<
Features

''ഒറ്റ ക്ലിക്ക്'' വിത്തും വളവും പടിക്കലെത്തും

ohome
വിത്തും ജൈവവളവും തേടി മാര്‍ക്കറ്റിലേക്കുള്ള യാത്ര ഇനി അവസാനിപ്പിക്കാം. പകരം നിങ്ങളുടെ കൈയിലുള്ള മൊബൈല്‍ ഫോണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി, കൃഷിക്കാവശ്യമുള്ള ഏത് വസ്തുക്കളും നിങ്ങളുടെ വീട്ടുപടിക്കലെത്തും. വിത്തും വളവും മാത്രമല്ല, ഭൗമസൂചികകളെ ആസ്പദമാക്കിയുള്ള വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളും ഇവിടെ നിന്നുതന്നെ ലഭിക്കും. കണ്ണൂരില്‍  ആരംഭിച്ച Ohome Farm and Natural Products India Pvt Ltd (OHOME) ആണ് ഈ ജൈവ വൈവിധ്യം നമ്മുടെ വീട്ടുപടിക്കലേക്ക് എത്തിക്കുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് പ്ലേസ്റ്റോറില്‍ പോയി  OHOME എന്ന ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക. 

OHOME ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ്. എല്ലാവരെയും കൃഷിക്കാരാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് OHOME എന്ന മൊബൈല്‍ അപ്ലിക്കേഷന്റെ പിറവി. ആന്‍ഡ്രോയ്ഡിലും IOS ലും ഇത് ലഭ്യമാണ്. www.ohomeindia.com എന്ന വെബ്‌സൈറ്റിലൂടെയും ഓപ്പറേറ്റ് ചെയ്യാം.

ohome store
ജൈവകൃഷി പ്രോത്സാഹിപ്പിക്കാനാണ് OHOME അതിന്റെ പ്രവര്‍ത്തനപദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ഷകന് കൃഷിക്കാവശ്യമുള്ളതെല്ലാം ഓണ്‍ലൈന്‍ വഴി എത്തിക്കുന്ന കേരളത്തിലെ, ഒരുപക്ഷേ, ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണിത്. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന ഉല്പന്നങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇന്ത്യയിലെവിടെയും വിതരണം ചെയ്യാനാവശ്യമായ ശക്തമായ സംവിധാനവും OHOME ന് ഉണ്ട്. എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോര്‍ തുടങ്ങി ചാണകം വരെയുള്ള ജൈവവളങ്ങള്‍, ബ്രാന്‍ഡഡ് ജൈവ വളങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ചെടികള്‍, ഗാര്‍ഡന്‍ സെറ്റിംഗ്, ചെടിച്ചട്ടികള്‍, ജൈവ ഹോര്‍മോണുകള്‍, ജൈവ കീടനാശിനികള്‍, USDA സര്‍ട്ടിഫിക്കേഷനുള്ള ജൈവ ഭക്ഷ്യവസ്തുക്കള്‍, ഗ്രോബാഗുകള്‍ തുടങ്ങി കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങി കൃഷിക്കാവശ്യമായ ഏത് വസ്തുക്കളും കൃഷിക്കാര്‍ക്ക് ഏറ്റവും വില കുറച്ച് ലഭ്യമാക്കുന്നു.
 
സ്ത്രീകള്‍ക്ക് അവരുണ്ടാക്കിയ ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായും OHOME പ്രവര്‍ത്തിക്കുന്നു. ഭൗമപ്രാധാന്യമുള്ള, ആറന്മുള കണ്ണാടി മുതല്‍ പയ്യന്നൂര്‍ കൈത്തറി വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രചാരം നേടിയ വ്യത്യസ്ത ഉല്പന്നങ്ങളും ലഭ്യമാക്കുന്നുണ്ട്. 
 
കര്‍ഷകര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ വീഡിയോ ദൃശ്യങ്ങളിലൂടെ കൃഷിസംന്ധമായ ഏത് വിഷയവും പഠിപ്പിക്കാനുള്ള സംവിധാനവും OHOME ഒരുക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഗ്രോബാഗില്‍ എങ്ങനെ കൃഷി ചെയ്യാം, കീടങ്ങളെ എങ്ങനെ ചെറുക്കാം, വളപ്രയോഗത്തിനുള്ള സമയം, കൃഷിയിറക്കാനുള്ള സമയമേത് തുടങ്ങി നിരവധി വിഷയങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന, കൃഷിവിദഗ്ദ്ധരും കര്‍ഷകരും വിവരിക്കുന്ന വിഡിയോ ക്ലാസ്സുകള്‍ OHOME ആപ്പില്‍ ലഭ്യമാണ്. കൃഷിക്കാര്‍ക്കും ഉപഭോക്താവിനും ഇടയിലെ ഒരു പാലമായി OHOME നിലകൊള്ളുന്നു. 
 
ohome stores
OHOME എക്‌സ്‌ക്ലുസീവ് ഓര്‍ഗാനിക് സ്‌റ്റോര്‍
 
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ OHOME ന് ഒരു എക്‌സ്‌ക്ലുസീവ് ഓര്‍ഗാനിക് സ്‌റ്റോര്‍ ഉണ്ട്. അവിടനിന്ന് പച്ചക്കറികളും മറ്റ് ഉല്പന്നങ്ങളും വാങ്ങുന്ന ഉപഭോക്താവിന് അതുണ്ടാക്കിയ കൃഷിക്കാരന്‍ ആരാണെന്ന് അറിയുവാന്‍ സാധിക്കുന്നുവെന്നതാണ് സ്റ്റോറിന്റെ മുഖ്യസവിശേഷത. നിരവധി കൃഷിക്കാര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ OHOME സ്റ്റോറില്‍ കൊണ്ടുവന്നു വില്‍ക്കുവാനുള്ള സാഹചര്യം ഒരുക്കുന്നതിലൂടെ കൃഷിക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുക കൂടിയാണ് OHOME ഓര്‍ഗാനിക് സ്‌റ്റോര്‍ ചെയ്യുന്നത്. OHOME  റീട്ടെയില്‍ സി ഇ ഒ ബിനീഷ് നമ്പ്യാരുടെ നിയന്ത്രണത്തിലാണ് ഓര്‍ഗാനിക് സ്‌റ്റോറുകളുടെ പ്രവര്‍ത്തനം. ചെരിപ്പുകള്‍ എ സി ഷോപ്പിലും പച്ചക്കറികള്‍ പൊടിപടലങ്ങള്‍ക്കിടയിലും വില്‍ക്കുന്ന പ്രവണത മാറിവരണം എന്നാണ് ബിനീഷിന്റെ കാഴ്ചപ്പാട്. എറണാകുളം അത്താണി എയര്‍പോര്‍ട്ട്ജംഗ്ഷനടുത്ത് OHOME ന്റെ രണ്ടാമത്തെ എക്‌സ്‌ക്ലുസീവ് ഓര്‍ഗാനിക് സ്‌റ്റോര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കും.
 
നിലവില്‍ NTL ഓര്‍ഗാനിക് ഫെര്‍ട്ടിലൈസറിന്റെ മാനേജിംഗ് ഡയറക്ടറും Heart to Hand Foundation Charitable Trust ന്റെ ചെയര്‍മാനുമായ ഡോ. ശ്രീലാല്‍ ആണ് OHOME ന്റെ സ്ഥാപകന്‍. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് ശ്രീലാല്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ NTL നെ കേരളത്തിലെ മുന്‍നിര ജൈവവള കമ്പനിയാക്കി മാറ്റിയതിലൂടെ മാനേജ്‌മെന്റ് രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വമായ് മാറിയിരിക്കുന്നു ഡോ. ശ്രീലാല്‍. 
 
ഇലക്‌ട്രോണിക് യുഗം ലോക സമ്പദ്‌വ്യവസ്ഥയെയും സാമ്പത്തിക ശക്തികളെയും വിവരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ OHOME ഒരുക്കുന്ന കാര്‍ഷികോല്പന്നങ്ങളുടെ ഈ ശൃംഖല ഭാരതത്തിലെ ഗ്രാമഗ്രാമാന്തരങ്ങളെ സ്‌നേഹപൂര്‍വ്വം തൊട്ടുണര്‍ത്തുമെന്നാണ് പ്രതീക്ഷ. 
 
 
(തയ്യാറാക്കിയത്: ധന്യ. എം.ടി)

English Summary: one click for seed and fertilizer

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds