Features
സംരംഭം - നോൺ വെജ് കൂട്ടുകൾ
മൽസ്യ മാംസ ഉപഭോഗത്തിൽ കേരള ജനത മുന്നിൽ തന്നെയാണ്. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ജോലിക്കാരാണെങ്കിൽപോലും ഒരു നേരമെങ്കിലും നോൺ വെജ് പാചകം ചെയ്യാതിരിക്കില്ല എന്നതാണ് വാസ്തവം. ഇങ്ങനെയുള്ള സാഹചര്യത്തിൽ വളരെ ലാഭകരമായി ചെയ്യാവുന്ന ഒരു തൊഴിൽ സംരംഭമാണ് നോൺ വെജ് കറിപ്പീസുകൾ തയ്യാറാക്കി നൽകുക എന്നത്. ഇറച്ചിയോ മീനോ വെട്ടികഴുകി മുറിച്ചു കറിവയ്ക്കാൻ പാകത്തിനുള്ള കഷണങ്ങൾ ആക്കി വിപണനം ചെയ്താൽ വളരെ ലാഭകരമായ ബിസിനസ് ആണ്.
മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ , കേരളത്തിലെ ബ്രഹ്മഗിരി പ്രോഡക്ടസ് എന്നിവ വർഷങ്ങൾ ചെയ്തുവരുന്ന വ്യവസായമാണിത്. സമാനമായ രീതിയിലാണ് തുടങ്ങേണ്ടത് എന്നാൽ ഇതൊരു ചെറിയ രീതിയിലുള്ള സംരംഭം ആയിരിക്കുന്നതാണ് സൗകര്യം. ഒരു തവണ മാത്രം മൂല്യ വർദ്ധനവ് നടത്തിയ ഭക്ഷ്യോത്പന്നം. വേണമെങ്കിൽ കറിമസാലകൾ ചേർത്ത് മാരിനേറ്റ് ചെയ്തു പാക് ചെയ്തും ഇവ വിപണിയിൽ എത്തിക്കാം. ശീതീകരിച്ചു സൂക്ഷിക്കാൻ ഫ്രീസർ, വൃത്തിയായി പാക്കിങ് ചെയ്യാനുള്ള രീതികൾ, മാലിന്യങ്ങൾ അതാതു സമയങ്ങളിൽ നിർമാർജനം ചെയ്യാനുള്ള സംവിധാനം എന്നിവയടക്കം 2 ലക്ഷം രൂപ ചെലവിൽ ആരംഭിക്കാവുന്ന ഒരു സംരംഭമാണിത്.

English Summary: Non -Veg kits an ideal way to start an enterprise
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments