Features

നാരിലത ( liyathambara flowers ) സത്യമോ ? മിഥ്യയോ ?

Nari-latha

തുഷാരഭാരത്താൽ  നമ്രശിരസ്‌കയായി വർണ്ണവിസ്മയം തീർക്കുന്ന മനോഹരമായ പൂക്കളെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ ?

''നേരെ വിടർന്ന് വിലസീടിന നിന്നെ നോക്കി ,ആരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കാം ''

കവികൾക്കും പൂക്കൾ പ്രിയങ്കരം !

വിരൽത്തുമ്പിൽ വിവരസാങ്കേതികതയുയുടെ ഇന്ദ്രജാലക്കാഴ്ചകളുമായി ഇന്റർനെറ്റ് വ്യാപകമായ മുന്നേറ്റത്തിലെത്തിനിൽക്കുന്നു .

വിവരവിസ്ഫോടനം എന്നതിലുപരി കണ്ണുടക്കുന്ന കാണാക്കാഴ്ചകൾക്ക് ദൃശ്യവിസ്‌മയം തീർക്കുന്ന ഇടം കൂടിയാണിവിടം .

ഉടുതുണിയില്ലാതെ പൂർണനഗ്നയായി ഉടലഴക് പ്രദർശിപ്പിക്കാനെന്നപോലെ ഹരിതാഭമായ  മരച്ചില്ലയിൽ തൂങ്ങിപ്പിടിച്ച് ഉഞ്ഞാലിലാടാനൊരുങ്ങിനിൽക്കുന്ന യുവസുന്ദരിയെ കണ്ടാൽ ആരെങ്കിലും ശ്രദ്ധിക്കാതെ പോകുമോ ?

എങ്കിൽ അതാണ് നാരിലത ( liyathambara flowers ) എന്ന അത്യപൂർവ്വ പുഷ്പ്പം !

ഹിമാലയൻ മേഖലകളിൽ പലേടങ്ങളിലും നാരിലത  സമൃദ്ധിയായി വളരുന്നതായും നിറയെ പൂക്കളും  ഫലങ്ങളും പാകമായിനിൽക്കുന്നതുമായുള്ള വാർത്തകളും വിസ്‌മയിപ്പിക്കുന്ന ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങളുടെ പങ്കു ചെറുതല്ല .

ശ്രീ‌ലങ്ക ,തായ്‌ലൻഡ് ,ഹിമാലയൻ മേഖലകൾ തുടങ്ങിയ ഇടങ്ങളിലാണത്രെ നാരിലത അധവാ  liyathambara ലിയതാംബര എന്ന ഈ ചെടി സമൃദ്ധിയായി വളരുന്നതും പുഷ്പ്പിക്കുന്നതും ,

ഹിമാലയത്തിൽ തപസ്സനുഷ്ഠിക്കുന്ന  ഋഷിമാരുടെ തപസ്സിളക്കാനാണ് ഈ പൂക്കൾ വിടരുന്നതെന്നും ചില  പൗരാണിക ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായും പ്രചാരങ്ങളേറെ .

വിശ്വാമിത്രന്റെ തപസ്സിളക്കാൻ മേനക വന്നപോലെയാകുമോ നാരിലതയും ? 

തായ്‌ലൻഡിലെ കോമിക് പുസ്തകങ്ങളിൽ വരെ നാരിലതയുടെ നിറസാന്നിധ്യം കാണാമത്രെ .

പ്രപഞ്ചശിൽപ്പിയെപ്പോലും വിസ്മയിപ്പിക്കുന്നരീതിതയിൽ  സ്ത്രീ ശരീരത്തോട് ഇത്രയേറെ സാമ്യത പുലർത്തുന്ന മറ്റൊരു പ്രകൃതി വിഭവം ലോകത്തുണ്ടാവില്ല . ഇനി ഉണ്ടാവാനിടയുമില്ല. 

ഇരുപത് വർഷത്തിലൊരിക്കൽ മാത്രമാണത്രെ നാരിലത എന്ന അപൂർവ്വ മരം പുഷ്‌പിണിയാവുന്നതും  ചില്ലകളിൽ സ്ത്രീരൂപം പ്രാപിക്കുന്നതും .

ഇത്രയൊക്കെയാണെങ്കിലും സസ്യശാസ്ത്രജ്ഞമാരുടെ കണ്ടത്തലോ ,അംഗീകാരമോ ,സാക്ഷ്യപ്പെടുത്തലോ നാരിലത എന്ന ഹിമാലയൻ ചെടി ഇതുവരെ നേടിയില്ലെന്നുതന്നെ വേണം കരുതാൻ .

ഹിമാലയൻ പ്രദേശത്ത്‌ നാരിലത എന്ന വിചിത്രസൃഷ്‌ടി നിലവിലില്ലെന്നും ഇതൊരു സങ്കൽപ്പ സൃഷ്ടിയാണെന്നും പ്രമുഖ വാർത്ത ഉറവിടങ്ങൾ ഇതിനകം വ്യക്തമാക്കാതെയുമല്ല .

ഇതൊരു വ്യാജ വാർത്തയാണ് കെട്ടുകഥയും തട്ടിപ്പുമാണെന്ന്  വിശ്വസിക്കുന്നവരോളം തന്നെ ആളുകൾ ഇന്റർനെറ്റിൽ ചുറ്റിക്കറങ്ങി നാരീലതയുടെ അംഗസൗഷ്ഠവത്തിൽ കൺചിമ്മാതെ നോക്കിനിൽക്കുന്നവരാണെന്നത് നിഷേധിക്കാനാവാത്ത മറ്റൊരുസത്യം .

നാരിലത ശരിക്കും ഒരു തട്ടിപ്പാണോ ? അതോ യാഥാർഥ്യമോ ? അല്ലെങ്കിൽ മിഥ്യയോ ?

പ്രകൃതിയെക്കുറിച്ചും പ്രകൃതിയിലെ  പ്രതിഭാസങ്ങളെക്കുറിച്ചും ,പ്രകൃതിവിഭവങ്ങളെക്കുറിച്ചും പരീക്ഷണ നിരീക്ഷണ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സസ്യശാസ്തജ്ഞന്മാർക്ക് നാരിലതയെക്കുറിച്ച്‌ വല്ല അറിവു വുമുണ്ടോ ? ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ ?

അതോ ഇത് കേവലം വികലമായ മാനസികനിലയുള്ള ആരുടെയോ ബുദ്ധിയിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ഭാവനാസൃഷ്ട്ടിയോ ? വിനോദത്തിനായുള്ള വെറുമൊരു തട്ടിപ്പ് പരിപാടിയോ ?

https://www.youtube.com/watch?v=aTs8cFWjNF0 

https://www.youtube.com/watch?v=BKAS_VvUhDI 

It is believed that  Narilatha flower plants grow in the Himalayan region in India and they bloom at 20-year intervals.This flower image is designed  in the shape of a naked woman, and said to be as a rare flower.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാർഷിക വികസന പദ്ധതികളുമായി ആലപ്പുഴ നഗരസഭ


English Summary: Narilatha plant, is it real or absurd ?

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine