ആകാശം അതിരിട്ട 'കിയാര' യുടെ വിജയകഥ
സ്വന്തം ഇഷ്‌ടങ്ങളെ സ്നേഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ ഇഷ്ട്ടപ്പെട്ട കാര്യങ്ങൾ ചെയ്ത് ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവർ വളരെ ചുരുക്കവും. തന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ദൃഢനിശ്ചയത്തോടെ മുന്നിട്ടിറങ്ങി കഠിനാധ്വാനത്തിന്റെ ദിനചര്യകളിലൂടെ സഞ്ചരിച്ച് സമൂഹത്തിന്റെയാകെ ഇഷ്ടവും കരുതലും സ്വന്തമാക്കിയ വിദ്യയുടെ വിജയകഥ എക്കാലവും വീട്ടമ്മമാർക്ക് പ്രയോജനകരമാകുന്നു. തിരുവനന്തപുരം സ്വദേശിയാണ് വിദ്യ സജികുമാർ എന്ന ഈ വനിതാസംരംഭക.
ചെറുപ്പം മുതൽക്കേ ചെടികളെ സ്നേഹിച്ചിരുന്ന വിദ്യ ആദ്യകാലത്ത് അലങ്കാരസസ്യങ്ങളുടെ രംഗത്തായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് ചെടികളോട് തോന്നിയിരുന്ന താത്പര്യം ക്രമേണ ബിസിനസിലേക്ക് വഴിമാറുകയായിരുന്നു. അഞ്ചു വർഷത്തോളമായി ഓർഡർ അനുസരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള ഉദ്യാനപ്രേമികൾക്ക് ചെടികൾ എത്തിച്ചുനൽകുകയാണ് വിദ്യ.
ചെടികളുടെ വ്യത്യസ്തതയും ഗുണമേന്മയും പായ്ക്കിംഗിലുള്ള മികവും കാരണം സംതൃപ്തരായ നിരവധി ഉദ്യാനസ്നേഹികളാണ് വിദ്യയ്ക്ക് ചുറ്റുമുള്ളത്. അങ്ങനെയിരിക്കെ, വീട്ടാവശ്യത്തിനായി തയ്യാറാക്കിയ ക്യാരറ്റ് സോപ്പ് ഉപയോഗിച്ച ചില സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച പിന്തുണ സോപ്പ് നിർമാണത്തിനുള്ള പ്രചോദനമാവുകയായിരുന്നു.
രാസവസ്തുക്കളൊഴിവാക്കി പ്രകൃതിദത്തമായ സൗന്ദര്യവർധക വസ്തുക്കൾ മാത്രം ഉപയോഗി ച്ച് തയ്യാറാക്കിയ 'കിയാര ഓർഗാനിക്' എന്ന ഗ്ലിസറിൻ ബ്യൂട്ടി സോപ്പാണ് ആദ്യം ഈ രംഗത്ത് ശ്രദ്ധ നേടിയത്. ഗ്ലിസറിൻ സോപ്പ് ഉപയോഗിച്ചവരിൽ നിന്നു ലഭിച്ച പ്രതികരണം വളരെ ആശാവഹമായിരുന്നു. മാത്രമല്ല ഗ്ലിസറിൻ ബ്യൂട്ടി സോപ്പിന് ആവശ്യക്കാരും ഏറിവന്നു. ഇവിടം മുതൽക്കാണ് വിദ്യ തന്റെ പ്രവർത്തനമേഖല കുറച്ചുകൂടെ വിപുലപ്പെടുത്താൻ തുടങ്ങിയത്. അങ്ങനെ പപ്പായ, കറ്റാർവാഴ, തേൻ, കസ്തൂരിമഞ്ഞൾ, രാമച്ചം, ആര്യവേപ്പ് തുടങ്ങി 14 ഫ്‌ളേവറുകളിൽ വിദ്യ തന്റെ സോപ്പുകളുടെ ഒരു നീണ്ടനിര തന്നെ വിപണിയിലെത്തിച്ചു. ഇതിന് പുറമെ ഫെയ്‌സ് സിറം, ഫെയ്‌സ് പാക്ക്, ഹെർബൽ ഷാംപൂ, താളിപ്പൊടി എന്നീ സൗന്ദര്യ വർധക വസ്തുക്കളും ഫ്ളോർ ക്ലീനർ, ഡിഷ് വാഷ് ലിക്വിഡ് തുടങ്ങിയ ഗൃഹ ശുചിത്വ ഉപാധികളും ഒന്നിനുപുറകെ ഒന്നായി വിദ്യയുടെ പരീക്ഷണശാലയിൽ നിന്ന് വിപണിയുടെ വിശാലമായ തട്ടകത്തിലേക്കെത്തിച്ചേർന്നു.
വിദ്യയിലെ സംരംഭക എന്നാൽ ഇതുകൊണ്ടു മാത്രം തൃപ്തയായില്ല. വിദ്യയ്ക്ക് രണ്ടു പെണ്മക്കളാണുള്ളത്. തന്റെ മക്കളുടെ ഇടതൂർന്ന മുടിയിഴകളുടെ രഹസ്യം ചോദിച്ചവർക്കായി തനിക്ക് പരമ്പരാഗതമായി പകർന്നുകിട്ടിയ ആയുർവേദ ഹെയർ ഓയിൽ നിർമിച്ച് നൽകാനും വിദ്യ മടിച്ചില്ല. താരൻ, മുടികൊഴിച്ചിൽ, അകാലനര തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ് കരിംജീരകത്തോടൊപ്പം ഇരുപതിൽപരം പച്ചമരുന്നുകൾ ചേർത്ത് നിർമിക്കുന്ന കിയാര ഹെയർകെയർ ഓയിൽ. വിപണിയിൽ ലഭിക്കുന്ന ഏത് അന്താരാഷ്ട്ര ഹെയർ ഓയിലിനോടും കിടപിടിക്കാവുന്ന മേന്മയുണ്ടിതിന്.
ഇതിനു പുറമെ സോറിയാസിസ് എന്ന ചർമ രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് ദന്തപാല പ്രധാന ചേരുവകയാകുന്ന ഓയിലും നിർമിക്കുന്നുണ്ട്. സോറിയാസിസ് പൂർണമായും അകറ്റാൻ സാധിക്കുന്നതുകൊണ്ടുതന്നെ ഇതിനും ആവശ്യക്കാർ ഏറെയാണ്.
വിപണിയിൽ തരംഗമാകാവുന്ന വിദ്യയുടെ പുതിയ ഉത്പന്നമാണ് സ്കിൻ വൈറ്റനിങ് ഓയിൽ. ക്യാരറ്റ്, കുങ്കുമപ്പൂവ്, ബീറ്റ്റൂട്ട്, കസ്തൂരിമഞ്ഞൾ എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകൾ. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രായഭേദമില്ലാതെ ഇത് ഉപയോഗിക്കാം. ഇത് ചർമത്തിന്റെ ആരോഗ്യവും നിറവും വർധിപ്പിക്കും. ഒപ്പം ചർമത്തിന്റെ ചുളിവുകൾ മാറ്റി തിളക്കം നൽകുകയും ചെയ്യുന്നു. വിദ്യ എന്ന വീട്ടമ്മയുടെ സ്വപ്നങ്ങൾ ഇവിടെയും തീരുന്നില്ല. ഭാവനയുടെ ചിറകുകളേറി അത് നിരന്തരം പുതിയ മേഖലകളിലേക്ക് പറന്നുയരുകയാണ്. വിദ്യയുടെ സംരംഭത്തിന് എല്ലാ പിന്തുണയും നൽകി ഭർത്താവ് സജികുമാറും മക്കളായ അനഘയും ആദിത്യയും ഒപ്പമുണ്ട്.
കണ്മഷി മുതൽ ഹെയർ ഡൈ വരെ
ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മഞ്ജിഷ്ട, മുൾട്ടാണിമിട്ടി, ആര്യവേപ്പ്, തുളസി, കസ്തൂരി മഞ്ഞൾ, പച്ച മഞ്ഞൾ, രാമച്ചം, നാല്പാമരം, ചാർക്കോൾ, തേൻ, കറ്റാർവാഴ, പപ്പായ തുടങ്ങിയവ അരച്ചു ചേർത്ത് വിറ്റാമിൻ ഇ, റ്റീ ട്രീ ഓയിൽ, കുങ്കുമതൈലം, ഗ്ലിസറിൻ മറ്റു പ്രകൃതിദത്ത സുഗന്ധ തൈലങ്ങൾ എന്നിവ ചേർത്തുണ്ടാക്കുന്ന സോപ്പുകൾ ചർമത്തിന്റെ വരണ്ട സ്വഭാവം മാറ്റി മിനുസവും കാന്തിയും നിറവും വർധിപ്പിക്കുന്നു പാടുകൾ മാറ്റുന്നു. ഒൻപതിൽപ്പരം ഔഷധക്കൂട്ടുകൾ ചേർത്ത് 100% പ്രകൃതിദത്തമായി തയ്യാറാക്കുന്ന കിയാരയുടെ ഹെർബൽ കാജലിന് (കണ്മഷി) ആവശ്യക്കാർ ഏറെയാണ്. ബീറ്റ്‌റൂട്ട് അരച്ചു കുറുക്കി അതിൽ ഷിയാ ബട്ടർ, ബീ വാക്സ്, വിറ്റാമിൻ ഇ തുടങ്ങി തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന Beetroot Manjishta Lipbalm; സോറിയാസിസ്, കഠിനമായ താരൻ, വരണ്ട ചർമം എന്നിവയ്ക്ക് പ്രതിവിധിയായ ദന്തപ്പാല ഓയിൽ, വേദനാസംഹാരിയായ ചങ്ങലംപരണ്ട എണ്ണ (Bone setter oi); ചെമ്പരത്തി, കറ്റാർവാഴ, ഷിക്കാക്കായ്, ആര്യവേപ്പ്, ചണവിത്ത്, ഉലുവ തുടങ്ങിയ ഔഷധക്കൂട്ടുകളാൽ തീർത്ത തികച്ചും സൗഹൃദമായ ഹെർബൽ ഷാംപൂ, വിറ്റാമിൻ സി ഫേസ് സിറം, ഞവര ഫേസ് സ്‌ക്രബ്, അമോണിയ ചേർക്കാതെ സിട്രിക് ആസിഡ് പോലുള്ള രാസവസ്തുക്കൾ വളരെ ചെറിയ തോതിൽ ചേർത്ത് തയ്യാറാക്കുന്ന നെല്ലിക്ക, നീലയമരി, മൈലാഞ്ചി തുടങ്ങിയ പച്ചമരുന്നുകൾ ഉണക്കി പൊടിച്ചു തയ്യാറാക്കുന്ന ബ്ലാക്ക് ഹെന്ന മുടി കറുപ്പിക്കാൻ സഹായിക്കുന്നു. ഒൻപതംഗങ്ങൾ ചേർന്ന കിയാരാ കൃഷിക്കൂട്ടത്തിന് കൃഷി വകുപ്പിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വരുന്ന എല്ലാ പ്രദർശനങ്ങളിലും കിയാരയുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും മികച്ച രീതിയിൽ വിപണനം നടത്താനും കഴിയുന്നു. കൂടാതെ Instagram, YouTube, Face book, Whatsapp തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ ഓർഡർ എടുത്ത് കൊറിയർ മുഖേനയും പോസ്റ്റ് ഓഫീസ് വഴിയും ഇന്ത്യയിലെവിടെയും കിയാര ഉത്പന്നങ്ങൾ കൃത്യമായി എത്തിച്ചുവരുന്നുണ്ട്. ഈ ഉത്പന്നങ്ങൾ ഒരിയ്ക്കൽ ഉപയോഗിക്കുന്നവർ തന്നെയാണ് ഇതിന്റെ സ്ഥിരം ഉപഭോക്താക്കളാകുന്നതും ഈ സംരംഭത്തിന്റെ വളർച്ചയ്ക്കും പുരോഗതിയ്ക്കും പ്രേരകശക്തിയാകുന്നതും.
English Summary: Kiara's success story by Vidya Sajikumar
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments