<
Features

ജൈവവളം ഉണ്ടാക്കാം കോഴിമാലിന്യത്തില്‍ നിന്നും

പൊതു ജലാശയങ്ങളിലും, പാതയോരങ്ങളിലും നിറയുന്ന കോഴി മാലിന്യം ജനജീവിതത്തെ ഏറെ ബാധിക്കുന്ന പ്രശ്നമാണ്.ഓരോ ദിവസവും പുറംന്തള്ളുന്നത് എണ്ണായിരം ടണ്ണിലധികം കോഴി മാലിന്യമാണ്. ഈ മാലിന്യങ്ങളാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി റോഡരുകിലും തോടുകളിലും പുഴകളിലും ആള്‍പാര്‍പ്പില്ലാത്ത പറമ്പുകളിലും തള്ളുന്നത്.

പരിസരങ്ങളെ മലിനമാക്കുന്ന കോഴിമാലിന്യങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രീകൃത കോഴിമാലിന്യസംസ്‌ക്കരണ സംവിധാനം ഒരുക്കുക മാത്രമെ പരിഹാരമുള്ളൂ. ആധുനിക റെന്ററിങ് പ്ലാന്റുകള്‍ കോഴിമാലിന്യ പ്രശ്‌നത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തനാകുമെന്ന് വിദഗ്ധര്‍ പറയുന്നത്. മൂന്ന് നാല് പഞ്ചായത്തുകള്‍ ചേര്‍ന്നും മാലിന്യസംസ്‌ക്കരണപ്ലാന്റുകള്‍ സ്ഥാപിക്കാനാകും.

കോഴിമാലിന്യം 160 ഡിഗ്രി സെന്റിഗ്രെയ്ഡില്‍ ആറ് മണിക്കൂര്‍ നീരാവിയില്‍ പ്രഷര്‍കുക്കറില്‍ വേവിച്ച് പൊടിയാക്കുന്നതാണ് റെന്ററിങ് രീതി. വേവിക്കുന്നതോടൊപ്പം അതിലെ ജലാംശത്തിൻ്റെ അളവ് കുറയ്ക്കാനും ഹോമോജിനൈസ് ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. ഒരു റെന്ററിങ് പ്ലാന്റില്‍ ഡൈജസ്റ്റര്‍, മാലിന്യം കൈകാര്യം ചെയ്യുന്ന സംവിധാനം, വാക്വം സൃഷ്ടിക്കുന്ന സംവിധാനം, നീരാവിയുണ്ടാക്കുന്ന സംവിധാനം, ജലാംശം നീക്കുന്ന സംവിധാനം എന്നിവയാണ് ഉണ്ടാകുക. തൂവല്‍ ഉള്‍പ്പെടെയുള്ള എല്ലാ ജൈവ മാലിന്യവും ഹൈഡ്രോലൈസിസ് എന്ന പ്രക്രിയയിലൂടെ വെന്ത് പൊടിക്കുന്നു. കോഴിമാലിന്യം സംസ്‌ക്കരിച്ചുണ്ടാക്കുന്ന പ്രധാന ഉത്പന്നമാണ് മാറ്റ് മീല്‍. ഇതില്‍ 60% മാംസവും 20 % കൊഴുപ്പും ആറ് % ജലാംശവും ഉണ്ടാകും. കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ നല്ല അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നല്ലൊരു ജൈവവളവുമാണ്. ഒട്ടും ദുര്‍ഗന്ധവും ഉണ്ടാകില്ല.ഒരു കിലോഗ്രാം കോഴിമാലിന്യത്തില്‍ നിന്നും 300 ഗ്രാം മീറ്റ് മീല്‍ ലഭിക്കും. ഒരു കിലോഗ്രാം മീറ്റ് മീലിന് കിലോഗ്രാമിന് 35 രൂപ ലഭിക്കും. സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ ആരംഭിച്ചാലും പ്ലാന്റ് ലാഭത്തിലാകും. ചിക്കന്‍ സ്റ്റാളുകളില്‍ നിന്നും സൗജന്യമായി മാലിന്യം പ്ലാന്റിലെത്തിക്കും. ജൈവകൃഷിയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രദേശങ്ങളിലും റെന്ററിങ് പ്ലാന്റുകള്‍ അനിവാര്യമാണ്.

കോഴി മാലിന്യം ശേഖരിച്ച് ജൈവവളമാക്കി മാറ്റുന്ന യൂനിറ്റിന് രൂപം നല്‍കിയിരിക്കുകയാണ് മൂത്തേടം പഞ്ചായത്തിലെ നമ്പൂരി പൊട്ടിയിലെ അഞ്ച് ചെറുപ്പാക്കാർ.കോഴി കടകളില്‍ നിന്നുള്ള കോഴി അവശിഷ്ടങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ പോഷക സമ്പുഷ്ടമായ ജൈവ വളം ഉല്‍പാദിപ്പിക്കുന്നത്. കോഴിക്കടകളില്‍ നിന്നും വായു പ്രവാഹം നടക്കാത്ത ടിന്നുകളില്‍ കോഴിമാലിന്യം ശേഖരിച്ച് സംസ്‌ക്കരണ പ്ലാന്റിലെത്തിക്കും. ഇവിടെ വെച്ച് ചകിരി ചേറുമായി ഈ മാലിന്യം കൂടിയോജിപ്പിക്കും. ശേഷം യൂനിറ്റില്‍ സ്ഥാപിച്ച സൈസ് റെഡ്യുസിംഗ് മെഷീന്‍ ഉപയോഗിച്ചാണ് പോഷക സമ്പുഷ്ടമായ ജൈവവളം തയാറാക്കുന്നത്. ഗ്രീന്‍ ബയോ ഫെര്‍ടിലേസര്‍ എന്ന പേരിലാണ് ജൈവ വളം വിപണിയിലെത്തിക്കുന്നത്.

 

 


English Summary: Organic chicken waste

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds