Features

മുളയുടെ വിജയഗാഥ

ബാംഗ്ലൂരില്‍ മാനസ റാം ആര്‍ക്കിടെക്ട്‌സ് എന്ന സ്ഥാപനത്തിലെ ആര്‍ക്കിടെക്ടായ നീലം മഞ്ചുനാഥ് മുളയുടെ കരുത്തും ശേഷിയും പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതയാണ് ഇന്ന്. മുളങ്കരുത്ത് പ്രചരിപ്പിക്കാന്‍ മഞ്ചുനാഥ് നടത്തുന്ന അക്ഷീണ പരിശ്രമം ഇതിനോടകം തന്നെ ദേശീയ-അന്തര്‍ദ്ദേശീയ സംഘടനകളുടെ അംഗീകാരം നേടിക്കഴിഞ്ഞു.

കെട്ടിടനിര്‍മാണത്തിന് പരമ്പരാഗതേതരരായ വസ്തുക്കളും സുസ്ഥിരമായ ഇതര രീതികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആധുനിക നിര്‍മാണപ്രക്രിയയില്‍ മഞ്ചുനാഥ് മുളയുടെ സവിശേഷതകള്‍ പ്രചരിപ്പിക്കുന്നത്. മാത്രമല്ല വ്യത്യസ്തമായ കെട്ടിട നിര്‍മാണ രീതികളെ സംബന്ധിച്ച് ഇവര്‍ ഒരു വിജ്ഞാനസ്രോതസ്സുമാണ്.

2016-ല്‍ നടന്ന വെനീസ് ആര്‍ക്കിടെക്ചര്‍ ബിനാലെയില്‍ വച്ച് 'സിംഫണി ഓഫ് ബാംബൂസ്' എന്ന പേരില്‍ നീലം മഞ്ചുനാഥിന്റെ പുസ്തകം പ്രകാശനം ചെയ്തിരുന്നു. സുസ്ഥിരതയുടെ പ്രാണവായു ശ്വസിക്കുന്ന മുള എന്ന ചെടിയുടെ ജീവിത ചക്രത്തിലേക്ക് ഇതേക്കുറിച്ച് മഞ്ചുനാടിന്റെ ആശയങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ഈ പുസ്തകം. ഒപ്പം പരമ്പരാഗതമല്ലാത്ത വസ്തുക്കളും കെട്ടിടനിര്‍മാണത്തിനുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ ഉള്‍ക്കഴ്ചകളും ഇതിലുണ്ട്. 

ലോകത്തെ ഹരിതാഭവും ആരോഗ്യകരവുമാക്കാന്‍ മഞ്ചുനാഥ് നടത്തുന്ന വേറിട്ട ശ്രമങ്ങള്‍ക്ക് അംഗീകാരം എന്ന നിലയ്ക്ക് മുള പ്രചരിപ്പിക്കാന്‍ നടത്തുന്ന മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം എന്ന നിലയ്ക്കും 2016-17 ല്‍ ബാംഗ്ലൂര്‍ റോട്ടറി ക്ലബ്ബിന്റെ 'ബില്‍ഡിംഗ് ഡിസൈനര്‍ ഓഫ് ദ ഇയര്‍' എന്ന പുരസ്‌കാരവും ഇവര്‍ നേടിയിട്ടുണ്ട്. കൂടാതെ 'ബാംബൂ സിംഫണി' എന്ന പ്രോജക്ടിന് 2017-ലെ ആര്‍ക്കിടെക്ചര്‍ പുരസ്‌കാരവും നീലം മഞ്ചുനാഥ് കരസ്ഥമാക്കി.

മുളയുടെ ആഗോള പ്രചാരക

ആഗോളമുള സംഘടനയുടെ (WBO)  40 പ്രചാരകരില്‍ പ്രമുഖയാണ് നീലം മഞ്ചുനാഥ്. 'കഴിഞ്ഞ രണ്ട് ദശാബ്ദക്കാലം മുളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എനിക്ക് ഇതിന്റെ പല സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രകൃതി മനുഷ്യനു നല്‍കിയ അല്‍ഭുതകരമായ ഒരു സമ്മാനമാണ് മുള. ആധുനിക നിര്‍മ്മാണ തന്ത്രങ്ങളില്‍ മുളയ്ക്ക് നാം വേണ്ട പ്രാധാന്യം നല്‍കണം.

neelam manju

നീലം മഞ്ചുനാഥിന്റെ ഓഫീസില്‍ മുളയുടെ ഭംഗിയും കരുത്തും ബോധ്യമാകും വിധം നിര്‍മിച്ചതാണ്. ആഗോള മുള സംഘടന എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും ഒരു ലോക മുള സമ്മേളനം നടത്താറുണ്ട്. ഇത്തവണ ഇത് ആഗസ്റ്റ് 14 മുതല്‍ 18 വരെ മെക്‌സിക്കോയിലെ സാലപ്പ എന്ന സ്ഥലത്തു വച്ചാണ്. മുളയുടെ ഇനിയും ചൂഷണം ചെയ്യപ്പെടാത്തതും ആഗോല തലത്തില്‍ പ്രചരിപ്പിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം ഇതിന്റ സാങ്കേതിക സമിതിയിലും നീലം അംഗമാണ്. 

ആഗോള സര്‍വ്വേ 

ഒരു പ്രധാന കെട്ടിടനിര്‍മാണ സാമഗ്രി എന്ന നിലയ്ക്ക് മുള ഉപയോഗിക്കുന്നത് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മാനസ റാം ആര്‍ക്കിടെക്ട്, സെന്റര്‍ ഫോര്‍ ഗ്രീന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്‍ഡ് ടെക്‌നോളജി, ആഗോല മുള സംഘടനയുടെയും ആര്‍ച്ച് ഡെയിലിയുടെ സഹകരണത്തോടെയും ഒരു സര്‍വ്വേ നടത്തുകയുണ്ടായി. ആഗോളതലത്തില്‍ തന്നെ കെട്ടിട നിര്‍മാതാക്കളുടെ വലിയ പ്രതികരണമാണ് ഇതിനു ലഭിച്ചത്. മുളയെ ഒരു കെട്ടിടനിര്‍മാണ സാമഗ്രി എന്ന നിലയ്ക്ക് പൊതു സമൂഹവും വ്യവസായ ലോകവും എങ്ങനെ കാണുന്നു എന്നതിനെയും കുറിച്ച് ഒരു ധാരണയും സര്‍വേയില്‍ നിന്നും ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച ആശയങ്ങളും കണക്കും വിശദാംശങ്ങളും ഈ അപൂര്‍വ പ്രകൃതി സമ്പത്തിന്റെ പ്രചരണത്തിന് സഹായകമാണ് എന്നാണ് വിശ്വാസം.


Share your comments