Features

കോപ്പി ലുവാക് കൊച്ചിയിലും

ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി രുചിക്കാൻ ആഗ്രഹമുണ്ടെകിൽ ഇനി മറുനാട്ടിൽ പോകേണ്ട,കൊച്ചിയിലിരുന്നു രുചിക്കാം.ലോകത്തിലെ ഏറ്റവും പ്രശസ്തമായ കോപ്പി ലുവാക് കാപ്പി,കിലോയ്ക്ക് നാൽപ്പത്തിയഞ്ച് ലക്ഷം രൂപ വരെ വില വരുന്ന കാപ്പിക്കുരു സംസ്ക്കരിച്ചു തയാറാക്കിയെടുക്കുന്നതാണ് ഈ അതിപ്രശസ്തമായ കാപ്പി.കടയുടെ പേരും അതുതന്നെ കഫേ കോപ്പി ലുവാക്. ബിസിനസ്സുകാരനും നടനുമായ നിർമൽ ജെയ്ക്കും,കോസ്റ്റിയൂം ഡിസൈനറായ ഷീബ മണിശങ്കറും ചേര്‍ന്ന് കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ തുടക്കമിട്ട സംരംഭം ഇന്ന് കാപ്പിപ്രേമികളുടെ ഇഷ്ടയിടമായി മാറിക്കഴിഞ്ഞിരിക്കുന്നു.കോപ്പി ലുവാക്കിൻ്റെ ഒരു കപ്പിന് 1600 രൂപയാണ് വില.

kofiluwak

കോപ്പി ലുവാക്കിൻ്റെ ജന്മദേശം ഇന്തോനേഷ്യയാണ്. സാധാരണ കാപ്പിക്കുരുവിനെ പ്രത്യേകരീതിയിൽ സംസ്കരിച്ചെടുത്തതാണ് കോപ്പി ലുവാക് .മേന്മയേറിയ കാപ്പിക്കുരു വെരുക് (സിവറ്റ്) ഭക്ഷിച്ച് അതിൻ്റെ ശരീരത്തിലെ ദഹനപ്രക്രിയകള്‍ കഴിഞ്ഞ് കാഷ്ഠത്തിലൂടെ പുറത്തുവരുന്ന കാപ്പിക്കുരു വൃത്തിയാക്കിയാണ് ഈ പ്രത്യേകതരം കോഫി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. ഉല്‍പ്പാദനം വളരെ പരിമിതമായതുകൊണ്ടു തന്നെ വിലയും കൂടുന്നു. വെരുകിനെ കൂട്ടിലിട്ടു വളർത്തി കാപ്പിക്കുരു കഴിപ്പിച്ച്, കാഷ്ഠത്തിൽ നിന്നും കാപ്പിക്കുരു സംസ്ക്കരിച്ചെടുക്കുന്നതു ഇന്തോനേഷ്യയിലിപ്പോൾ വലിയ വ്യവസായമാണ്.

cafe kofiluwak

വളരെ വ്യത്യസ്തവും ആകർഷകവുമായ അകത്തളമാണ് കഫെയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടവഞ്ചി പോലും ആകര്‍ഷകമായ ഇരിപ്പിടം ആക്കിയിരിക്കുന്നു. ടയര്‍, വീപ്പ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ കൊണ്ട് പ്രത്യേകമായി ഉണ്ടാക്കിയെടുത്തതാണ് ഇവിടത്തെ ഓരോ ഫര്‍ണിച്ചറും.വിഭവങ്ങളുടെ കാര്യത്തിലും ഈ കഫേ അദ്ഭുതപ്പെടുത്തും. ഇവിടെ ഈ കോഫി മാത്രമല്ല ഉള്ളത്. 50 രൂപ മുതല്‍ ആരംഭിക്കുന്ന വിവിധ മെക്‌സിക്കന്‍-ഇറ്റാലിയന്‍ വിഭവങ്ങളോടൊപ്പം കോപ്പി ലുവാക്കിന്റേതായ സ്‌പെഷല്‍ ഡ്രിങ്കുകളുമുണ്ട്.

ഇനി കൊച്ചിയുടെ കാഴ്ചകളിലേക്കിറങ്ങുമ്പോൾ, കോപ്പി ലുവാക് കൂടി പരീക്ഷിച്ചുനോക്കാൻ മറക്കണ്ട.


English Summary: Kofi Luwak at Kochi

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds