Features

ജൈവ കൃഷിയ്ക്കും വിപണനത്തിനും മാതൃകയായി നെടുവത്തൂര്‍

കൊല്ലം ജില്ലയിലെ വി.എഫ്.പി.സി.കെ.യുടെ ആദ്യത്തെ വിപണിയായ നെടുവത്തൂര്‍ ഇന്ന് മറ്റേത് വിപണിയ്ക്കും മാതൃകയാണ്. മണ്ണില്‍ കനകം വിളയിക്കുന്ന ജൈവ കര്‍ഷകരും മൃഗപക്ഷി പരിപാലകരും ഗ്രാമ പഞ്ചായത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരേ മനസ്സോടെ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ നെടുവത്തൂരില്‍ പുതിയൊരു കാര്‍ഷിക സംസ്‌ക്കാരം ഉടലെടുത്തു.

2003 ല്‍ ആരംഭിച്ച വിപണിയില്‍ ഇന്ന് 20 ഓളം വരുന്ന കര്‍ഷകര്‍ ഉള്‍പ്പെടുന്ന 18 ക്ലസ്റ്റര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തമായും പാട്ടത്തിനെടുത്തുമാണ് പ്രധാനമായും ഇവിടെ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. വിപണിയുടെ തുടക്കത്തില്‍ 35000 ലക്ഷം രൂപയുടെ പച്ചക്കറി വിറ്റുവരവ് ലഭിച്ചെങ്കില്‍ ഇന്ന് ഏകദേശം രണ്ടരകോടിയുടെ വിറ്റുവരവ് ഉണ്ട്. ലഭ്യമാക്കുന്ന ജൈവ പച്ചക്കറിയുടെ ഗുണമേന്മയും പുതുതലമുറ കൃഷിയിലേക്ക് ഇറങ്ങിയതിന്റെ ഫലവുമാണ് ഈ വളര്‍ച്ചയ്ക്കുപിന്നിലെന്ന് നിസംശയം പറയാം.

പ്രസിഡന്റ് അടക്കമുള്ളവരുടെ ശരിയായ നിയന്ത്രണത്തിലും ഒത്തൊരുമയോടെയും പോകുന്നതിനാല്‍ എല്ലാ കര്‍ഷകര്‍ക്കും ആവശ്യാനുസരണം ആനുകൂല്യങ്ങളും പുതിയ വിത്തിനങ്ങളും സാങ്കേതിക വിദ്യകളും ശരിയായ രീതിയില്‍ ലഭിക്കുന്നു. ഇതുകൂടാതെ കൊല്ലത്തെ മറ്റ് വിപണികള്‍ ചന്തകള്‍, ഗവ. വിപണന കേന്ദ്രങ്ങള്‍, എന്നിവയായും ശരിയായ രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ ഇവിടുത്തെ കര്‍ഷകര്‍ക്ക് പച്ചക്കറി വിപണനം ഒരു ഭാരമാകുന്നില്ല. നെടുവത്തൂരിലെ കാര്‍ഷികസംസ്‌കാരത്തിന് കാരണക്കാരായ ചില കര്‍ഷകരെ പരിചയപ്പെടാം. 

വിപണിയുടെ കാരണവര്‍

Prabhakaran

നെടുവത്തൂര്‍ വിപണിയുടെ ആദ്യകാല പ്രസിഡന്റും, നിലവിലെ പ്രസിഡന്റുമായ വി. പ്രഭാകരന്‍ പിള്ള പരമ്പരാഗതമായി. കൃഷി ചെയ്തു വരുന്ന കര്‍ഷക കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരാണ്.വിപണിയില്‍ എത്തുന്ന പച്ചക്കറികള്‍ ഉചിതമായ രീതിയില്‍ ലേലം ചെയ്ത് കര്‍ഷകന് ലാഭം ലഭിക്കുന്നു എന്ന് അദ്ദേഹം ഉറപ്പ് വരുത്താറുണ്ട്. അമിതമായി കൃഷി ചെയ്തെടുത്ത പച്ചക്കറികള്‍ വിവിധ ചന്തകളിലേക്ക് ആവശ്യാനുസരണം ശരിയായി വിപണനം നടത്തി. തന്നെ ആശ്രയിച്ച കര്‍ഷകന് ഒരു നഷ്ടവും വരരുത് എന്നത് അദ്ദേഹത്തിന്റെ വിശാലമനസ്‌കതയും ഉറച്ച മനസ്സും തന്ത്രപരമായ വിപണനരീതിയും എടുത്തു കാണിക്കുന്നു. സ്വന്തമായുളള നാലേക്കര്‍ സ്ഥലത്ത് വാഴ, പച്ചക്കറി, വെറ്റിലക്കൊടി എന്നിവ കൃഷി ചെയ്യുന്നു. കൃഷി ലാഭകരമായ തൊഴില്‍ ആണെന്നാണ് അദ്ദേഹത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ഫോണ്‍ - 8086443818 

റെഡ് ലേഡി പപ്പായ സ്പെഷ്യലിസ്റ്റ്

C. Suresh Kumar

പാരമ്പര്യമായി കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട കുടുംബത്തിലെ അംഗമാണ് സി സുരേഷ്‌കുമാര്‍. വെറ്റിലകൊടിയായിരുന്നു പ്രധാന കൃഷി. വിപണിയിലെ ക്ലസ്റ്റര്‍ അംഗങ്ങളില്‍ പ്രധാനി. നാടന്‍ വിത്തിനങ്ങളും ഹൈബ്രിഡ് വിത്തിനങ്ങളും ഒരേപോലെ കൃഷി ചെയ്യുന്നു. കൃഷിഭവന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറില്‍ നിന്ന് വിദഗ്ധ ട്രെയിനിങ്ങ് ലഭിച്ച രണ്ട് കര്‍ഷകരില്‍ ഒരാള്‍. റെഡ് ലേഡി പപ്പായയില്‍ സ്പെഷ്യലിസ്റ്റാണ് ഇദ്ദേഹം. അതോടൊപ്പം റെഡ് ലേഡി പപ്പായ കൃഷി കമ്മിറ്റിയിലെ സെക്രട്ടറി കൂടിയാണ്. കൃഷിക്കാരനില്‍ നിന്നും ഉപരിയായി ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. ഹോര്‍ട്ടികോര്‍പ്പിന്റെയും നെടുവത്തൂര്‍ കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ 25 സെന്റില്‍ 250 റെഡ് ലേഡി പപ്പായ വളര്‍ത്തുവാനുളള കൊല്ലത്തെ ആദ്യ കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് അദ്ദേഹം.  ഫോണ്‍ - 9495433262

പാറമടയിലെ ഫലഭൂമി

sundaran

നെടുവത്തൂരിലെ പഴവര്‍ഗ്ഗ കൃഷിയിലെ പ്രമുഖനാണ് സുന്ദരന്‍. പുതുതലമുറയിലെ കൃഷിക്കാരനും. ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നു ഇദ്ദേഹം. തട്ട് തട്ടുകളായി പാറമടയില്‍ ഭൂമിയെ തിരിച്ചാണ് ഇദ്ദേഹത്തിന്റെ കൃഷിരീതി. അതോടൊപ്പം പാറമേടയിലെ വെള്ളം ഡ്രിപ്പ് ഇറിറേഷന്‍ സിസ്റ്റം ഉപയോഗിച്ച് എല്ലാ വിളകളിലേക്കും സ്പ്രിങ്കിളിങ്ങ് പൈപ്പ് വഴി എത്തിക്കുന്നു. വിവിധ പന്തലുകളില്‍ പാവല്‍, പയര്‍, പടവലം, എന്നിവയും, വെണ്ട, മുളക്, ചീര തുടങ്ങിയവയും താഴെ താഴെ കൃഷിചെയ്തിരിക്കുന്നു. കൃഷിഭവന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറില്‍ നിന്ന് വിദഗ്ധ ട്രെയിനിങ്ങ് ലഭിച്ച രണ്ട് കര്‍ഷകരില്‍ ഒരാള്‍. മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍, സപ്പോട്ട, റെഡ്ലേഡി പപ്പായ, ആപ്പിള്‍ ചാമ്പ, എലിഫന്റ് ആപ്പിള്‍, മിറാക്കിള്‍ ഫ്റൂട്ട്, മാവ്, ചക്ക എന്നിവയും അദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. ഫോണ്‍ - 9495506792

നേതൃനിരയിലെ യുവകര്‍ഷകന്‍

sunil

വിപണിയിലെ യുവകര്‍ഷകരില്‍ പ്രധാനിയാണ്  സുനില്‍കുമാര്‍. എം. വിപണിയിലെ ലേല നടപടികള്‍, ഓഫീസ് കാര്യങ്ങള്‍, പച്ചക്കറികളുടെ കയറ്റിറക്ക് തുടങ്ങി എല്ലായിടത്തും ഒരേപോലെ ഓടി നടന്ന് വിപണിയുടെ ശരിയായ പ്രവര്‍ത്തനം നടന്നു പോകുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നു. നെടുവത്തൂരില്‍ കൃഷിയുമായി ബന്ധപ്പെട്ട മിക്ക കമ്മിറ്റികളിലെയും നേതൃത്വതലങ്ങളില്‍ സജീവമായി നില്‍ക്കുന്നു. സുനില്‍ 25 പേര്‍ അടങ്ങുന്ന ക്ലസ്റ്റര്‍ കര്‍ഷകരിലെ ഒരു അംഗമാണ്. ഏകദേശം ഒരേക്കര്‍ സ്ഥലത്ത് നേന്ത്രന്‍, കപ്പ വാഴ, കോവയ്ക്ക, പടവലം, പാവല്‍, വെണ്ട, പയര്‍ എന്നിവ കൃഷി ചെയ്യുന്നു. ഫോണ്‍ : 9539863888

ജൈവകൃഷിയിലെ 'അക്ഷയശ്രീ'

bindhu

സംസ്ഥാനതലത്തില്‍ മികച്ച ജൈവകൃഷിക്കായി സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന അക്ഷയശ്രീ 2017 അവാര്‍ഡിന് അര്‍ഹമായ ജൈവകര്‍ഷക. ഒറ്റ മനസ്സോടെ ഇറങ്ങി ജൈവകൃഷിയിലേക്ക് തിരിച്ച നെടുവത്തൂരിലെ ഏക ജൈവകുടുംബം. സമ്പൂര്‍ണ്ണ ജൈവകൃഷി ആയതിനാല്‍ ഇവരുടെ ഉത്പന്നങ്ങള്‍ സമൂഹത്തില്‍ വന്‍ ഡിമാന്റാണ്. കിട്ടിയ അവാര്‍ഡുകള്‍ - നെടുവത്തൂര്‍ പഞ്ചായത്തിലെ മികച്ച ജൈവകര്‍ഷക, പഞ്ചായത്തിലെ ലീഡ് ഫാര്‍മര്‍, ക്ഷീരസംഘത്തിലെ ബോര്‍ഡ് മെമ്പര്‍, കുടുംബശ്രീ എ.ഡി.എസ്. വാര്‍ഷിക യോഗത്തില്‍ എം.എല്‍.എ യില്‍ നിന്നും പ്രത്യേക പുരസ്‌കാരം, പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദകയ്ക്കുള്ള അംഗീകാരം തുടങ്ങിയവ. ഫോണ്‍ - 9447790944

കാര്‍ഷിക എന്‍സൈക്ലോപീഡിയ

sajju

സജുവിനെ നെടുവത്തൂര്‍ വിപണിയുടെ താരരാജാവ് എന്ന് വിളിക്കുന്നതാണ് ഉത്തമം. നല്ല വിളവ് തരുന്നതും കാണാന്‍ ഇമ്പമുളളതും ആയ പച്ചക്കറികളുടെ വിത്തുകള്‍ എന്ത് വിലകൊടുത്തും വാങ്ങിച്ച് ഓഫ് സീസണ്‍ സമയത്തും കൃത്യമായ ചിട്ടയോടെ ശരിയായ രീതിയില്‍ കീടനാശിനിയും വളവും നല്‍കി പച്ചക്കറി നൂറുമേനി വിളയിച്ചെടുക്കുന്ന ഒരു യുവകര്‍ഷകനാണ്  സജു. എ.എസ്. വി.എഫ്.പി.സി.കെ യുടെ ഏറ്റവും മികച്ച കര്‍ഷകന്‍ എന്ന അവാര്‍ഡ് ലഭിച്ചയാള്‍. കൊല്ലം ജില്ലയില്‍ തന്നെ റെക്കോര്‍ഡ് രീതിയില്‍ പച്ചക്കറി കൃഷി ചെയ്യുന്നതും കൃഷിയെ കറ തീര്‍ന്ന പ്രൊഫഷനായി കണ്ട ചെറുപ്പക്കാരന്‍. ഏകദേശം ശരാശരി ഒരു വര്‍ഷം 10 ലക്ഷം രൂപയുടെ പച്ചക്കറി വിപണനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ സഞ്ചരിക്കുന്ന ഒരു കാര്‍ഷിക എന്‍സൈക്ലോപീഡിയ കൂടി ആണ്. കരുത്താര്‍ന്ന മനസ്സും ദീര്‍ഘവീക്ഷണവും കൃഷിയോടുളള പ്രതിബദ്ധതയും ഇദ്ദേഹത്തെ മറ്റ് കര്‍ഷകരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നു. ഫോണ്‍ - 9400271825

നാടന്‍ വിത്തുകളുടെ സംരക്ഷകന്‍

sreedharan


ശ്രീധരന്‍ പിള്ള
വിപണിയിലെ ക്ലസ്റ്റര്‍ ഗ്രൂപ്പിന്റെ പ്രസിഡന്റും കഴിഞ്ഞ 40 വര്‍ഷമായി പാരമ്പര്യമായി കൃഷി ചെയ്യുന്ന കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരുമാണ്. ഏകദേശം ഒരേക്കര്‍ സ്ഥലത്ത് സമ്മിശ്രകൃഷി ചെയ്യുന്ന ഇദ്ദേഹം മുളക്, തക്കാളി, വാഴ, പടവലം എന്നിവ കൃഷി ചെയ്യുന്നുണ്ട്. പാരമ്പര്യ അറിവുകളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിച്ചുള്ള കൃഷിരീതിയാണ് അവലംബിക്കുന്നത്. ചെറിയ രീതിയില്‍ നാടന്‍ പാവല്‍ കൃഷിയും ചെയ്യുന്നു. നാടന്‍ വിത്തുകളുടെ ഒരു സംരക്ഷകനുമാണ്. ഫോണ്‍ - 8086045975

പച്ചക്കറിക്കൃഷിയിലെ മാതൃക

sudhakaran

പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന കര്‍ഷകകുടുംബത്തിലെ ഇപ്പോഴത്തെ കാരണവരാണ് സുധാകരന്‍പിളള. ഏകദേശം ഒരേക്കറോളം സ്ഥലത്ത് അദ്ദേഹം കൃഷി ചെയ്യുന്നു. പച്ചക്കറി, വാഴ, വെറ്റിലകൊടി എന്നിവയാണ് പ്രധാനകൃഷി. ഇതില്‍ പച്ചക്കറിയായി പാവല്‍, പടവലം, പയര്‍ എന്നിവ പ്രധാനമായും കൃഷി ചെയ്യുന്നു. കൊല്ലത്തെ കൃഷി വിജ്ഞാനകേന്ദ്രമായ സദാനന്ദപുരത്തിന്റെ കാര്‍ഷികപരീക്ഷണത്തോട്ടമാണ് ഇദ്ദേഹത്തിന്റെ കൃഷി സ്ഥലം. ഹോര്‍ട്ടികോര്‍പ്പിന്റെയും നെടുവത്തൂര്‍ കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ 25 സെന്റില്‍ 250 റെഡ് ലേഡി പപ്പായ വളര്‍ത്തുവാനുളള കൊല്ലത്തെ ആദ്യ കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഫോണ്‍ - 9037206880

വെറ്റിലക്കൃഷിയിലെ വിജയഗാഥ

sudheesh

സുധീഷ്. എസ്, പാരമ്പര്യ കര്‍ഷക കുടുംബത്തിലെ അംഗവും സ്വന്തമായി ഒരേക്കര്‍ സ്ഥലത്ത് മുപ്പത് വര്‍ഷമായി നെല്‍കൃഷിയും, പടവലവും, വാഴയും, പാവലും സമ്മിശ്രമായി ചെയ്തു വരുന്നു. വെറ്റിലകൊടിയാണ് മറ്റൊരു പ്രധാന കൃഷി. ആഴ്ചയില്‍ വിപണിയില്‍ നിന്നും നല്ലൊരു വരുമാനം അതില്‍ നിന്ന് കിട്ടുന്നു. കൃഷിഭവന്റെ സഹായത്തോടെ 25 വര്‍ഷത്തോളം തരിശായി കിടന്ന 4 ഹെക്ടറോളം വരുന്ന വയല്‍ പുനര്‍ജീവിപ്പിച്ച് നെല്‍കൃഷി ചെയ്ത് വിജയിപ്പിച്ച കര്‍ഷകരില്‍ ഒരു പ്രമുഖ പങ്ക് ഇദ്ദേഹത്തിനുണ്ട്. ഫോണ്‍ - 9744415837

കൃഷിയിലെ 'മാതൃക'

ramachandran

രാമചന്ദ്രന്‍ പിള്ള എം.ജി, വിപണിയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തിക്കുന്നതില്‍ പ്രമുഖന്‍. ആത്മയുടെയും, ലീഡ്സിന്റെയും മാതൃകാതോട്ടങ്ങള്‍ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ചെയ്തിട്ടുണ്ട്. പടവലവും, മുളകുമാണ് പ്രധാന കൃഷി. ഏകദേശം ഒരേക്കറോളം സ്ഥലത്ത് നിന്ന് ആറു ലക്ഷം രൂപയോളം കൃഷിയില്‍ നിന്ന് വരുമാനമായി ലഭിക്കാറുണ്ട്. ഫോണ്‍ - 9961819338.

സംയോജിത കൃഷി മുതല്‍ സമ്മിശ്ര കൃഷി വരെ ഇവിടെ വിജയകരമായി നടന്നുപോകുന്നു. ജൈവ കൃഷിയോടൊപ്പം ക്ഷീരമേഖലയിലേക്കും കൂടുതല്‍ കര്‍ഷകര്‍ വന്നുതുടങ്ങിയിരിക്കുന്നു.  ഇത് ഭാവിയില്‍ നെടുവത്തൂരിനെ ഒരു മികച്ച ക്ഷീരമേഖല കൂടിയാക്കി മാറ്റാന്‍ സഹായിക്കുന്നതാണ്.

English Summary: neduvatoor

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds