെ ഇഷ്ടമാണ്.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് ഒപ്പം അൽപനേരം

സംയോജിത കൃഷിയോട് പ്രിയമുള്ള ഡോളി പശു വളർത്തൽ, കോഴി വളർത്തൽ, മത്സ്യവളർത്തൽ തുടങ്ങി എല്ലാ രംഗത്തും പ്രാഗൽഭ്യം തെളിയിച്ചിരിക്കുന്നു. റബർ ടാപ്പിംഗും, യന്ത്രം ഉപയോഗിച്ചുള്ള കാട് വെട്ടലും തുടങ്ങി പറമ്പിലെ എല്ലാ പണികളും ഒറ്റയ്ക്കാണ് ചെയ്യുന്നത്. കൃഷിപ്പണിയിൽ ഡോളിക്ക് കൂട്ടായി മക്കളായ മഞ്ജുവും മാർട്ടിൻ മായയും ഉണ്ട്. ഗിന്നസ് റെക്കോർഡിലേക്ക് താൻ വിളയിച്ച പടവലം എത്തുമെന്ന പ്രതീക്ഷയിലാണ് ഡോളിയും കുടുംബവും.

മുഴുവൻ വളർച്ചയെത്തും മുൻപേ ഡോളിയുടെ ഈ പടവലം ഗിന്നസ് റെക്കോഡ് ഭേദിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞവർഷം ഈ തോട്ടത്തിൽ വിളവെടുത്ത നാഗപടവലത്തിന് 259 സെൻറീമീറ്റർ ആയിരുന്നു നീളം. പക്ഷേ നിലവിൽ ഉള്ള 267 സെൻറീമീറ്റർ നീളമുള്ള പടവലം ഗിന്നസ് റെക്കോർഡ് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഈ പടവലം ദൈവത്തിൻറെ അനുഗ്രഹം ആയി ഡോളി കാണുന്നു...

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിൽ തിളങ്ങിയ പ്രതിഭകൾ


English Summary: kerala largest padavalanga to guiness world record

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds