Features

മഹാശിവരാത്രി: കൂവളം അതിവിശിഷ്ടം, വീട്ടിൽ വളർത്താമോ?

leaf
കൂവളം അതിവിശിഷ്ടം, വീട്ടിൽ വളർത്താമോ?

ഇന്ന് മഹാശിവരാത്രി. ഹൈന്ദവ വിശ്വാസ പ്രകാരം പരമശിവന്റെ ജന്മദിനമായി കണക്കാക്കുന്ന ദിവസമാണ് സാധാരണ ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രിയിൽ ശിവന് അർപ്പിക്കുന്ന ആറ് അതിവിശിഷ്ട പദാർഥങ്ങളിൽ പ്രധാനിയാണ് കൂവളം. വിശ്വാസ പ്രകാരവും ആയുർവേദ പ്രകാരവുമെല്ലാം പ്രധാനമായ ഇലകളിൽ ഒന്നാണ് കൂവളത്തിന്റെ ഇലയെന്നും പറയാം.
ശിവനും ശിവരാത്രിയും തമ്മിൽ കൂവളം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ചുവടെ വിവരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഒലിവ് ഓയിൽ ആണോ വെളിച്ചെണ്ണയാണോ ആരോഗ്യത്തിന് നല്ലത്? അറിയാം

മഹാശിവരാത്രിയും കൂവളവും തമ്മിലുള്ള ബന്ധം ( What is Bel Patra and How It Is Related to Lord Shiva?)

കൂവളത്തിന്റെ ഇലയും വൃക്ഷവും പരമശിവനുമായി ചേർന്നിരിക്കുന്നു. കൂവള മരത്തിന്‍റെ ചുവട്ടിലിരുന്ന് പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവപൂജ നടത്തിയാല്‍ പാപമുക്തി നേടുമെന്ന് വിശ്വസത്തിൽ പറയുന്നു. ശിവരാത്രി ദിനത്തില്‍ കൂവളത്തിന്റെ ഇല കൊണ്ട് അര്‍ച്ചന നടത്തിയ ശേഷം ബില്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടി ഫലം നല്‍കുമെന്നും ഹൈന്ദവർ വിശ്വസിക്കുന്നു. കൂവളത്തിന്‍റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്‍റെ തൃക്കണ്ണിന്‍റെ ആകൃതിയിൽ വിന്യസിച്ചിരിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം.

ബന്ധപ്പെട്ട വാർത്തകൾ: പാലും മണി പ്ലാന്റും ഒരുമിച്ച് സമ്പത്ത് വളർത്തും; വാസ്തു ശാസ്ത്രം പറയുന്നു

കൂവളയിലയ്ക്ക് ആയുർവേദ ഗുണങ്ങൾ ഉള്ളതിനാൽ സര്‍വരോഗ സംഹാരിയായും അറിയപ്പെടുന്നു. കൂടാതെ, ഇതിനെ അഷ്ടാംഗ ഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശിവരാത്രി ദിനത്തിൽ സമർപ്പിക്കുന്ന വഴിപാടുകളിൽ കൂവളത്തിന്റെ ഇല സമർപ്പിക്കുന്നതും വലിയ പ്രധാനമാണ്. ശിവരാത്രി ദിവസവും തലേന്നും പ്രദോഷത്തിന്‍റെ അന്നും കൂവളത്തിൽ നിന്നും ഇല പറിക്കരുതെന്നും വിശ്വാസമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: തുളസിയില ചവച്ചുതിന്നാം, കിടക്കയിൽ വിതറാം; എന്തിനെന്നല്ലേ…

ഹിന്ദുവിശ്വസത്തിലെ ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ പ്രതിനിധീകരിക്കുന്നത് കൂടിയാണ് മൂന്ന് ദളങ്ങളുള്ള കൂവളത്തിന്റെ ഇല. കൂവളത്തിന് പിന്നിലെ മറ്റൊരു വിശ്വാസം എന്തെന്നാൽ പരമശിവന്റെ പത്നി പാർവതിയുടെ വിയർപ്പ് തുള്ളികൾ ഒരിക്കൽ മന്ദ്രാഞ്ചൽ പർവതത്തിൽ വീണു. ഈ വിയർപ്പിൽ നിന്നും വളർന്നുവന്നതാണ് കൂവളമെന്നും സ്കന്ദപുരാണം പറയുന്നു. അതിനാൽ തന്നെ ശിവനെ പ്രീതിപ്പെടുത്തുന്നതിനുള്ള പൂജകളിൽ കൂവളം അതിവിശിഷ്ടമായ സ്ഥാനം വഹിക്കുന്നു.

ശിവരാത്രി ദിവസം മാത്രമല്ല, ചില രാശിക്കാർ പ്രത്യേക ദിവസങ്ങളിൽ കൂവളയില മാലയാക്കി ശിവന് സമർപ്പിക്കുന്നത് ദോഷങ്ങളെ അകറ്റാൻ സഹായിക്കുമെന്ന് പറയാറുണ്ട്. ഇത്രയും ശ്രേഷ്ഠമായി കണക്കാക്കുന്ന കൂവളം വീട്ടിൽ നട്ടുവളർത്താമോ എന്നതിലും ചില വിശ്വാസങ്ങളുണ്ട്.

കൂവളം വീട്ടിൽ വളർത്താമോ (Is It Good Or Bad Growing Bel Patra At Home?)

കൂവളം വീട്ടുമുറ്റത്ത് ഉള്ളത് ദാരിദ്ര്യത്തെ അകറ്റുമെന്നാണ് വിശ്വാസം. കാരണം, പ്രമേഹം, വാതം, കഫം പോലുള്ളവ ശമിപ്പിക്കാൻ കൂവളയില നല്ലതാണ്. കൂടാതെ, ദശമൂലങ്ങളിലൊന്നായ കൂവളത്തിന്റെ ഇല ദശമൂലാ രിഷ്ടം, വില്വാദിഗുളിക,വില്വാദി ലേഹ്യം, വില്വാദികഷായം എന്നിവ നിർമിക്കുന്നതിനുള്ള പ്രധാന ചേരുവയായും ഉപയോഗിക്കുന്നു. കൂവളം നട്ടുവളർത്തിയാൽ ആയിരംപേർക്ക് അന്ന ദാനം, ഗംഗാസ് നാനം, കാശി ദർശനം, അശ്വമേധയാഗം എന്നിവയുണ്ടാകുമെന്നും വിശ്വാസം പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷി ചെയ്യാം മധുര തുളസി


English Summary: Mahashivratri: Is It Good Or Bad Growing Bel Patra (Belva Leaves) At Home?

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds