Features
മാങ്ങ ഇഞ്ചി
മാങ്ങാ ഇഞ്ചി, പച്ച മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദുമുള്ള ഒരു ഉഷ്ണമേഖല സുഗന്ധ വിളയാണ്. പക്ഷെ എന്നാൽ പേര് പോലെ മാവുമായോ ഇഞ്ചിയുമായോ ഈ വിളയ്ക്ക് യാതൊരു സാമ്യമോ ബന്ധമോ ഇല്ലെന്നതാണ് ഏറെ രസകരം. മാങ്ങയിഞ്ചിക്ക് നിരവധി ഗുണങ്ങളാണ് ഉള്ളത് കേരളത്തിൻ്റെ കാലാവസ്ഥയില്‍ എവിടെ വേണമെങ്കിലും മാങ്ങയിഞ്ചി നടാം.
ഗുണങ്ങള്‍
വിശപ്പില്ലായ്മ അകറ്റാന്‍ ഏറെ ഉത്തമമാണ് മാങ്ങാ ഇഞ്ചി. ശരീരത്തിൻ്റെ ഊഷ്മാവ് കുറയ്ക്കുവാൻ ഇതിന് കഴിവുണ്ട്. മുളകിൻ്റെ അളവ് കുറച്ചു മാങ്ങാ യിഞ്ചി ചേര്‍ത്ത് ഉപ്പിലിട്ട കറികള്‍ മലബന്ധം അകറ്റാന്‍ ഉത്തമമാണ്. തേങ്ങയും പച്ചമുളക്, ഉള്ളി എന്നിവയും ചേര്‍ത്ത ചമ്മന്തി വളരെ സ്വാദിഷ്ടമാണ്. ഒരേസമയം ഔഷധവും സുഗന്ധവിളയുമാണ് മാങ്ങാ ഇഞ്ചി.കാഴ്ചയില്‍ അലങ്കാര ചെടികളെപ്പോലെ ഭംഗിയുള്ളതാണ്
ഗ്രോബാഗിലും വളരും
എവിടെ വേണമെങ്കിലും നട്ടുവളർത്താവുന്ന ചെടിയാണ് ഇത്. തണലുവേണമെന്നോ ,സൂര്യപ്രകാശം നന്നായി വേണമെന്നോ നിര്‍ബന്ധമില്ല. ഗ്രോ ബാഗ്, ചാക്ക്, ചട്ടികളിലുമൊക്കെ യഥേഷ്ടം നടാം. പ്രധാനമായും ഇഞ്ചി,മഞ്ഞള്‍ എന്നിവ നടുന്ന മെയ് – ജൂണ്‍ മാസങ്ങളാണ് മാങ്ങാ ഇഞ്ചി നടാന്‍ ഉത്തമമെങ്കിലും മൂപ്പെത്തിയ മാങ്ങാ ഇഞ്ചി ലഭിച്ചാല്‍ ഏതു കാലാവസ്ഥയിലും നടാം.
നടീലും പരിപാലനവും
നീര്‍വാഴ്ച്ചയുള്ള മണ്ണാണ് ഏറെ അനുയോജ്യം. ജൈവസമ്പുഷ്ടമായ പശിമരാശി മണ്ണില്‍ മാങ്ങായിഞ്ചി നന്നായി വളരും. മണ്ണും ചാണകപ്പൊടിയും അല്‍പ്പം എല്ലുപൊടിയും ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കി ഗ്രോ ബാഗിന്റെ 50-60 ശതമാനം മിശ്രിതം നിറച്ച് മാങ്ങാ ഇഞ്ചി നടാവുന്നതാണ്. ഇളക്കം കുറഞ്ഞ മണ്ണാണെങ്കില്‍ ചകിരിച്ചോറോ, മണലോ ചേര്‍ക്കുന്നത് ഉത്തമം. ഇഞ്ചി, മഞ്ഞള്‍ എന്നിവയ്ക്ക് നല്‍കുന്ന വളപ്രയോഗം തന്നെ മാങ്ങാ ഇഞ്ചിക്കും നല്‍കാം. ആറു മാസം കൊണ്ടു മാങ്ങായിഞ്ചിയുടെ വിളവ് എടുക്കാം.
English Summary: Mango Ginger
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments