<
Features

ജൈവ കൃഷിയിൽ. മണി മണി പോലെ.

"നമ്മുടെ മണ്ണിൽ അത് വിളയുമോ ഇത് വിളയുമോ എന്ന ചിന്ത വെടിഞ്ഞ് കൃഷിയിൽ മണ്ണിന് അനുയോജ്യമായ വിളയെക്കാൾ വിളക്ക് അനുയോജ്യമായ രീതിയിൽ മണ്ണുപരുവപ്പെടുത്തി എടുത്താൽ മാത്രം മതി അന്യസംസ്ഥാനങ്ങളിൽ നിന്ന് വിഷം തളിച്ചു വരുന്ന ഒട്ടുമിക്ക കാർഷിക ഉൽപന്നങ്ങളും മലയാളക്കരയിൽ ജൈവ രീതിയിൽ നമ്മൾക്ക് വിളയിക്കാം  . നമ്മുടെമനസ്സിൽ കൃഷി ഉണ്ടെങ്കിൽ മണ്ണിൽ കൃഷി താനെ വന്നുകൊള്ളും ഇനിയും മണ്ണിലേക്ക് ഇറങ്ങത്തവർ ഒർക്കണം ഭക്ഷ്യക്ഷാമം ഉടനെ മുന്നിൽ ഉണ്ടു് എന്നത്  .   ജിവനി പദ്ധതി ജീവൻ നിലനിർത്താനുള്ള പദ്ധതിയായി കണ്ട് എൻ്റെ കുടുംബം ഒന്നിച്ച് മട്ടുപ്പാവ് കൃഷിയുടെ പരിപാലനത്തിൽ "

ഫോട്ടോഗ്രാഫി തൊഴിലായി സ്വീകരിച്ച ഒരു കർഷക കുടുംബാംഗത്തിന്റെ വാക്കുകളാണ് ഇത്. എട്ട് വർഷമായി കൃഷിയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ck മണി എന്ന ഈ പാലക്കാട്ട്കാരൻ ഫോട്ടോഗ്രാഫർ. അടൂരാണ് മണി ഇപ്പോൾ താമസിക്കുന്നത്. മണിയും ഭാര്യയും അടൂർ വന്നു വാടക വീടുകളിൽ താമസിച്ച് ഫോട്ടോഗ്രാഫറായി ജോലിയും നോക്കിയിരുന്നു. ഒരാണും 2 പെൺമക്കളുമടങ്ങുന്ന കുടുംബം. മകനും അച്ഛനൊപ്പം ഫോട്ടോഗ്രാഫറായി ജോലി നോക്കിയിരുന്നു. ഇപ്പോൾ സ്വന്തമായി വീടുണ്ട്. വീടിന്റെ വിശാലമായ മട്ടുപ്പാവിലാണ് ഇപ്പോൾ കൃഷി.

തന്റെ കുടുംബത്തിലെ 6 ബന്ധുക്കളെങ്കിലും കാൻസർ ബാധിച്ചു മരിച്ചു എന്ന സങ്കടകരമായ സത്യമാണ് മണിയെ വീണ്ടും കർഷകനാക്കിയത്. കൂടാതെ നമ്മുടെ ചുറ്റുപാടും നോക്കിയാൽ ഓരോ വീടുകളിലും ഗുളികയും മരുന്നും കഴിക്കുന്ന ഒരാളെങ്കിലും കാണും. അതിനു കാരണം നാം കഴിക്കുന്ന വിഷാംശം കലർന്ന ഭക്ഷണമാണ്. ശുദ്ധമായ ഭക്ഷണം കഴിച്ചാൽ ഒരു പരിധിയിൽ കൂടുതൽ അസുഖങ്ങളൊഴിവാക്കാം. പ്രതിരോധ ശക്തി കൂട്ടാം. കൊറോണ വന്നപ്പോഴും കേരളത്തിലെ ആൾക്കാർ പ്രതിരോധ ശക്തി കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. ഒപ്പം ശുദ്ധമായ ഭക്ഷണം കഴിക്കാനാവുക എന്നതിനും വേണ്ടിയാണ് താനും  ഭാര്യയും മകനും മരുമകളുമൊക്കെ ചേർന്ന് രാവിലെ ഒരു പത്ത് മിനിറ്റെങ്കിലും   വീടിന്റെ മട്ടുപ്പാവിലെ കൃഷിയിൽ മുഴുകും. ലോക് ഡൗൺ ആയതിനാൽ എല്ലാവരും വീട്ടിൽ ഉണ്ട്.

കൃഷി രീതി.

പ്ലാസ്റ്റിക് ഒഴിവാക്കി തികച്ചും ജൈവരീതിയിൽ ആണ് കൃഷി ചെയ്യുന്നത്. ഗ്രോ ബാഗിനു പകരം ഉപയോഗ ശൂന്യമായ ടയറിലാണ് കൃഷി ചെയ്യുന്നത്. വരുംതലമുറയ്ക്ക് വേണ്ടിയെങ്കിലും നമ്മൾ കൃഷി ചെയ്യണം. മണ്ണിൽ രാസവളമിടുന്നതും ഒഴിവാക്കി.. കീടനാശിനിപ്രയോഗവും ഒഴിവാക്കി. ജീവാമൃതമാണ് സ്ഥിരമായി ഉപയോഗിക്കുന്നത്.

നമുക്ക് കഴിക്കാനുള്ളതെങ്കിലും സ്വന്തമായി ഉണ്ടാക്കുക എന്നതാണ് മണിയുടെ ആഗ്രഹം. അതിനു വേണ്ടിയാണ് മുഴുവൻ കൃഷിയും. കൂടാതെ വീട്ടിൽ ആര് വന്നാലും ഒരു കവർ വിത്തെങ്കിലും കൊടുത്തേ വിടൂ. മകന്റെ കല്യാണത്തിന് അതിഥികളെ 8 തരം വിത്ത് കൊടുത്താണ് സ്വീകരിച്ചത്.  അത് പത്രങ്ങളൊക്കെ വാർത്തയാക്കിയിരുന്നു. ഇപ്പോഴും സുഹൃത്തുക്കളൊക്കെ വിളിക്കും. Stamp ഒട്ടിച്ച കവർ അയക്കാ.. വിത്ത് അയക്കൂ എന്ന ആവശ്യവുമായി. Stamp ഉം വേണ്ട കവറും വേണ്ട. വിത്ത് അയച്ചു തരാം. എന്ന് മറുപടി കൊടുക്കും. ഈ ഫോൺ സംസാരത്തിനിടയിൽ പോലും താൻ കവറിൽ വിത്തുകൾ നിറച്ച് അയയ്ക്കാനായി തയ്യാറാക്കുകയായിരുന്നു എന്നാണ് മണി പറഞ്ഞത്.

സവാള , കോളിഫ്ലവർ , കാബേജ്, കാരറ്റ്, ബ്രൊക്കോളി, അറബിനാട്ടിലെ ആഹാരമായ ജെർജർ, പുതിന, വിക്സ് തുളസി, വെണ്ട, വഴുതന, തക്കാളി പോലുള്ള ഒട്ടുമിക്ക പച്ചക്കറികളും മട്ടുപ്പാവിൽ ഒരുക്കിയിട്ടുണ്ട്. മുറ്റത്ത് അവക്കാഡോ ഉൾപ്പെടെ  എല്ലാത്തരം fruits ഉം കൃഷി ചെയ്യുന്നു.

ജീവാമൃതം കൊടുത്താൽ ഏത് കൃഷിയും കാല ദേശഭേദമന്യേ ചെയ്യാനാകും എന്നാണ് മണിയുടെ അഭിപ്രായം.

ജൈവ കൃഷി പ്രചാരകൻ Kv ദയാലിന്റെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് മണിയുടെ കൃഷി രീതികൾ എല്ലാം. മണിക്കും കുടുംബത്തിനും  ഫോട്ടോഗ്രഫി പോലെ കൃഷിയും ഒരു പാഷൻ ആയി മാറി. ' വെളുത്തുള്ളി , ചോളം , സവാള ഇവയൊക്കെ കൃഷി ചെയ്യുന്ന മണിയുടെ വീട്ടിൽ ഇല്ലാത്ത കൃഷി എന്ത് എന്ന ചോദ്യം മാത്രം മതി. അതായിരിക്കും എളുപ്പം.

 

Prepared by: Bainda KB


English Summary: Organic farming by Mani

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds