Features

ജൈവ വിപ്ലവത്തിലൂടെ ഉജ്ജ്വല വിജയവുമായി കൊടിയത്തൂര്‍ സഹോദരങ്ങള്‍

kodiyathur brothers

റിട്ടയര്‍മെന്റ് ജീവിതം സമൂഹനന്മയ്ക്കായി ഉഴിഞ്ഞവെച്ച രണ്ട് സഹോദരങ്ങളുടെ കഥയാണ് മലപ്പുറത്തെ OrganiGrow എന്ന സ്ഥാപനത്തിന് പറയാനുള്ളത്. മലപ്പുറം ജില്ലയിലെ കൊടിയത്തൂര്‍ എന്ന ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് അബ്ദുല്‍ഹമീദ്, സിദ്ദിഖ് ഹുസൈന്‍ എന്നീ സഹോദരങ്ങളുടെ ജനനം, പിതാവിനോടൊപ്പം കന്നു പൂട്ടാനും ഞാറു നടാനും പാടത്ത് ഇറങ്ങിയ ഇവരുടെ മനസ്സില്‍ ചെറുപ്പത്തില്‍തന്നെ കൊയ്ത്തുപാട്ടും കൃഷിയുടെ താളവും ഇടംനേടിയിരുന്നു. പിന്നീടങ്ങോട്ട് വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും ഇവരെ ജീവിതത്തിലെ വിവിധ മേഖലകളിലേക്ക് പറിച്ചുനട്ടു. ഫറൂഖ് കോളേജിലെ പഠിപ്പു കഴിഞ്ഞിറങ്ങിയ ഹമീദ് കൊടിയത്തൂര്‍ എന്നറിയപ്പെടുന്ന ഹമീദ് മാഷ് തന്റെ ജീവിതം കരുപ്പിടിപ്പിച്ചത് ഗള്‍ഫ് നാടുകളില്‍ ആയിരുന്നു. അതേസമയം സഹോദരനായ സിദ്ദിഖ് ഹുസൈന്‍ മഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപന വൃത്തിയിലും ഏര്‍പ്പെട്ടു. ജീവിതത്തിന്റെ ഏറിയ പങ്കും മണലാരണ്യത്തില്‍ ചിലവഴിച്ചു, ജീവിത പ്രാരാബ്ധങ്ങള്‍ എല്ലാം ഇറക്കി വച്ച ശേഷമാണ് ഹമീദ് മാഷ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ചെറുപ്പത്തില്‍ മനസ്സില്‍ കയറിക്കൂടിയ പ്രകൃതിസ്‌നേഹം അദ്ദേഹത്തെ വെറുതെ ഇരിക്കാന്‍ അനുവദിച്ചില്ല. നീണ്ട കാലത്തെ പ്രവാസജീവിതം മനസ്സിനും ശരീരത്തിനും വരുത്തിയ പിരിമുറുക്കം ഒഴിവാക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗം പ്രകൃതിസംരക്ഷണം ആയിരുന്നു. തലമുറകളുടെ സംഭാവനയാണ് നാമിന്ന് അനുഭവിക്കുന്ന തണല്‍ എന്ന ഉത്തമ ബോധ്യമുള്ള ഹമീദ് കൊടിയത്തൂര്‍ നാടിന്റെ നാനാഭാഗങ്ങളിലും മരങ്ങള്‍ വച്ചു പിടിപ്പിക്കാനും അവയെ സംരക്ഷിക്കാനും മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിച്ചു. സമൂഹത്തിന് മാതൃകാപരമായ കാര്യങ്ങള്‍ ചെയ്തു കാണിച്ചതിന് വിവിധങ്ങളായ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

പ്രകൃതിയോടിണങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് അനുജനായ സിദ്ദിഖ് മാഷിന്റെ റിട്ടയര്‍മെന്റ്. ജീവിതത്തില്‍ അണുവിട തെറ്റാതെ പാലിച്ചു പോന്നിരുന്ന ചിട്ടയും ജീവിതശൈലിയും റിട്ടയര്‍മെന്റ്‌നുശേഷം വെറുതെയിരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ഇനി സമൂഹത്തിന് എന്തു സംഭാവനയാണ് തങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുക എന്ന് ഈ സഹോദരങ്ങള്‍ കൂടിയാലോചിച്ചു. വനവല്ക്കരണം മാത്രമല്ല കൃഷിയുടെ നഷ്ടപ്പെട്ട താളം തിരിച്ചുപിടിക്കല്‍ ആണ് ഇനി സമൂഹത്തിന് ഏറ്റവും ആവശ്യം എന്ന തിരിച്ചറിവാണ് ഇവരെ ജൈവകൃഷി എന്ന ആശയത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ജൈവ കൃഷിയും ആയി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. യാദൃശ്ചികമായാണ് കോഴിക്കോട് നടന്ന എസ് പി സി യുടെ ജൈവ കാര്‍ഷിക സെമിനാറില്‍ ഇവര്‍ പങ്കെടുക്കുന്നത്. കേവലം വിളവുണ്ടാക്കുന്ന ഒരു പ്രക്രിയ മാത്രമല്ല കൃഷി എന്നും അതിനൊരു ആത്മാവും ബോധവും ഉണ്ടെന്ന് തിരിച്ചറിവുണ്ടായത് ഈ ക്ലാസ്സിലൂടെ ആണെന്ന് ഹമീദ് മാഷ് തുറന്നു സമ്മതിക്കുന്നു. Eco Spirituality എന്ന മഹത്തായ ആശയത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് തങ്ങളെ എസ് പി സി യിലേക്ക് അടുപ്പിക്കാന്‍ പ്രധാന കാരണമെന്നും ഇവര്‍ പറയുന്നു. എസ് പി സി യെ പറ്റിയുള്ള തുടര്‍ അന്വേഷണങ്ങളില്‍ നിന്നും ഇന്ത്യയൊട്ടാകെ ജൈവകൃഷി പ്രചരിപ്പിക്കുന്നതിനായി എസ്പിസി നടപ്പിലാക്കുന്ന MAKE INDIA ORGANIC എന്ന പ്രോജക്റ്റിനെ പറ്റി അറിഞ്ഞ ഈ സഹോദരങ്ങള്‍ക്ക് തങ്ങളുടെ നാട്ടിലെ ഈ ജൈവ വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എടവണ്ണപ്പാറ ആസ്ഥാനമായി എസ് പി സി യുടെ ഒരു ഫ്രാഞ്ചൈസി ആരംഭിച്ചു കൊണ്ടാണ് ഇവര്‍ ജൈവകൃഷി പ്രചരണത്തിലേക്ക് കടന്നത്. സ്റ്റാഫ് ട്രെയിനിങ്ങിനും ബിസിനസ് ഡവലപ്‌മെന്റിനും ഉള്‍പ്പെടെ എസ് പി സി യുടെ അധികൃതര്‍ നല്‍കിയ പരിപൂര്‍ണ്ണ പിന്തുണയാണ് ഇങ്ങനെയൊരു ഉദ്യമം തുടങ്ങാന്‍ ധൈര്യം തന്നതെന്ന് സിദ്ദീഖ് മാഷ് പറയുന്നു. ഇവരുടെ ആദ്യകാല പരീക്ഷണങ്ങള്‍ സ്വന്തം കൃഷിയിടത്തില്‍ തന്നെയായിരുന്നു. വാഴക്കും തെങ്ങിനും മഹാളി പിടിപെട്ട കവുങ്ങിനും ഉള്‍പ്പെടെ എസ്പിസി അനുശാസിച്ച ജൈവകൃഷി 100% വിജയം കണ്ടതോടെ ഇത് കര്‍ഷകരിലേക്ക് എത്തിക്കുന്നതിന് ഈ സഹോദരങ്ങള്‍ക്ക് കൂടുതല്‍ ആവേശമായി. തുടരെത്തുടരെ കര്‍ഷക സെമിനാറുകള്‍ സംഘടിപ്പിച്ച് ധാരാളം കര്‍ഷകരെ ഇവര്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജൈവകൃഷിയില്‍ എത്തിച്ചു. എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിച്ചിറങ്ങിയ എസ്പിസി സ്റ്റാഫാണ് ഫ്രാഞ്ചൈസി വേണ്ടി കര്‍ഷക സെമിനാറുകളില്‍ കൃഷി അറിവുകള്‍ പകര്‍ന്നു നല്‍കിയത്. മണ്ണിന്റെ പിഎച്ച് മുതല്‍ പരിശോധിച്ച് ഓരോ മണ്ണിലും ഓരോ വിളയ്ക്കും വേണ്ടത് മാത്രം നല്‍കി കൊണ്ട് SPC -OrganiGrow കൂട്ടുകെട്ട് സ്വദേശത്ത് ജൈവ വിപ്ലവത്തിന് തുടക്കമിട്ടത് ഈ സഹോദരങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഇന്ത്യയില്‍ എവിടെയും ജൈവകൃഷി പ്രചരിപ്പിക്കാന്‍ എസ്പിസി കൂടെയുണ്ടാകും എന്ന് ഉറപ്പു കൂടി ലഭിച്ചതോടെ മുഴുവന്‍ സമയവും ഇതിനു വേണ്ടി തന്നെ ഉഴിഞ്ഞു വയ്ക്കാന്‍ ഇവര്‍ തയ്യാറായി.

തുടര്‍ന്ന് എസ് പി സി സംഘടിപ്പിക്കുന്ന എല്ലാ സെമിനാറുകളിലും വര്‍ക്ക് ഷോപ്പുകളിലും ഇവര്‍ സജീവസാന്നിധ്യമായി. ജൈവകൃഷി ആചാര്യനായ ശ്രീ കെ വി ദയാലിന്റെയും കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഹെഡ് Dr. ജോഷി വി. ചെറിയാന്റെയും ഒക്കെ ശിക്ഷണത്തില്‍ മികച്ച ജൈവ കൃഷി എന്താണെന്ന് ഇവര്‍ മനസ്സിലാക്കി, തുടര്‍ന്ന് തങ്ങളുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. വയനാടിന്റെ മണ്ണിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന ഹമീദ് മാഷിന്റെ ആഗ്രഹത്തിന് അനുജന്‍ സിദ്ദീഖ് മാഷ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടുകൂടി വയനാട് ജില്ല ഫ്രാഞ്ചൈസി എന്ന സ്വപ്നവും ഇവര്‍ സഫലമാക്കി. ചെറിയ കര്‍ഷകരെ മാത്രമല്ല വലിയ എസ്റ്റേറ്റുകള്‍ പോലും ജൈവകൃഷി രംഗത്തേക്ക് കടന്നുവരുവാന്‍ തയ്യാറാണെന്നും അത്തരം ആളുകളുമായി സംസാരിക്കാന്‍ കമ്പനി അധികൃതരുടെ സേവനങ്ങളും പ്രയോജനപ്പെടുത്താറുണ്ട് എന്നും പറയുമ്പോള്‍ ഹമീദ് മാഷിന്റെ കണ്ണില്‍ വര്‍ണാഭമായ ഭാവിയുടെ പ്രതീക്ഷകള്‍ മിന്നിമറയുന്നുണ്ടായിരുന്നു.

 

വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രവര്‍ത്തന മികവ് കൊണ്ടും ചുറുചുറുക്കുകൊണ്ടും ഫ്രാഞ്ചൈസി മീറ്റിങ്ങുകളിലെ താരങ്ങളായി മാറിയിരിക്കുകയാണ് കൊടിയത്തൂരിലെ ഈ സഹോദരങ്ങള്‍. ജൈവകൃഷി വ്യാപാനത്തിനായി SPC സംഘടിപ്പിച്ച Organic Farming Trainers Training Programme (OFTTP) വിജയകരമായി പൂര്‍ത്തീകരിച്ച് സ്വന്തമായി കര്‍ഷകര്‍ക്ക് ജൈവകൃഷി ക്ലാസുകള്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍ ഇപ്പോള്‍.ബിസിനസ്സിലൂടെ ലഭിക്കുന്ന ലാഭത്തില്‍ ഉപരിയായി നാടിനും മനുഷ്യര്‍ക്കും നന്മ ചെയ്യുന്നതിന്റെ സന്തോഷവും ചാരിതാര്‍ത്ഥ്യമാണ് തങ്ങളെ ഏറ്റവും കൂടുതല്‍ ഹരംകൊള്ളിക്കുന്നതെന്ന് സിദ്ദീഖ് മാഷ് ആവേശപൂര്‍വ്വം പറഞ്ഞപ്പോള്‍, ഈ ബിസിനസ് ഞങ്ങളെ വീണ്ടും ചെറുപ്പമാക്കി കൊണ്ടിരിക്കുകയാണെന്നും ഇനി കര്‍ണാടകത്തിലേക്ക് എസ് പി സി യുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന തിരക്കിലാണ് തങ്ങളെന്നും ജേഷ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

സാമൂഹിക വ്യവസ്ഥിതികളെ പഴിക്കാതെ തങ്ങളാലാവും വിധം സമൂഹത്തില്‍ നന്മ പകരുന്ന ഇത്തരം നന്മ മരങ്ങളാണ് ഈ സമൂഹത്തെ അര്‍ത്ഥവത്താകുന്നത്.

മിഥുന്‍ പി. പി
CEO
SPC LTD
9497287063
9497172442


English Summary: Kodiyathur brothers, who sets example in organic farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine