Features

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിന്റെ കൃഷി അഞ്ചലില്‍

Nagamirchi

കൊല്ലം ജില്ലയിലെ അഞ്ചല്‍ പഞ്ചായത്തില്‍ താമസം, സീനിയര്‍ ബിസിനസ് ഡെവലൊപ്‌മെന്റ് മാനേജര്‍ ആയി കോര്‍പ്പറേറ്റ് കമ്പനിയില്‍ 12 വര്‍ഷം ജോലി ചെയ്തു. ഇപ്പോള്‍ 6 വര്‍ഷം ആയി ഫുള്‍ ടൈം ഹൈ ടെക് ഫാര്‍മേര്‍ ആണ്, 3 പോളിഹൗസില്‍ കൃഷി ചെയ്യുന്നു, കൂടാതെ അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ് കൃഷിയും ഉണ്ട്. ഇതാണ് അനീഷരാജ്. 2017 - 18 ലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സംസ്ഥാന ഹൈ ടെക് ഫാര്‍മേര്‍ അവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍ പോളിഹൗസില്‍ കൃഷി കൂടാതെ 100 ഗ്രോ ബാഗില്‍ വിവിധതരം മുളകുകള്‍ കൃഷി ചെയ്യുന്നു. എന്നാല്‍ അതില്‍ 25 ഗ്രോ ബാഗില്‍ ഇന്ന് ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് ആയ നാഗാ മിര്‍ച്ചി (Bhut jolokia) കൃഷിയുണ്ട്.

ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ്ല്‍ ജോലി ചെയ്യുന്ന സെക്രട്ടറിയേറ്റിലെ അനില്‍ കുമാര്‍ സാര്‍ ഒരു അവധിക്കാല കൊല്‍ക്കത്ത സന്ദശനത്തില്‍ നിന്നു കൊണ്ടുതന്നതാണ് നാഗാ മിര്‍ച്ചിയുടെ വിത്തുകള്‍. വിത്തുകള്‍ ചെറുതായി ഉണക്കി, പോര്‍ട്രൈയില്‍ പാകി കിളിപിച്ചാണ് ഗ്രോ ബാഗില്‍ നട്ടത്. അടിവളമായി, പോട്ടിങ് മിക്‌സര്‍ ആണ് ഉപയോഗിക്കുന്നത്. സ്ലറി ആണ് വളമായി നല്‍കുന്നത്. സ്യൂഡോമോണസ്, ബിവേറിയ, വെര്‍ട്ടിസീലിയം 2 ദിവസം കൂടുമ്പോള്‍ മുടങ്ങാതെ സ്‌പ്രേ ചെയ്യുന്നു. ഇപ്പോള്‍ മുളകുകള്‍ വിളവെടുപ്പ് തുടങ്ങി. 100 ഗ്രാമിന് 50 രൂപ ആണ് വില. ഒരു മീന്‍കറിക്ക് ഒരു മുളകിന്റെ പകുതി തന്നെ ധാരാളം, നല്ല മണവും, എരിവും ആണ് നാഗാ മിര്‍ച്ചിക്ക് അസ്സം, മണിപ്പൂര്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന നാഗാ ചില്ലിയെ (നാഗമിര്‍ച്ചി, Naga morich) 2007ല്‍ ലോകത്തിലെ ഏറ്റവും എരിവുളള മുളകായി ഗിന്നസ് അധികൃതരും അംഗീകരിച്ചു. ഒരു കാന്താരി മുളകിന്റെ SHUs സ്‌കോവില്‍ ഹീറ്റ് യൂണിറ്റ് ( എരിവ് അളക്കുന്ന യൂണിറ്റ് ) കാന്താരിക്ക് - 2500 SHUs നാഗാ മിര്‍ച്ചി, ghost pepper മുളകിന്റെ SHUs - 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ.

നാഗാലാന്‍ഡില്‍ ആണ് നാഗാ മിര്‍ച്ചിയുടെ ഉത്ഭവം. Bhut jolokia എന്നും നാഗാ മിര്‍ച്ചിയെ അറിയപ്പെടുന്നു. ഭീകരരെ ഒളിസങ്കേതത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതിന്, സൈനിക ക്യാമ്പുകള്‍ ആക്രമിക്കുന്ന ആനകളെ ഓടിക്കാന്‍ ഉപയോഗിച്ച മുളക് ബോംബുകള്‍ ജമ്മു കശ്മീരില്‍ അക്രമകാരികള്‍ക്കെതിരെ ഉപയോഗിച്ചു എന്നും പറയപ്പെടുന്നു. അതിനാല്‍ നാഗാ ചില്ലിയെ സ്മോക്ക് കില്ലര്‍ എന്നും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളകിനത്തില്‍ ഉള്‍പ്പെട്ട നാഗാ മിര്‍ച്ചി മുളകാണ് മുളക് ബോംബിനുള്ളില്‍ ഉപയോഗിക്കുന്നത്. നാഗാ മിര്‍ച്ചിയില്‍ നിന്നും വികസിപ്പിച്ചതാണ് ഗോസ്റ്റ് പെപ്പര്‍. കറികളില്‍ ഇതു ഉപയോഗിക്കുമ്പോള്‍ ഒരു മുളകിന്റെ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കാവൂ, കൂടാതെ വീടുകളില്‍ കടന്നു വരുന്ന എലികളെ തുരത്താനും, കൃഷിയിടത്തില്‍ കീടനാശിനിയായും നാഗാ മിര്‍ച്ചി ഉപയോഗിക്കാം. കൂടുതല്‍ സ്ഥലം പാട്ടത്തിനു എടുത്തു കൃഷി ചെയ്യാനാണ് ആഗ്രഹം. ഉടനെ തന്നെ പോളിഹൗസിലെ പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിക്കും. പയര്‍, സാലഡ് കുക്കുമ്പര്‍ എന്നിവയാണ് ആദ്യം വിളവെടുക്കുന്നത്.

കൃഷികള്‍ എല്ലാം സംരംഭമാതൃകയില്‍ ഇന്നോവേഷന്‍ ആയി ആണ് ചെയ്യുന്നത്, തക്കാളി, പാവല്‍, വഴുതന, വെണ്ട കൂടാതെ എല്ലാവിധ ഇറ്റാലിയന്‍ ലീഫി വെജിറ്റബിളും കൃഷി ചെയ്യുന്നു. 1 മാസത്തിനുള്ളില്‍ അക്വാപോണിക്‌സ് സാങ്കേതിക വിദ്യയില്‍ ഫിഷറീസ് അംഗീകാരത്തോടു കൂടി കൃഷിചെയ്ത ഗിഫ്റ്റ് തിലാപിയ വിളവെടുപ്പ് ഉണ്ടാകും ( GIFT ) കൃഷിക്ക് ആവശ്യമായുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കി കാനറാ ബാങ്ക് അഞ്ചല്‍ ബ്രാഞ്ച് കൂടെ ഉണ്ട്. ഇപ്പോള്‍ ഫിഷറീസിന്റെ RAS പ്രൊജക്ട് ചെയ്യുന്ന തിരക്കിലാണ്. അച്ഛന്‍ അമ്മ, ഭാര്യ, മകള്‍ എന്നിവരുടെ പൂര്‍ണ പിന്തുണ കൂടിയാണ് കൃഷിയിലെ വിജയം. എന്റെ കൃഷി സമൂഹത്തിനോടുള്ള പ്രതിബദ്ധത കൂടി ആണ്.

നാഗാ മിര്‍ച്ചി മുളക് വാങ്ങാന്‍ ആഗ്രഹം ഉള്ളവര്‍ വിളിക്കുക - അനീഷ് അഞ്ചല്‍ 09496209877.

 


Share your comments