നാരിലത ( liyathambara flowers ) സത്യമോ ? മിഥ്യയോ ?
തുഷാരഭാരത്താൽ നമ്രശിരസ്‌കയായി വർണ്ണവിസ്മയം തീർക്കുന്ന മനോഹരമായ പൂക്കളെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ ?
''നേരെ വിടർന്ന് വിലസീടിന നിന്നെ നോക്കി ,ആരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കാം ''
കവികൾക്കും പൂക്കൾ പ്രിയങ്കരം !
വിരൽത്തുമ്പിൽ വിവരസാങ്കേതികതയുയുടെ ഇന്ദ്രജാലക്കാഴ്ചകളുമായി ഇന്റർനെറ്റ് വ്യാപകമായ മുന്നേറ്റത്തിലെത്തിനിൽക്കുന്നു .
വിവരവിസ്ഫോടനം എന്നതിലുപരി കണ്ണുടക്കുന്ന കാണാക്കാഴ്ചകൾക്ക് ദൃശ്യവിസ്‌മയം തീർക്കുന്ന ഇടം കൂടിയാണിവിടം .
ഉടുതുണിയില്ലാതെ പൂർണനഗ്നയായി ഉടലഴക് പ്രദർശിപ്പിക്കാനെന്നപോലെ ഹരിതാഭമായ മരച്ചില്ലയിൽ തൂങ്ങിപ്പിടിച്ച് ഉഞ്ഞാലിലാടാനൊരുങ്ങിനിൽക്കുന്ന യുവസുന്ദരിയെ കണ്ടാൽ ആരെങ്കിലും ശ്രദ്ധിക്കാതെ പോകുമോ ?
എങ്കിൽ അതാണ് നാരിലത ( liyathambara flowers ) എന്ന അത്യപൂർവ്വ പുഷ്പ്പം !
ഹിമാലയൻ മേഖലകളിൽ പലേടങ്ങളിലും നാരിലത സമൃദ്ധിയായി വളരുന്നതായും നിറയെ പൂക്കളും ഫലങ്ങളും പാകമായിനിൽക്കുന്നതുമായുള്ള വാർത്തകളും വിസ്‌മയിപ്പിക്കുന്ന ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങളുടെ പങ്കു ചെറുതല്ല .
ശ്രീലങ്ക ,തായ്‌ലൻഡ് ,ഹിമാലയൻ മേഖലകൾ തുടങ്ങിയ ഇടങ്ങളിലാണത്രെ നാരിലത അധവാ liyathambara ലിയതാംബര എന്ന ഈ ചെടി സമൃദ്ധിയായി വളരുന്നതും പുഷ്പ്പിക്കുന്നതും ,
ഹിമാലയത്തിൽ തപസ്സനുഷ്ഠിക്കുന്ന ഋഷിമാരുടെ തപസ്സിളക്കാനാണ് ഈ പൂക്കൾ വിടരുന്നതെന്നും ചില പൗരാണിക ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായും പ്രചാരങ്ങളേറെ .
വിശ്വാമിത്രന്റെ തപസ്സിളക്കാൻ മേനക വന്നപോലെയാകുമോ നാരിലതയും ?
തായ്‌ലൻഡിലെ കോമിക് പുസ്തകങ്ങളിൽ വരെ നാരിലതയുടെ നിറസാന്നിധ്യം കാണാമത്രെ .
പ്രപഞ്ചശിൽപ്പിയെപ്പോലും വിസ്മയിപ്പിക്കുന്നരീതിതയിൽ സ്ത്രീ ശരീരത്തോട് ഇത്രയേറെ സാമ്യത പുലർത്തുന്ന മറ്റൊരു പ്രകൃതി വിഭവം ലോകത്തുണ്ടാവില്ല . ഇനി ഉണ്ടാവാനിടയുമില്ല.
ഇരുപത് വർഷത്തിലൊരിക്കൽ മാത്രമാണത്രെ നാരിലത എന്ന അപൂർവ്വ മരം പുഷ്‌പിണിയാവുന്നതും ചില്ലകളിൽ സ്ത്രീരൂപം പ്രാപിക്കുന്നതും .
ഇത്രയൊക്കെയാണെങ്കിലും സസ്യശാസ്ത്രജ്ഞമാരുടെ കണ്ടത്തലോ ,അംഗീകാരമോ ,സാക്ഷ്യപ്പെടുത്തലോ നാരിലത എന്ന ഹിമാലയൻ ചെടി ഇതുവരെ നേടിയില്ലെന്നുതന്നെ വേണം കരുതാൻ .
ഹിമാലയൻ പ്രദേശത്ത് നാരിലത എന്ന വിചിത്രസൃഷ്‌ടി നിലവിലില്ലെന്നും ഇതൊരു സങ്കൽപ്പ സൃഷ്ടിയാണെന്നും പ്രമുഖ വാർത്ത ഉറവിടങ്ങൾ ഇതിനകം വ്യക്തമാക്കാതെയുമല്ല .
ഇതൊരു വ്യാജ വാർത്തയാണ് കെട്ടുകഥയും തട്ടിപ്പുമാണെന്ന് വിശ്വസിക്കുന്നവരോളം തന്നെ ആളുകൾ ഇന്റർനെറ്റിൽ ചുറ്റിക്കറങ്ങി നാരീലതയുടെ അംഗസൗഷ്ഠവത്തിൽ കൺചിമ്മാതെ നോക്കിനിൽക്കുന്നവരാണെന്നത് നിഷേധിക്കാനാവാത്ത മറ്റൊരുസത്യം .
നാരിലത ശരിക്കും ഒരു തട്ടിപ്പാണോ ? അതോ യാഥാർഥ്യമോ ? അല്ലെങ്കിൽ മിഥ്യയോ ?
പ്രകൃതിയെക്കുറിച്ചും പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ചും ,പ്രകൃതിവിഭവങ്ങളെക്കുറിച്ചും പരീക്ഷണ നിരീക്ഷണ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സസ്യശാസ്തജ്ഞന്മാർക്ക് നാരിലതയെക്കുറിച്ച് വല്ല അറിവു വുമുണ്ടോ ? ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ ?
അതോ ഇത് കേവലം വികലമായ മാനസികനിലയുള്ള ആരുടെയോ ബുദ്ധിയിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ഭാവനാസൃഷ്ട്ടിയോ ? വിനോദത്തിനായുള്ള വെറുമൊരു തട്ടിപ്പ് പരിപാടിയോ ?
https://www.youtube.com/watch?v=aTs8cFWjNF0
https://www.youtube.com/watch?v=BKAS_VvUhDI
It is believed that Narilatha flower plants grow in the Himalayan region in India and they bloom at 20-year intervals.This flower image is designed in the shape of a naked woman, and said to be as a rare flower.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാർഷിക വികസന പദ്ധതികളുമായി ആലപ്പുഴ നഗരസഭ
English Summary: Narilatha plant, is it real or absurd ?
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments